എന്നിട്ടവൾ സോഫയുടെ മുന്നിലുള്ള മേശയിലേക്ക് വിരൽ ചൂണ്ടിക്കാണിച്ചു.. അൻഷുൽ അവിടേക്ക് നോക്കിയിട്ട് വീൽചെയർ ഉരുട്ടി മേശപ്പുറത്തുനിന്ന് ആ ഗുളികൾ എല്ലാമെടുത്ത് തന്റെ മുറിയുടെ വാതിലിനരികിലേക്ക് നീങ്ങി..
ഇപ്പോൾ ജയരാജും സ്വാതിയും TVയിൽ തന്നെ ശ്രദ്ധിച്ചിരിക്കുകയായിരുന്നു.. ജയരാജ് ഒരിക്കൽപ്പോലും അവനെ നോക്കിയില്ല.. അവനവരെ വീണ്ടുമൊന്ന് തുറിച്ചു നോക്കിക്കൊണ്ട് ആലോചിച്ചു…
‘കുറച്ച് നാളായിട്ട് സ്വാതിയും ജയരാജേട്ടനും തമ്മിൽ വളരെ അടുപ്പം ഉള്ളതു പോലെ തോന്നാറുണ്ട്.. അവർക്കിടയിൽ അങ്ങനെ എന്തെങ്കിലും ഉണ്ടോ?…
ച്ചേ ച്ചേ!.. ഇല്ല… അത് സാധ്യമല്ല.. അവർക്കിടയിൽ തന്നെ നല്ല പ്രായവ്യത്യാസമുണ്ട്.. പക്ഷേ.. സ്വാതിയുടെ ഇപ്പോഴുള്ള വസ്ത്രധാരണ രീതികൾ.. അത് ഒരു തരത്തിൽ ജയരാജേട്ടനെപ്പോലും ആകർഷിക്കുന്ന തരത്തിൽ അല്ലേ?.. അയാൾ അവളുടെ ഇടുപ്പിലും കഴുത്തിലുമെല്ലാം അറിഞ്ഞുകൊണ്ട് സ്പർശിക്കുന്നു.. ഇപ്പോൾ ചിലപ്പോഴൊക്കെ അവളുടെ മടിയിൽ തല വച്ച് കിടക്കുന്നു… എന്താണ് സത്യത്തിൽ ഇവർക്കിടയിൽ നടക്കുന്നത്?..’
അവൻ തുടർന്നും ചിന്തിച്ചുകൊണ്ടിരുന്നു… ജയരാജിന്റെ തല ഇപ്പോഴും സ്വാതിയുടെ മടിയിലായിരുന്നു.. TVയുടെ വെളിച്ചം അവരുടെ മേൽ പതിച്ച സമയങ്ങൾ മാത്രമേ അൻഷുലിന് അവരെ വ്യക്തമായി കാണാൻ കഴിഞ്ഞുള്ളൂ.. അവളുടെ ഒരു കൈ ജയരാജിന്റെ തലമുടിയിൽ തലോടിക്കൊണ്ട് ഇരിക്കുവായിരുന്നു.. എന്നാൽ അവളുടെ മറ്റേ കൈ അയാളുടെ കൈകളുടെ വലിയ മസിലുകളുടെ മേൽ ആയിരുന്നു… അവളാ കൈ ലഘുവായി അതിലൂടെ ഓടിച്ചുകൊണ്ടിരുന്നു…
ജയരാജിന്റെ കൈയുടെ ബലവും മസിലുമെല്ലാം കണ്ട് അൻഷുലിന് വല്ലാത്ത ഭയം തോന്നിത്തുടങ്ങി.. എങ്കിലും അവൻ അവരെ ഒന്നുകൂടി നോക്കിയിട്ട് പിന്നെ പതിയെ തല താഴ്ത്തിക്കൊണ്ട് വീണ്ടും അകത്തേക്കു പോയി.. ഒരു ഗ്ലാസ് വെള്ളം കുടിച്ചിട്ട് തന്റെ കട്ടിലിൽ കയറി കിടന്നുകൊണ്ട് മുകളിലേയ്ക്ക് നോക്കി അവൻ ആലോചിച്ചു…
താൻ വെറുതെ അവരെ തെറ്റിദ്ധരിച്ചുകൊണ്ടിരിക്കുന്നു.. അവരിപ്പോൾ ഒരുമിച്ച് ജീവിക്കുന്നതിനാൽ ജയരാജും ഭാര്യയും അപരിചിതരെപ്പോലെ പെരുമാറുമെന്ന് ഒരിക്കലും പ്രതീക്ഷിക്കാനാവില്ല … അതിനാൽ ഇനിയും ഓരോ കാര്യങ്ങളെ അവരുടെ മുന്നിൽ വെച്ച് എതിർക്കരുതെന്നും, എന്നാൽ ഒരു കരുതൽ കൂടി വേണമെന്നും അൻഷുലിന്റെ മനസ്സിൽ തോന്നി…
പിറ്റേന്ന്…