അങ്ങനെ നടന്ന് ഞങൾ അവിടെ എത്തി…
വാതിലിന് മുന്നിൽ നീതു ചേച്ചിയും അതിഥിയുടെ അച്ഛനും ശങ്കരേട്ടനും ഉണ്ടായിരുന്നു…
അതിൽ നിന്ന് തന്നെ അതിഥിയുടെ അച്ഛന് കുഴപ്പം ഒന്നും ഇല്ല എന്ന് എനിക്ക് മനസ്സിലായി…
പിന്നെ ആർക്കാ..?? അവളുടെ അമ്മക്ക്..??
എല്ലാവരെയും കണ്ടതും അതിഥി എൻ്റെ മുഖത്തേക്ക് ഒന്ന് നോക്കി അവരുടെ അടുത്തേക്ക് ഓടി ചെന്നു…
എന്താണ് നടക്കുന്നത് എന്നറിയാതെ ഞാനും അങ്ങോട്ട് ചെന്നു….
അതിഥി നേരെ ചെന്ന് അവളുടെ അച്ഛനെ ഒന്ന് നോക്കിയ ശേഷം നീതു ചേച്ചിയോട് ചോദിച്ചു…
“ആൻ്റി.. എന്താ.. എന്താ ഇവിടെ..??”
നീതു ചേച്ചിയുടെ മുഖത്ത് ദുഖം നിഴലിക്കുന്നത് എനിക്ക് കാണാമായിരുന്നു..
ചേച്ചി എന്താണ് പറയുന്നത് എന്ന് കേൾക്കാൻ ഞാനും ചെവിയോർത്തു…
“മോളെ അത്… അത് അമ്മ…”
“അമ്മ.. അമ്മേക്കെന്ത് പറ്റി ആൻ്റി.. പറാ…”
“മോളെ അമ്മക്ക് ചെറിയ ഒരു ശ്വാസം മുട്ടൽ………”
“ചെറിയ ശ്വാസം മുട്ടൽ ആയിട്ട് ആണോ ഇൻ്റെൻസീവ് കെയറിൽ… എന്താ ഉണ്ടായത് ആൻ്റി…”
“മോളെ അമ്മ.. അമ്മ ഹാളിൽ ടിവി കണ്ടുകൊണ്ട് ഇറിക്കുവാരുന്നു.. അപ്പോഴാ പെട്ടന്ന്… ഒരു നെഞ്ച് വേദനയും ശ്വാസം മുട്ടലും പോലെ തോന്നുന്നു എന്ന് പറഞ്ഞത്.. പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു…”
“എന്നിട്ട്.. എന്നിട്ട് ഡോക്ടർ മാർ എന്ത് പറഞ്ഞു…”
“ഒന്നും പറഞ്ഞില്ല… മോളെ…”