ബൈസൺവാലിയിലെ എസ്റ്റേറ്റ് 1 [കുട്ടപ്പായി]

Posted by

ബൈസൺവാലിയിലെ എസ്റ്റേറ്റ് 1

Bison valley estate Part 1 | Author : Kuttappayi

 

ഇത്തവണ ബൈസൺവാലിയിലെ എലതോട്ടത്തിലേക് അപ്പൻ തന്നെ പറഞ്ഞയക്കുമെന്ന് ആന്റോ കരുതിയതാണ്. ഡിഗ്രി ക്ക് പോയി 3 കൊല്ലം കൊണ്ട് ആന്റോ നേടിയെടുത്തതു 21 ഓളം സപ്പ്ളികൾ മാത്രം ആണ്. ഇവനെ ഇനി ഇങ്ങനെ വിട്ടാൽ പറ്റില്ലെന്നു റിസൾട്ട്‌ വന്നപ്പോൾ അപ്പനായ കുര്യൻ തീരുമാനിച്ചിരുന്നു.

 

ചങ്ങനാശ്ശേരിയിലെ അറിയപ്പെടുന്ന കോൺട്രാക്ടർ ആയ കുര്യനു തോട്ടം കൂടാതെ ഒരു പെട്രോൾ പമ്പും ഒരു സൂപ്പർ മാർക്കറ്റും കൂടിയുണ്ട്. എന്നാൽ കുര്യന്റെ അഭിപ്രായത്തിൽ പോത്തു പോലെ വളർന്ന ആന്റോ ഒരു കഴിവുകെട്ടവനായിരുന്നു. ആന്റോ ക്ക് ആകെ ഉള്ള കൂടപ്പിറപ്പ് പെങ്ങൾ ലില്ലി ആണ്. പഠിത്തതിന്റെ കാര്യത്തിൽ ലില്ലി അന്റോയെ പോലെ ആയിരുന്നില്ല, അവൾ അപ്പന്റെ പ്രതീക്ഷകൾ കാത്തു.

 

എം ടെക് ബിരു ധദാരിയായ അവൾ പഠനശേഷം 2 കൊല്ലം ബാംഗ്ലൂർ പോയി വർക്ക്‌ ചെയ്തതിനു ശേഷം ചങ്ങനാശ്ശേരി യിലെ തന്നെ അറിയപ്പെടുന്ന ഒരു കുടുംബത്തിലെ ഏക ആൺതരിയായ ജെയിംസ് നെ വിവാഹം കഴിച്ചു. അവർ ഇപ്പോൾ 4 ഓളം റിറ്റൈൽ തുണി കടകൾ നടത്തുന്നു. തന്റെ കുടുംബത്തിലേക്കുള്ള ജെയിംസ് ന്റെ വരവ് ആന്റോ ക്ക് പിന്നെയും കയ്പ്പ് നീർ തന്നുകൊണ്ടിരുന്നു. പൊതുവെ എപ്പോളും തന്നെ കഴിവുകെട്ടവൻ എന്ന് പറയാൻ കിട്ടുന്ന ഒരവസരവും പാഴാക്കാത്ത അപ്പൻ ജെയിംസ് ന്റെ വരവോടെ കുറ്റം പറച്ചിലിന്റെ എണ്ണവും കൂട്ടി.

 

റിസൾട്ട്‌ കൂടി വന്നതോടെ അന്റോയുടെ കാര്യത്തിൽ ഒരു തീരുമാനം ആകുമെന്ന് അമ്മ ആനിക്കും തോന്നിക്കാണും. ആന്റോ അമ്മയപോലെ തന്നെ ആണെന്ന് കുര്യൻ എപ്പോളും പറയും. “മനുഷ്യനായാൽ എന്തെങ്കിലും ഒക്കെ ഒരു കഴിവ്‌വേണ്ടേ “. ഒരു കർഷക കുടുംബത്തിലെ ഇളയ സന്താനം ആയ ആനിക്ക് ഭർത്താവിന്റെ ബിസിനസ്സ് കാര്യങ്ങളിൽ ഒന്നും ഒരു താല്പര്യവും ഉണ്ടായിരുന്നില്ല. അവൾ ഒരു പാവത്തെപോലെ തന്റെ വീടിനുള്ളിലെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങികൂടി.

അന്റോയെ പറ്റി ഇതുവരെ ഒന്നും പറഞ്ഞില്ല അല്ലെ. ആന്റോ അവന്റെ അമ്മയെ പോലെ തന്നെ. ഒരു അയ്യോ പാവം. നിഷ്കളങ്കനായ ആന്റോ കൂട്ടുകാരുടെ ഇടയിലും ഒരു പരിഹാസപാത്രമായിരുന്നു എന്ന് പറയുന്നതായിരുന്നു ശരി. കാശിനു ആവശ്യം ഉള്ള സാഹചര്യങ്ങളിൽ മാത്രം കൂട്ടുകാർ അന്റോയോട് സ്നേഹം പ്രകടിപ്പിക്കും. അന്റോയ്ക്ക് ആകട്ടെ ഇതൊന്നും മനസിലാക്കാൻ ഉള്ള കഴിവും ഇല്ല. സ്ത്രീ സൗഹൃദങ്ങൾ അന്റോയ്ക്ക് നന്നേ കുറവായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *