“ശരി സാർ..”
അതിഥിയുടെ അച്ഛൻ അത്രയും പറഞ്ഞ് അവിടെ നിന്ന് പുറത്തേക്ക് പോയി..
അതിഥിയെ കുറിച്ച് ഒരുപാട് ഒന്നും സംസാരിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല എന്ന് അതിൽ നിന്ന് തന്നെ എനിക്ക് മനസ്സിലായി…
“നീതു ചേച്ചി.. അതിഥി.. അതിഥി എവിടെ..??”
“പറയാം.. അതിനു മുൻപ് മറ്റ് ചില കാര്യങ്ങള് കൂടി നീ അറിയാനുണ്ട്…”
“എന്താ ചേച്ചി??”
“നീ ഒറ്റയടിക്ക് പോയി അതിഥിയുടെ അടുത്ത് കമ്പനി അടിക്കാൻ ചെന്നാൽ അവള് നിന്നെ മൈൻഡ് പോലും ചെയ്യില്ല… അതിൻ്റെ പുറകിൽ ശക്തമായ ഒരു ബാക്ക് സ്റ്റോറി വേണം…”
“ബാക്ക് സ്റ്റോറി..??”
“അതെ.. ഇന്ന് മുതൽ നീ ഇവിടത്തെ ജെനറൽ മാനേജർ ആണ്…”
“അതെന്താ ചേച്ചി..??”
“എടാ അപ്പോൽ അല്ലേ നിനക്ക് എപ്പോഴും ഇവിടെ വരാനും അവളോടും ഞങ്ങളോടും ഒക്കെ മിണ്ടാനും ഒക്കെ സാധിക്കൂ…”
“ഹൊ അങ്ങനെ..”
“ഹ… അത് മാത്രമല്ല.. നീ ആദ്യം അവളിൽ ഒരു ഇമ്പ്രശൻ ഉണ്ടാക്കി എടുക്കണം…”
“അതെങ്ങനെ..”
“അത് മൊത്തമായി എനിക്ക് പറഞ്ഞ് തരാൻ അറിയില്ല.. പക്ഷേ അതിനുള്ള ബെസ്റ്റ് വഴി നീയും അവളിൽ ഒരാളായി മാറണം…”
“മനസ്സിലായില്ല..”