അമ്മായി കരഞ്ഞു കൊണ്ട പോയത്…എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നത്……..
അവളോട് പോകാൻ പറ…, നിനക്ക് നെറ്റി ഒരു പാട് മുറിഞ്ഞൊ….,
എനിക്കൊന്നും ഇല്ല, അമ്മായിയോട് ഇങ്ങനെ ഒക്കെ പറയണ്ടായിരുന്നു…..
എനിക്ക് കാലൊടിഞ്ഞ ശേഷം അവൾക്ക് വല്ലാത്ത ഒരു അഹങ്കാരം ആണ്…., കണ്ടില്ലേ എന്നോട് തർക്കുത്തരം പറഞ്ഞത്….. ആ സരള എങ്ങാനും ആയിരുന്നെങ്കിൽ എന്നെ പൊന്നു പോലെ നോക്കിയേനെ …..
ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച തോന്നും, അതിൽ ഭ്രമിച്ചു പോകല്ലേ…,
നീ പോയെടാ…, നിനക്ക് എന്തറിയാം……, ചെറിയ വായിൽ വലിയ വർത്തമാനം പറയണ്ട…..,
മാമന്റെ പ്രാണ സഖിയെ ഇത്രയും ദിവസം ആയിട്ട് കണ്ടില്ലല്ലോ….., എന്തെ മാമൻ വീണു പോയപ്പോൾ വേണ്ട എന്ന് തോന്നിയോ…..
പോടാ….., സരളയുടെ അച്ഛൻ വയ്യാതെ ഹോസ്പിറ്റലിൽ ആണ്….,
ഈശ്വരന് അറിയാം……
ഹരി…. എന്താടാ… നിന്റെ സംസാരത്തിൽ പതിവില്ലാത്ത ഒരു മുള്ളു മുനയും…….
ഒന്നുമില്ല…., ഞാൻ പോകുന്നു….
കൂട്ടുകാരനെ വിളിക്കാൻ ആണോടാ….
മ്…..
എടാ വരുമ്പോൾ ഒരു പൊതി കൂടി വെടിച്ചോണ്ട് വാ…. , എനിക്ക് വിശക്കുന്നു….
ഞാൻ മുറിയിൽ നിന്ന് ഇറങ്ങി പോയി…, അന്നാദ്യമായി എനിക്ക് മാമനോട് ദേഷ്യം തോന്നി….,പൊതി അല്ല.. വേടിച്ചു കൊടുക്കേണ്ടത്….,പാവം ഇന്ദു….,
മാമൻ ഇത്രയും ക്രൂരൻ ആയി മാറി പോയോ……,
ഇന്ദു എവിടെ ആണോ എന്തോ…,മാമൻ പിന്നെയും എന്തൊക്കയോ വിളിച്ചു പറയുന്നുണ്ട്…., ഒ.. പാട്ടാണ്….ഞാൻ ഇറങ്ങി പുറത്ത് ഇരുന്നു…..ചെവി എങ്കിലും കേട്ട് ഇരിക്കാല്ലോ.., എന്റെ കൈയിൽ ഇരുന്ന പൈസ കൊടുത്ത് കുപ്പി വാങ്ങി കൊടുത്.. … ശേ.. കുപ്പി കിട്ടിയില്ല എന്ന് എങ്ങനും പറഞ്ഞാൽ മതി ആയിരുന്നു.ഇന്ദു എന്ത് ചെയ്യുന്നോ എന്തോ…..
അതും ഓർത്തു കൊണ്ട് മുറിയിൽ കേറി ചെന്നപ്പോൾ ഇന്ദുവിനെ അവിടെ ഒന്നും കാണുന്നില്ല, മാമന്റെ മുറിയിൽ വീണ്ടും വഴക്ക് കേൾക്കുകയാണ്….., ഇവർക്ക് രണ്ടിനും ഇത് തന്നെയാണോ … പണി….,
ഞാൻ അങ്ങോട്ട് പോയപ്പോൾ…,
നിങ്ങൾക്ക് വേറെ ആൾക്കാറുണ്ടല്ലോ…. അവരെ കൊണ്ട് അങ്ങ് ചെയ്യിച്ചാൽ മതി…., എനിക്ക് പറ്റില്ല എന്ന് പറഞ്ഞാൽ പറ്റില്ല…., നിങ്ങൾക്ക് നാണം ഇല്ലേ.. എന്നെ വഴക്ക് പറഞ്ഞു നാക്ക് വായിൽ ഇട്ടില്ലല്ലോ . അതിനു മുമ്പ്….
അവൾ ഒരു ഭൂലോക സുന്ദരി…, അല്ലെങ്കിലും നിന്നെ കൊണ്ട് എനിക്ക് ഒരു ഉപയോഗവും ഇല്ല…,മച്ചി….ഒരു കൊച്ചിനെ പോലും തരാൻ നിനക്ക് പറ്റില്ലാലോ….
ഇത് കേട്ടതും ഇന്ദു കരഞ്ഞു കൊണ്ട് അടുക്കളയിലേക്ക് ഓടി.., ഞാൻ പുറത്തു നിന്ന് അടുക്കളയിലേക്ക് ഓടി എത്തീയപ്പോഴേക്കും…. ഇന്ദു പുറത്ത് മൊത്തം മണ്ണെണ്ണ ഒഴിച്ചു കൊണ്ടിരിക്കയാണ്……,..
ഇന്ദു…. ഇന്ദു …. എന്താ ഈ കാട്ടണേ ….., ഞാൻ ഇന്ദുവിനെ പിടിച്ചു കൊണ്ട് പറഞ്ഞു…
വിടെടാ… എന്നെ…. നീ എന്റെ ആരാ…. എന്നെ തടയാൻ…., ഭൂമിയ്ക് ഭാരമായി ജീവിച്ചു എനിക്ക് മടുത്തു…..,
ഇതും പറഞ്ഞു എന്നെ കുടഞ്ഞു എറിഞ്ഞു കൊണ്ട്… ഇന്ദു തീപ്പട്ടി കൈയിൽ ആക്കി…,