“അല്ല.. അത് അമ്മാവാ.. അടുത്ത മാസം..”
“സമയം ഉണ്ടല്ലോ മോൻ ആലോചിച്ച് പറഞ്ഞാ മതി.. ഡേറ്റ് ഒക്കെ ഞാൻ പിന്നെ വിളിച്ച് അറിയിക്കാം.. തൽക്കാലം മോൻ അവളോട് ഒന്നും പറയണ്ട.. ഇത് ഞാൻ തന്നെ അവളെ അറിയിച്ചോളാം..”
“ഹും.. ശരി അമ്മാവാ..”
അങ്ങനെ ഫോൺ കട്ട് ചെയ്ത് ഞാൻ ലാപ്ടോപ് ഓൺ ചെയ്തു…
ആതിരക്ക് കല്യാണം.. ചെക്കൻ അമേരിക്കയിൽ… ഏത് ഹത ഭാഗ്യൻ ആണോ ആ പയ്യൻ…
എൻ്റെ അറിവിൽ അവൾക്ക് ആകെ അറിയുന്ന ഒരു പണി തീറ്റ മാത്രം ആണ്..
ഒരു ചായ ഇടാൻ പോലും അവൾക്ക് അറിയാമോ എന്നറിയില്ല..
അമ്മാവനും അമ്മായിയും കൂടി പുന്നാരിച്ച് വളർത്തി ആണ് അവളെ ഇങ്ങനെ ആക്കിയത്…
ഹാ.. ഇനി അടുത്ത മാസം അവളെ അങ്ങോട്ട് കെട്ടി എടുക്കണം…
ഏതെങ്കിലും ട്രെയിൻ കയറ്റി വിടാം..
കൊച്ച് കുഞ്ഞൊന്നും അല്ലല്ലോ.. ഒറ്റക്ക് പോയി കോളും…
അങ്ങനെ ഞാൻ കുറച്ച് നേരം കോഡിങ് ചെയ്യാൻ വേണ്ടി മാറ്റി വച്ചു…
🌀🌀🌀🌀🌀🌀🌀🌀
എല്ലാം കഴിഞ്ഞ് വൈകുന്നേരം ഫുഡ് കഴിച്ച് യൂട്യൂബിൽ വീഡിയോ കണ്ട് കിടക്കുമ്പോൾ ആണ് ഇൻസ്റ്റാഗ്രാമിൽ സന്ധ്യയുടെ മെസ്സേജ് വന്നത്…
ഇപ്രാവശ്യം അവള് ഓൺലൈനിൽ ഉള്ളപോൾ തന്നെ അവളോട് സംസാരിക്കാൻ ഞാൻ തീരുമാനിച്ചു…
“ഹായ്..”
“ഹായ്..”
“ഉങ്ക ഓഫീസ് ടൈം എപ്പോ..??”
“എതുക്കു..??”