ഈ ടാസ്ക് ഞാൻ വിചാരിച്ച അത്രേം എളുപ്പം ആവില്ല എന്ന് ആ ഒരൊറ്റ പ്രതികരണത്തിൽ നിന്ന് തന്നെ എനിക്ക് മനസ്സിലായി…
എങ്കിലും തോറ്റ് കൊടുക്കാൻ ഞാൻ തയ്യാറായിരുന്നില്ല…
“അതിഥിക്ക് ഗാർഡനിങ് നല്ല ഇഷ്ടമാണല്ലെ…??”
“The love of gardening is a seed once sown that never dies, but never grows to the enduring happiness that the love of gardening gives.”
(പൂന്തോട്ടപരിപാലനത്തോടുള്ള സ്നേഹം ഒരിക്കൽ വിതച്ച ഒരു വിത്താണ്, അത് ഒരിക്കലും മരിക്കില്ല, പക്ഷേ ഒരിക്കലും പൂന്തോട്ടപരിപാലന സ്നേഹം നൽകുന്ന സന്തോഷത്തിലേക്ക് വളരുകയില്ല.)
അവള് പറഞ്ഞത് ഒരു തേങ്ങയും എനിക്ക് മനസ്സിലായില്ല.. പക്ഷേ ഇതിനൊക്കെ വല്ല്യ അർത്ഥം ആവും എന്ന് ഞാൻ മനസ്സിൽ ഊഹിച്ചു…
“അല്ല.. താൻ ഈ പറഞ്ഞതിൻ്റെ അർത്ഥം തനിക്കിത് ഇഷ്ടമാണ് എന്നാണോ അതോ ഇഷ്ടമല്ല എന്നാണോ..??”
“ഇത് ഞാൻ പറഞ്ഞതല്ല Gertrude Jekyll അദ്ദേഹത്തിൻ്റെ വുഡ് ആൻഡ് ഗാർഡനിങ് എന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് ആണ്…”
“ഹൊ.. ഞാൻ ഇങ്ങനത്തെ പുസ്തകങ്ങൾ ഒന്നും വായിക്കാർ ഇല്ല…”
അതിനു മറുപടി ഒന്നും പറയാതെ അവള് അവളുടെ ജോലികൾ തുടർന്ന് കൊണ്ടിരുന്നു…
ഇവൾടെ മുഖം നോക്കി മാത്രമല്ല സംസാരം കേട്ടാലും മനസ്സിൽ എന്താണ് ഉള്ളത് എന്ന് മനസിലാക്കാൻ പറ്റുന്നില്ലാലോ…
എന്തെങ്കിലും ഒക്കെ ചോദിച്ച് അവളുടെ ഇംബ്രഷൻ പിടിച്ച് പറ്റാനുള്ള ശ്രമം ഞാൻ തുടർന്നു…
കൂട്ടത്തിൽ കാണാൻ ഭംഗി ഉള്ള ഒരു പൂ ചൂണ്ടി കാണിച്ച് ഞാൻ അവളോട് ചോദിച്ചു…
“അതിഥി.. ഇതെത് പൂവാണ്…??”
ഞാൻ ചൂണ്ടിയ ദിശയിലേക്ക് നോക്കിയ ശേഷം അവള് എന്നെ നോക്കി പറഞ്ഞു…
“അറിയില്ല…”