“ആ ഗ്രൗണ്ട് അല്ലെടാ… ഈ യോഗ ഒക്കെ ചെയ്യാൻ വേണ്ടി സെപ്പരേറ്റ് ആയിട്ട് ഒരു ഏരിയ മാറ്റി വച്ചതാ.. അവള് അവിടെ കാണും നീ വാ ഞാൻ കാണിക്കാം…”
അങ്ങനെ ഞാനും നീതു ചേച്ചിയും അതിഥി യോഗ ചെയ്യുന്ന സ്ഥലത്ത് എത്തി…
“ഗാർഡനിൽ സമയം കഴിഞ്ഞാൽ അവള് ഇവിടെ വന്ന് യോഗ ചെയ്യും..”
“ചേച്ചി പറഞ്ഞ പോലെ ഒരു ചിട്ടയായ ജീവിതം ആണല്ലേ..”
“ജീവിതത്തിൽ ചിട്ട നല്ലതാണ് പക്ഷേ അതിഥിയുടെ കാര്യത്തിൽ അങ്ങനെ അല്ലല്ലോ..”
“എനിക്കറിയാം ചേച്ചി…”
“നീ അവളുടെ അടുത്തേക്ക് ചെല്ല്..”
“ഹും..”
ഞാൻ യോഗ മാറ്റിൽ ചമ്രം പടിഞ്ഞ് ഇരിക്കുന്ന അതിഥിയുടെ അടുത്തേക്ക് ചെന്നു…
അവള് കണ്ണടച്ചാണ് ഇരിക്കുന്നത്..
അൽപ നേരം അവളെ നോക്കി നിന്നു…
അത് കഴിഞ്ഞപ്പോൾ അവള് കണ്ണ് തുറന്നു…
“വിനോദ്, ഒന്ന് സൈഡിലേക്ക് നീങ്ങി നിന്നാൽ വലിയ ഉപകാരം ആകും.. ഐ നീഡ് ദാറ്റ് സൺ ലൈറ്റ്…”
അപ്പോഴാണ് ഞാൻ അവൾക്ക് അഭിമുഖം ആയി നിന്ന് അവളിലേക്ക് വരുന്ന സൂര്യ രശ്മികൾ മറക്കുന്ന കാര്യം ഓർത്തത്.. ഞാൻ വേഗം തന്നെ സൈഡിലേക്ക് മാറി നിന്നു…
“സോറി.. അതിഥി സ്ഥിരമായി യോഗ ചെയ്യാറുണ്ട് അല്ലേ..”
“അതെ..”
“യോഗ ശരീരത്തിന് ബെസ്റ്റ് ആണല്ലേ.. എനിക്കും ഒന്ന് തുടങ്ങണം…”