“നീതു മേടം ഉള്ള ഇരുക്ക്.. ആനാ നീൻകെ യാര്..?”
അടുത്തതായി ഞാൻ എന്തെങ്കിലും പറയുന്നതിന് മുന്നേ അങ്ങോട്ട് ഒരാൾ വന്നു…
അത് അന്ന് ഞാൻ ആദ്യമായി അതിഥിയെ കാണുമ്പോൾ ആ കാറിൽ ഉണ്ടായിരുന്ന ആൾ ആയിരുന്നു…
എന്നെ കണ്ടതും അദ്ദേഹം എൻ്റെ അടുത്തേക്ക് വന്നു…
“ഹാ… വിനോദ് മോൻ അല്ലേ…”
“ആ.. അതെ ചേട്ടാ…”
“വാ…വാ.. നീതു മോൾ പറഞ്ഞിരുന്നു മോൻ വരും എന്ന്… അകത്തേക്ക് വാ…”
“ശരി ചേട്ടാ…”
എൻ്റെ മുന്നിൽ ആ വലിയ ഗേറ്റ് മലർക്കെ തുറന്നു….
സത്യം പറയാലോ… ആ ഒരു നിമിഷം എനിക്കെൻ്റെ കണ്ണുകളെ വിശ്വസിക്കാൻ പോലും സാധിച്ചില്ല…
ഞാൻ കാണുന്നത് ഒരു വീടാണോ അതോ ഒരു കൊട്ടാരം ആണോ എന്നായിരുന്നു എൻ്റെ സംശയം… എങ്ങനെ ഞാൻ ഈ വീടിനെ പറ്റി വിവരിക്കുക എന്ന് അറിയില്ല… ഞാൻ അന്തം വിട്ട് അവിടെ തന്നെ നിന്നു…
“എന്താ മോനെ അവിടെ തന്നെ നിൽക്കുന്നത്… അകത്തേക്ക് വാ…”
“അല്ല… ഇതാണോ അതിഥിയുടെ വീട്..?”
“ഹ.. ഹ.. അതെ…”
“ഇത് വീടാണോ അതോ വല്ല കൊട്ടാരവും ആണോ..??”