“ഇനി കണ്ണ് തുറന്നു നോക്ക്…”
ഞാൻ പതിയെ എൻ്റെ കണ്ണുകൾ തുറന്നു….
ഒരുപാട് സാധനങ്ങൾ നിരത്തി വച്ചിരിക്കുന്നു….
വസ്ത്രങ്ങൾ.. ബാഗുകൾ.. ബുക്കുകൾ.. ചെരുപ്പുകൾ…മേക്കപ്പ് സാധനങ്ങൾ.. അങ്ങനെ അങ്ങനെ ഒരു പെൺകുട്ടി ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും…
പക്ഷേ എല്ലാം പഴയതാണ്… കണ്ടിട്ട് ഈ മുറിയോ ഈ സാധനങ്ങളോ കുറെ കാലമായി ആരും ഉപയോഗിക്കുന്ന ലക്ഷണം ഇല്ല…
“ഇത്.. ഇത് ആരുടെ മുറിയാ..??”
“എൻ്റെ…”
“തൻ്റെയോ..?? അപ്പോ ആ മുറി…”
“അതെൻ്റെ പുതിയ മുറി.. ഇതെൻ്റെ പഴയ മുറി… ബാംഗ്ലൂരിൽ ആയിരിക്കുമ്പോൾ ഞാൻ ഹോസ്പിറ്റലിൽ ആകുന്നതിന് മുന്നേ ഉപയോഗിച്ചിരുന്ന സാധനങ്ങൾ ആയിരുന്നു ഇതൊക്കെ…”
“ഹൊ.. ഓകെ.. താൻ ഈ സാധനങ്ങൾ ഒക്കെ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട് അല്ലേ..??”
“അതെ.. ദാ ഇത് കണ്ടോ..”
അവള് ഒരു മേശ വലിപ്പ് തുറന്ന് അതിൽ നിന്ന് ഒരു ചെറിയ ബ്ലേഡ് പുറത്തെടുത്തു….
“ബാംഗ്ലൂരിലെ തണുപ്പുള്ള രാത്രികളിൽ എൻ്റെ പ്രിയപ്പെട്ട കൂട്ടുകാരി ആയിരുന്നു ഇവൾ…
ശരീരത്തിലേക്ക് ലഹരി ഇരച്ച് കയറുമ്പോൾ ഞാൻ എൻ്റെ സ്വന്തം ശരീരം ഇത് ഉപയോഗിച്ച് പോറാൻ തുടങ്ങും… അപ്പോ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ…”
“ഹലോ.. എന്താ ആ സുഖം ഒക്കെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടോ..??”
“അയ്യോ ഇല്ല മാഷേ.. ഞാൻ ആ കഥ ഒക്കെ ഒന്ന് പറഞ്ഞതാണ്…”
ഓരോ സാധനങ്ങൾ എടുത്ത് നോക്കുന്ന കൂട്ടത്തിൽ ഞാൻ വെറുതെ ഒരു ഷെൽഫ് തുറന്നപ്പോൾ അതിൽ ഒരു ചെപ്പ് കിടക്കുന്നത് കണ്ട്…