കാഴ്ചക്ക് നല്ല അൽഭുതം തോന്നിയത് കൊണ്ട് ഞാൻ അത് കയ്യിൽ എടുത്തു…
“ഇതെന്താ അതിഥി..?? വല്ല കുംകുമ ചെപ്പോ മറ്റോ ആണോ..??”
“അല്ല.. ഞാൻ തന്നോട് പറഞ്ഞ സർപ്രൈസ് ശരിക്കും ഇതാണ്… മറ്റാരും കാണാത്ത എൻ്റെ രഹസ്യം..”
“എന്താ ഇതിൻ്റെ ഉള്ളിൽ..??”
അതിഥി മറുപടി പറയാതെ എൻ്റെ കയ്യിൽ നിന്ന് ആ ചെപ്പ് വാങ്ങി തുറന്നു…
അതിനുള്ളിൽ ഒരു ഫോട്ടോ ആയിരുന്നു…
“ഇതാരാ..??”
“എൻ്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും പ്രണയം.. കെവിൻ.. കെവിൻ റിച്ചാർഡ്…”
“അതിഥി….!!!”
“ഈ ഫോട്ടോ ഇന്ന് വരെ ഞാൻ ആരെയും കാണിച്ചിട്ടില്ല… ഞാൻ അനുഭവിച്ച എല്ലാ ദുരന്തത്തിനു കാരണം ഇവൻ ആണെന്നാണ് എല്ലാവരും പറഞ്ഞത്…”
“അത് ശരിയല്ലേ…??”
“പൂർണമായും അല്ല… ഒരു പരിധി വരെ എൻ്റെ അറിവില്ലായ്മയും വിവരക്കേടും അല്ലേ അതിനു കാരണം…”
“എന്നാലും അതിഥി… ഇവൻ.. ഇവൻ ഒരു ക്രിമിനൽ ആണ്.. ഇവനെ പോലെ ഉള്ള ആളുകൾ ശരിക്കും ശിക്ഷിക്ക പെടേണ്ടവർ അല്ലേ…”
“എനിക്കറിയില്ല വിനോദ്…”
ഞാൻ അതിഥിയുടെ കയ്യിൽ നിന്ന് ആ ഫോട്ടോ വാങ്ങി ഒന്ന് സൂക്ഷിച്ച് നോക്കി..
എന്നിട്ട് ഫോൺ എടുത്ത് ആ ഫോട്ടോ അതിലേക്ക് പകർത്തി…