“ഗുഡ്..”
“ഈ യോഗ ഒക്കെ ചെയ്യാൻ ഭയങ്കര പ്രയാസം ആണല്ലേ..”
അവള് ഒന്ന് എന്നെ നോക്കിയ ശേഷം നേരെ നോക്കി പറഞ്ഞു…
“സ്വയം, നിങ്ങളിലൂടെ നിങ്ങളെ തേടിയുള്ള യാത്രയാണ് യോഗ… ഭഗവത്ഗീതയിൽ പറഞ്ഞിട്ടുള്ളതാണ് …”
ഞാൻ ഇന്നെ വരെ അതിൻ്റെ ഒരു പേജ് പോലും വായിച്ചിട്ടില്ല… അവള് പറയുന്ന ഒരു കാര്യവും മനസ്സിലാവാതെ ഇവളെ ഞാൻ എങ്ങനെ അട്രാക്ട് ചെയ്യാൻ ആണ്…
“വിനോദ്..”
“ഓ…”
“താൻ ഇവിടെ വന്നതിൻ്റെ ഉദ്ദേശ്യം എന്താണെന്ന് എനിക്ക് നന്നായിട്ട് അറിയാം… എനിക്ക് വേണ്ടി താൻ അത് ചെയ്യാൻ തയ്യാറായതിൽ എനിക്ക് ഒരുപാട് നന്ദിയുണ്ട്.. പക്ഷേ എനിക്കിപ്പോൾ വിനോദിൻ്റെ സഹായം ആവശ്യമില്ല.. സോ വിനോദ് എന്നെ ആകർഷിക്കാൻ തനിക്ക് യാതൊരു ബന്ധവും ഇല്ലാത്ത ഇത്തരം കാര്യങ്ങളെ പറ്റി സംസാരിക്കണം എന്നില്ല.. ഞാൻ ഹാപ്പിയാണ്.. ഓകെ…”
അത്രേം പറഞ്ഞ് അവള് അവിടെ നിന്ന് പോയി…
എന്ത് ചെയ്യണം എന്നറിയാതെ ഞാൻ അവിടെ ഉണ്ടായിരുന്ന ബെഞ്ചിൽ ഇരുന്നു..
അതിഥിയെ പഴയ പോലെ ആക്കാൻ എനിക്കെന്നല്ല ആർക്കും പറ്റില്ല എന്ന് തോന്നുന്നു…
അവള് ഇപ്പൊ ഏറ്റവും കൂടുതല് ആഗ്രഹിക്കുന്നത് അവൾക്ക് ഇപ്പൊ ഉള്ള ഈ ലൈഫ് തന്നെ ആണ്…
അങ്ങനെ ഉള്ളപ്പോൾ ഞാൻ എന്തിന് അവളെ അവളുടെ ലോകത്ത് നിന്ന് അവള് വരാൻ ആഗ്രഹിക്കാത്ത മറ്റൊരു ലോകത്തേക്ക് കൊണ്ട് വരാൻ ശ്രമിക്കണം…
വേണ്ട.. എനിക്കിതിന് കഴിയില്ല എന്ന് നീതു ചേച്ചിയോടും അതിഥിയുടെ അച്ഛനോടും പറയാൻ ഞാൻ തീരുമാനിച്ചു…
അങ്ങനെ ഞാൻ അകത്തേക്ക് ചെന്ന് നീതു ചേച്ചിയെ കണ്ട് അതിഥി പറഞ്ഞ കാര്യങ്ങള് അവരോട് പറഞ്ഞു..