“എടാ അവളുടെ ഇഷ്ടങ്ങൾ എല്ലാം നിനക്കും ഇഷ്ടം ആണെന്നും അവള് പറയുന്ന എല്ലാ കാര്യങ്ങളും ശരിയാണെന്നും നീ അങ്ങ് സമ്മതിച്ച് കൊടുതേക്കണം…”
“ഓ.. ഓകെ.. ഇപ്പൊ മനസ്സിലായി…”
“അതിഥി ഈ സമയത്ത് ഗാർഡനിൽ ആവും ഉണ്ടാവുക.. അവളുടെ ലൈഫ് എന്ന് പറയുന്നത് ഒരു പ്രോഗ്രാം ചെയ്ത കമ്പ്യൂട്ടർ പോലെ ആണ്.. അത് ബ്രേക്ക് ചെയ്ത് അവളെ പുറത്ത് കൊണ്ടുവരണം വിനു…”
“എൻ്റെ കഴിവിൻ്റെ പരമാവധി ഞാൻ അതിനു വേണ്ടി ശ്രമിക്കാം ചേച്ചി..”
“ശരി എന്നൽ ചെല്ല്.. അവള് അവിടെ പുറക് വശത്ത് ഗാർഡനിൽ ഉണ്ടാകും…”
അങ്ങനെ നീതു ചേച്ചി കാണിച്ച ദിശയിൽ മനസ്സിൽ തയ്യാറെടുത്ത് ഞാൻ അതിഥി ഈ സമയത്ത് ഉണ്ടാകാറുള്ള അവളുടെ വീടിൻ്റെ പുറകിൽ ഉള്ള വലിയ പൂന്തോട്ടത്തിലേക്ക് ചെന്നു…
നിറയെ ചെടികളും പൂക്കളും വള്ളികളും പടർന്ന് നിൽക്കുന്ന ആ വലിയ പൂന്തോട്ടം കാണാൻ തന്നെ ഒരു പ്രത്യേക ഭംഗി ആയിരുന്നു..
അതിനു നടുവിൽ ഒരു കൊച്ചു രാജകുമാരിയെ പോലെ അതിഥിയും..
ഞാൻ അവളുടെ അടുത്തേക്ക് നടന്നു..
ഹൃദയം പട പട മിടിക്കുന്നുണ്ട്…
ഞാൻ നടന്നു അവൾക്കരികിൽ എത്തി..
” ഹായ് അതിഥി…”
തിരിഞ്ഞു നോക്കുമ്പോൾ എന്നെ കാണുമ്പോൾ അവളിൽ ഒരു ഞെട്ടൽ ഉണ്ടാകും എന്നാണ് ഞാൻ പ്രതീക്ഷിച്ചത്..
പക്ഷേ സംഭവിച്ചത് മറ്റൊന്ന് ആയിരുന്നു…
“ഹായ് വിനോദ്…”
എന്നെ നോക്കി ഹായ് പറഞ്ഞ ശേഷം അവള് വീണ്ടും ആ ചെടികൾക്ക് വെള്ളം ഒഴിച്ച് കൊണ്ടിരുന്നു…