മുഖത്തെ പുഞ്ചിരി കണ്ടപ്പോൾ എൻ്റെ ഉള്ളിലെ ആശങ്കകൾ ഒക്കെ പോയ് മറഞ്ഞു.. അദ്ദേഹം എൻ്റെ മുന്നിൽ വന്നു നിന്നു…
“വിനോദ് അല്ലേ..??”
“അതെ സാർ…”
“വിനോദ് ഇരിക്കൂ…”
“താങ്ക്യൂ സാർ…”
“വിനോദ് എൻ്റെ പേര് ജയരാജ് വർമ.. നീതുവിനെയും അതിഥിയെയും വിനോദിന് നേരത്തെ പരിചയം ഉണ്ടാവുമല്ലോ…”
“അറിയാം സാർ..”
“നീതു പറഞ്ഞ് അതിഥിയുടെ കാര്യങ്ങള് വിനോദിന് അറിയാമായിരിക്കും അല്ലേ… ആണായിട്ടും പെണ്ണായി ട്ടും അതിഥി മാത്രമേ ഒള്ളു എനിക്ക്.. ഏറെ നേർച്ചകളും വഴിപാടുകളും ഒക്കെ നടത്തി കിട്ടിയതാണ് ഞങ്ങൾക്ക് അവളെ.. അത്രേം സ്നേഹത്തോടെ ഒരു രാജകുമാരിയെ പോലെ ഞങൾ വളർത്തിയ ഞങ്ങളുടെ മകളെ ഇങ്ങനെ ഒരു അവസ്ഥയിൽ കാണേണ്ടി വരുന്നതിൻ്റെ വിഷമം വിനോദിന് അറിയാമായിരിക്കും അല്ലേ… അവളുടെ കഴിഞ്ഞ കാലത്തെ പറ്റി ആരുമായും സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല.. എൻ്റെ മുന്നിൽ ഇപ്പൊൾ ഉള്ളത് അവളുടെ ഭാവി മാത്രമാണ്.. അതിനു ഞങ്ങളെ സഹായിക്കാൻ വിനോദ് കാണിച്ച മനസ്സിന് ഞാൻ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല… അതിഥിയുടെ ഇപ്പോഴത്തെ അവസ്ഥ ഞാൻ പറയണ്ട കാര്യമില്ലല്ലോ…
ഇപ്പൊൾ അവക്കാവശ്യം അവളെ അവള് ചെയ്ത് കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ നിന്ന് സാധാരണ ആളുകൾ ചെയ്യുന്ന കാര്യങ്ങളിലേക്ക് കൂട്ടി കൊണ്ട് വരുന്ന ഒരാളെ ആണ്.. ഒരു.. ഒരു നല്ല സുഹൃത്തിനെ…”
“എനിക്ക് മനസ്സിലാവുന്നുണ്ട് സാർ…”
“ഹും.. ഗുഡ്.. അപ്പോ ശരി വിനോദ്.. ബാക്കി കാര്യങ്ങള് ഒക്കെ നീതു പറയും.. എനിക്ക് ഒരു മീറ്റിംഗ് ഉണ്ട് നമുക്ക് കാണാം…”