“വീട് തന്നെ ആണ് മോനെ… ഇത് ചെറുതല്ലെ… അവരുടെ ബാംഗ്ലൂർ ഉള്ള വീട് കണ്ടാൽ മോൻ എന്ത് പറയും…??”
“ഹും… കൊള്ളാം…”
ഞങ്ങൾ നടന്നു നടന്ന് വീടിൻ്റെ മുൻ വശത്ത് എത്തി…
ഗേറ്റിൽ നിന്ന് അത്യാവശ്യം നല്ല ദൂരം ഉണ്ട് വീടിൻ്റെ അടുത്തേക്ക്…
ചുറ്റും പൂക്കൾ വച്ച് പിടിപ്പിച്ചിട്ടുണ്ട്… കാണാൻ തന്നെ ഒരു പ്രത്യേക രസം ആയിരുന്നു…
ഞാനും അയാളും അകത്തേക്ക് കയറി…
അകത്ത് എത്തിയപ്പോളും എൻ്റെ അൽഭുതത്തിന് കുറവ് ഒന്നും ഉണ്ടായിരുന്നില്ല…
പുറം മാത്രം അല്ല.. അകവും നല്ല ഒന്നാംതരം കൊട്ടാരം തന്നെ…
“മോൻ ഇവിടെ ഇരിക്ക് ഞാൻ നീതു മോളെ വിളിക്കാം…”
“ശരി ചേട്ട..”
ഈ വീടിനകത്തുള്ള സാധനങ്ങൾ എല്ലാം ഇന്ന് അങ്ങോട്ട് വാങ്ങിയത് ആണെന്ന് തോന്നും കണ്ടാൽ.. അത്രക്ക് പുതുമയും തിളക്കവും ആയിരുന്നു എല്ലാത്തിനും..
ഞാൻ അവിടെ ഉണ്ടായിരുന്ന സിംഹാസനം പോലെ ഉള്ള സോഫയിൽ ഇരുന്നു…
ഏതോ സിനിമയിൽ കലാഭവൻ മണി പറയുന്ന പോലെ പല ഭാഗത്തും നല്ല സുഖം ഉണ്ട് ഇതിൽ ഇരിക്കുമ്പോൾ…
കുറച്ച് കഴിഞ്ഞപ്പോൾ നീതു ചേച്ചി അങ്ങോട്ട് വന്നു…
“വിനു…”
“ചേച്ചി….”