പക്ഷേ അമ്മ പറഞ്ഞ പോലെ മുകളിൽ നിന്നുള്ള വ്യൂ ഒരു രക്ഷയും ഇല്ല..
താഴെ ഒരു സൈഡിൽ മനോഹരമായ പാടം…
മറു സൈഡിൽ ഒരു ചെറു പുഴ ഒഴുകുന്നു..
അതിനു കുറുകെ ഒരു റെയിൽ പാളം…
ദമ്പതികൾ ആയി വന്നാൽ എൻജോയ് ചെയ്യാൻ പറ്റിയ സ്ഥലം ആണ്…
അങ്ങനെ ഞങൾ തൊഴാൻ വേണ്ടി അകത്തേക്ക് കയറി…
ഞാൻ ഷർട്ട് ഒക്കെ അഴിച്ച് തൊഴാൻ തുടങ്ങി..
സത്യത്തിൽ എന്ത് പ്രാർത്ഥിക്കണം എന്ന് എനിക്ക് ഒരു ബോധ്യവും ഇല്ലായിരുന്നു..
ഞാൻ വെറുതെ ഇടം കണ്ണിട്ടു ആതിരയെ നോക്കി..
പെട്ടന്ന് തന്നെ അവളും എന്നെ നോക്കി.. അത് കണ്ടപ്പോൾ ഞാൻ വേഗം തല മാറ്റി നേരെ നോക്കി കണ്ണടച്ച് പ്രാർത്ഥിക്കുന്ന പോലെ കാണിച്ചു…
അങ്ങനെ തൊഴൽ ഒക്കെ കഴിഞ്ഞു…
അമ്മയും അമ്മായിയും എന്തൊക്കെയോ വഴിപാടുകൾ ഒക്കെ കഴിച്ചിട്ടുണ്ട്..
അതിൻ്റെ എല്ലാം പ്രസാദം കിട്ടാൻ അല്പം വൈകും എന്നാണ് പറഞ്ഞത്…
അതുകൊണ്ട് തൽക്കാലം സമയം കളയാൻ വേണ്ടി ഞങൾ എല്ലാവരും പാറയുടെ മുകളിൽ താഴേക്ക് നോക്കി ഇരിക്കുക ആയിരുന്നു..
ഞാൻ അപ്പോഴും അതിഥിയെ പറ്റി ആണ് ആലോചിച്ച് കൊണ്ടിരുന്നത്…
ചെന്നൈയിലേക്ക് തിരികെ പോകണം..
അതിഥിയെ കാണാൻ വേണ്ടി അല്ല..
പക്ഷേ ലൈഫ് പഴയ പോലെ ആക്കണം..
ഓഫീസിൽ ഒക്കെ പോയി.. ബാക്കി സമയം അടിച്ച് പൊളിച്ച് ആ പഴയ കളർഫുള് ലൈഫ് തിരികെ പിടിക്കണം…
പ്രസാദം ഒക്കെ തയ്യാറായി കിട്ടിയപ്പോൾ ഞങൾ വീട്ടിലേക്ക് മടങ്ങി പോരാൻ തീരുമാനിച്ചു..
കയറിയ അത്ര പ്രയാസം അല്ല താഴേക്ക് ഇറങ്ങാൻ..
പക്ഷേ സൂക്ഷിച്ചില്ല എങ്കിൽ തെന്നി വീണ് താഴെ കിടക്കും..
എങ്ങും തങ്ങി നിൽക്കില്ല.. നേരെ താഴെ എത്തും…
പഴയ പോലെ മറ്റുള്ളവർ ഈരണ്ട് ടീം ആയും ഞാൻ മാത്രം ഒറ്റക്കും നടന്ന് താഴേക്ക് ഇറങ്ങുക ആയിരുന്നു…