ഞാൻ തീരെ പ്രതീക്ഷിക്കാത്ത ഉത്തരം ആയിരുന്നു അത്..
“അതെന്താ അറിയാത്തത്..??”
“ഇതൊന്നും ഞാൻ നട്ട് വളർത്തിയതല്ല..”
“അല്ല.. അപ്പോ താൻ ആണല്ലോ ഇതിനൊക്കെ വെള്ളം ഒക്കെ ഒഴിക്കുന്നത്..”
“നട്ട് വളർത്തിയ ആളുകൾ ഇതൊന്നും ഇപ്പൊ ശ്രദ്ധിക്കുന്നില്ല.. അതുകൊണ്ട് വെറുതെ നശിച്ച് പോകണ്ട എന്ന് കരുതി ഞാൻ ഇതൊക്കെ ചെയ്യുന്നു…”
സത്യത്തിൽ ഇതിൽ എനിക്കാണോ കുഴപ്പം അതോ അവൾക്കാണോ കുഴപ്പം…
നീതു ചേച്ചി ഇവൾക്ക് ഇതൊക്കെ ഇഷ്ടം ആണെന്ന് പറഞ്ഞാണല്ലോ എന്നെ ഇങ്ങോട്ട് വിട്ടത്…
ആലോചനകൾ കഴിഞ്ഞ് ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ അതിഥിയെ കാണാൻ ഇല്ല.. നോക്കുമ്പോൾ അവള് അകത്തേക്ക് കയറി പോകുന്നത് കണ്ടു…
ആഹാ പോയോ… ഇത് എൻ്റെ കയ്യിൽ നിൽക്കും എന്ന് തോന്നുന്നില്ല.. എന്തായാലും വന്നതല്ലേ ഒള്ളു.. നോക്കാം…
ഞാൻ അകത്തേക്ക് പോകാൻ ഒരുങ്ങിയതും ഫോണിൽ ഒരു മെസ്സേജ് വന്നു.. ഇൻസ്റ്റാഗ്രാമിൽ ആണ്.. സന്ധ്യ തന്നെ ആണ്.. തൽക്കാലം ഇതിനൊന്നും ടൈം ഇല്ലാതോണ്ട് ഞാൻ അത് തുറന്ന് നോക്കാൻ പോയില്ല…
പക്ഷേ അവളുടെ ഉദ്ദേശം അറിയാൻ ഞാൻ ഒരു മൂവ് നടത്താൻ തീരുമാനിച്ചു..
ആ പിശാചിനെ വിളിച്ച് ചോദിച്ചാൽ ഏകദേശ ഐഡിയ കിട്ടും…
ഞാൻ ഫോണിൽ ആതിരയെ വിളിച്ചു..
“ഹലോ..”
“എനിക്ക് ഒരു ഹെൽപ് വേണം..”
“എന്ത് ഹെല്പ്..??”