അതിഥിയുടെ മനസ്സിൽ കയറി പറ്റാൻ അവള് ചെയ്യുന്ന കാര്യങ്ങളെ പൊക്കി പറയുകയും സപ്പോർട്ട് ചെയ്യുകയും അല്ല വേണ്ടത് എന്നും അവള് കാണാത്ത അല്ലെങ്കിൽ അനുഭവിച്ചിട്ടില്ലാത്ത കാര്യങ്ങളെ അവൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ആണ് വേണ്ടത് എന്നും…
അതിഥി കാര്യങ്ങള് പഠിച്ചെടുക്കാൻ വളരെ മിടുക്കിയാണ്…
വളരെ എളുപ്പത്തിൽ ആണ് അവള് ഓരോരോ കാര്യങ്ങളും പഠിച്ചെടുക്കുന്നത്..
അവളെ ആകർഷിക്കാൻ വന്നിട്ട് ഓരോ നിമിഷം കഴിയും തോറും ഞാൻ ആണ് അവളിലേക്ക് കൂടുതൽ ആകൃഷ്ടൻ ആവുന്നത്…
അങ്ങനെ ഒരുപാട് നേരം ഞങൾ അവിടെ ചിലവഴിച്ചു…
ഒരുപാട് നാളുകൾക്ക് ശേഷം ഞാൻ ജീവിതത്തിൽ വളരെ അധികം എൻജോയ് ചെയ്ത നിമിഷം..
എല്ലാം കഴിഞ്ഞ് എഴുന്നേൽക്കാൻ നേരം മിന്നു പറഞ്ഞു..
“അതിഥി ചേച്ചി ഇന്നാ ഞാൻ ചിരിച്ച് കണ്ടെ…”
മിന്നു അത് പറഞ്ഞപ്പോൾ അതിഥി വെറുതെ ഒന്ന് ചിരിക്കുക മാത്രം ആണ് ചെയ്തത്…
ഞങ്ങൾ എല്ലാവരും എഴുന്നേറ്റതും നീതു ചേച്ചി അങ്ങോട്ട് വന്നു…
“ഇനി കുറച്ച് കഴിഞ്ഞ് ചെയ്യാം.. എല്ലാരും വാ ചോറുണ്ണാൻ ആയി…”
അങ്ങനെ ഞാൻ ആദ്യമായി ആ വീടിൻ്റെ ഡൈനിങ് റൂമിലേക്ക് നടന്നു…
എനിക്ക് മുന്നിൽ ഉള്ള വലിയ തീൻ മേശയും അതിൽ നിരത്തി വച്ചിരിക്കുന്ന വിഭവങ്ങളും കണ്ടപ്പോൾ തന്നെ എൻ്റെ വയറു പകുതി നിറഞ്ഞിരുന്നു…
പെട്ടന്നാണ് എന്തോ ഒരു ശബ്ദം കേട്ട് ഞാൻ തിരിഞ്ഞ് നോക്കിയത്..
(തുടരും..)