വേശ്യായനം 12 [വാല്മീകൻ]

Posted by

കേട്ടിരുന്നു. ഹീരാലാലിൻ്റെ പ്രധാന ശത്രുവാണ് അയാളെന്നും സലീനക്ക് അറിയാമായിരുന്നു. എന്നിരുന്നാലും അന്നായിരുന്നു അവൾ ആദ്യമായി  നരേന്ദ്ര ഷെട്ടിയെ നേരിട്ട് കാണുന്നത്. അവൾ അവരുടെ സംഭാഷണം ചെവി കൂർപ്പിച്ച് കേട്ടു.

 

“ഭായ്… എനിക്ക് സ്വർണം ഇറക്കാൻ ഇപ്പോൾ വലിയ പാടാണ്. ആ ഹീരാലാൽ വലിയ കമ്മീഷനാണ് ചോദിക്കുന്നത്. അയാൾക്ക് നമ്മൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ചോക്കെ നന്നായി അറിയാം. അത് വച്ച് അയാൾ കളിക്കുകയാണ്. ഭായ് ഒരു വഴി ഉണ്ടാക്കി തരണം. ഈ കാശിനു എൻ്റെ ജ്വല്ലറികളിലേക്ക് സ്വർണം എടുത്താൽ പിന്നെ ഞാൻ എന്ത് ലാഭം ഉണ്ടാക്കാനാണ്”

 

അത് കേട്ടപ്പോളാണ് സലീനക്ക് പെട്ടെന്ന് ഓർമ്മ വന്നത്.. “അവന്തിക ജ്വെല്ലേഴ്സ്. അത് അപ്പോൾ ഇവരുടെതാണോ?   കർണാടക മുഴുവൻ ബ്രാഞ്ച് ഉള്ള ജ്വെല്ലറി ഉടമ”.

 

“ഉം.. മംഗാലാപുരം തുറമുഖം മുഴുവൻ  അവൻ്റെ കയ്യിലാ. ഇപ്പൊൾ അവന്  എൻ്റെ  റിയൽ എസ്റ്റേറ്റിലാ കണ്ണ്. ഗോവ വഴി ഞാൻ നോക്കട്ടെ. നിനക്ക് എവിടുന്നാ സ്വർണം വരുന്നത്?”

 

“ദുബായിയിൽ നിന്ന് കറാച്ചി വഴി” അവന്തിക പറഞ്ഞു.

 

“അത് ബുദ്ധിമുട്ടാവും.. കറാച്ചിക്കാർ മംഗലാപുരത്തേ ഇറക്കൂ. അവരും ഹീരാലാലും തമ്മിലുള്ള ഡീൽ ആണ്. എല്ലാം ആ ഹീരാലാൽ കാരണമാ. അവൻ ഇല്ലാതായാൽ എല്ലാ പ്രശനവും തീരും. പക്ഷെ അവനെ മംഗലാപുരത്ത് വച്ച് ഒന്നും ചെയ്യാൻ സാധിക്കില്ല. പുറത്ത് വച്ച് അവനെ കിട്ടാനും പാടാണ്. ഒരു ദിവസം അവനെ ഞാൻ തീർക്കും. പിന്നെ മുഴുവൻ സൗത്ത് ഇന്ത്യയും എൻ്റെ കാൽക്കീഴിൽ വരും. നോക്കിക്കോ” നരേന്ദ്ര ഷെട്ടി പല്ലുറുമി.

 

“എന്തെങ്കിലും പെട്ടെന്ന് ചെയ്തേ പറ്റൂ ഭായ്. എനിക്ക് ഈ വര്ഷം തന്നെ കേരളത്തിൽ ഒരു ബ്രാഞ്ച് തുടങ്ങണമെന്നുണ്ട്. ഞാൻ അന്വേഷിച്ചപ്പോൾ അവിടെ ഒന്നുകിൽ ദുബായിൽ നിന്നും എയർപോർട്ട് വഴി കടത്താം, അല്ലെങ്കിൽ പുറം കടലിൽ എത്തിച്ചിട്ട് അവിടുന്ന് കരയിൽ ഇറക്കണം. നേരായ വഴി സ്വർണം വാങ്ങി ബിസിനെസ്സ് ചെയ്ത് എങ്ങനെ ലാഭം ഉണ്ടാക്കാനാ.”

 

“നീ പറഞ്ഞത് മനസ്സിലായി. പക്ഷെ കേരളത്തിലും ഇപ്പോൾ ഹീരാലാൽ വഴിയേ സാധനം കിട്ടൂ. അവിടെയുള്ള ഡിസ്‌ട്രിബ്യുട്ടറുമായി അയാൾക്ക് ഡീൽ ഉണ്ട്. ഞാൻ പറഞ്ഞില്ലേ. ആദ്യം അവൻ ഇല്ലാതാവണം.” അപ്പോളാണ് അയാൾ സലീനയെ ശ്രദ്ധിച്ചത്. അവളെ കണ്ടതും അയാളുടെ കണ്ണുകൾ വിടർന്നു.

 

“ഇതേതാ ഈ ചരക്ക്. എവിടുന്നൊപ്പിച്ചു?”

 

“ഇത് മറ്റേ ലേലം വിളി ഇല്ലേ. ശാന്തിബെന്നിൻ്റെ. അവിടുന്ന് ഒരാഴ്ച്ചക്കെടുത്തതാ. എടീ ഇങ്ങോട്ട് വാ. ഭായ് നിന്നെ ഒന്ന് കാണട്ടെ.”

 

ശാന്തിബെൻ എന്ന പേര് കേട്ടതും നരേന്ദ്ര ഷെട്ടി പെട്ടെന്ന് ജൂബയിൽ തിരുകിയ തോക്കെടുത്ത് സലീനയുടെ നേരെ ചൂണ്ടി. അവരുടെ അടുത്തേക്ക് മടിച്ച്  മടിച്ച്  നടന്നു വന്ന സലീന പെട്ടെന്ന് തോക്ക് കണ്ട് ഭയന്ന് നിന്നു.

Leave a Reply

Your email address will not be published. Required fields are marked *