ഞാനും ഏട്ടനും അമ്മുവും ആതിരയും ഒക്കെ ഒരുമിച്ച് കളികുന്നതും, തെങ്ങോല ഉപയോഗിച്ച് പന്തും കണ്ണടയും അച്ചിങ്ങ കൊണ്ടുള്ള കമ്മലും പ്ലാവില തൊപ്പിയും അങ്ങനെ എന്തൊക്കെ ആയിരുന്നു…
അതൊക്കെ ഒരു കാലം… അന്ന് ചേട്ടനും അമ്മുവും ഒരു ടീമും ഞാനും ആതിരയും ഒരു ടീമും ആയിരിക്കും…
എപ്പോഴും ജയിക്കുന്നത് ഞാനും ആതിരയും ആവും..
ചേട്ടനും അമ്മുവും പാവം, ഞങൾ ചെയ്യുന്ന കള്ളത്തരങ്ങൾ ഒന്നും അറിയാതെ എല്ലാം സമ്മതിച്ച് തരും…
“അങ്കിൾ എന്താ ആലോചിക്കുന്നത്..??”
“ഏയ് ഒന്നുമില്ല മോളെ.. മോൾക്ക് അങ്കിൾ കുറച്ച് സാധനങ്ങൾ ഉണ്ടാക്കി തരാം…”
“താങ്ക്യൂ അങ്കിൾ..”
“താങ്ക്സ് ഒന്നും വേണ്ട.. ഒന്നുകിൽ നിൻ്റെ പേപ്പർ വെസ്റ്റ് ആകും.. അല്ലെങ്കിൽ നിനക്ക് നല്ല കുറച്ച് ഐറ്റംസ് കിട്ടും..”
“ഹ…”
അങ്ങനെ പണ്ടത്തെ ഓർമകളും കുറച്ച് അധികം ക്രിയേറ്റിവിറ്റിയും ഒക്കെ വാരി വിതറി ഞാൻ കുറച്ച് നല്ല മോഡലുകൾ ഉണ്ടാക്കി മിന്നുവിൻ്റെ കയ്യിൽ കൊടുത്തു…
പുള്ളിക്കാരി ഇതൊക്കെ കണ്ട് ത്രിൽ അടിച്ച് നിൽപ്പാണ്…
അടുത്ത തവണ ഇതൊക്കെ ഉണ്ടാക്കാൻ പഠിപ്പിക്കാം എന്ന് അവൾക്ക് വാക്ക് കൊടുത്ത് ഞാൻ പുറത്തേക്ക് നടന്നു…
ഗേറ്റ് കടന്ന് പുറത്തെത്തി ഞാൻ ബൈക്കിൽ കയറിയതും നേരത്തെ അവിടെ ഉണ്ടായിരുന്ന കാര്യസ്ഥൻ ശങ്കരൻ ചേട്ടൻ എൻ്റെ അടുത്തേക്ക് ഓടി വന്നു…
“കുഞ്ഞേ പോവല്ലേ…”
“എന്ത് പറ്റി ശങ്കരേട്ട..??”
“അതിഥി മോൾ മോനെ കാണണം എന്ന് പറഞ്ഞു…”
“എന്നെ.. ??”.