ജയരാജ്: “ഗുഡ് മോർണിംഗ് അൻഷു..”
അൻഷുൽ: “ഗുഡ് മോർണിംഗ്, ജയ..രാജേട്ടാ..”
സ്വാതി ഉടനെ രണ്ട് ഗ്ലാസ് ചായ കൊണ്ടുവന്ന് ജയരാജിനും, അൻഷുലിനും കൊടുത്തു.. എന്നിട്ട് തിരികെ വീണ്ടും അടുക്കളയിലേക്കു ചെന്നു.. അൻഷുൽ വായിച്ചുകൊണ്ടിരുന്ന പത്രം താഴെ വച്ചിട്ട് ജയരാജിനെ ഒന്നു നോക്കി.. ജയരാജ് അപ്പോൾ ചായ കുടിച്ചുകൊണ്ട് TV ഓൺ ആക്കി news ചാനൽ വച്ചു കാണുകയായിരുന്നു..
രാവിലെ സോണിയമോള് പറഞ്ഞ ചൂടുള്ള ഐസ്ക്രീം എന്തായിരിക്കും എന്നുള്ള കാര്യം, ജയരാജേട്ടനോട് ചോദിക്കണോ വേണ്ടയോ എന്ന സംശയത്തിൽ അൻഷുലവിടെ കുറച്ച് സമയം ഇരുന്നു.. എങ്കിലും പിന്നെ, രണ്ടും കൽപിച്ച് അൻഷുൽ ആ കാര്യം ചോദിക്കാൻ തന്നെ തീരുമാനിച്ചു..
അൻഷുൽ: “ജയരാജേട്ടാ..”
ജയരാജ്: “മ്മ്മ്, എന്താ?”
അൻഷുൽ: “എന്താ ഈ ചൂടുള്ള ഐസ്ക്രീം?..”
ജയരാജ്: “എന്തോന്ന്??..”
അടുക്കളയിൽ ജോലിയിലായിരുന്ന സ്വാതി അതു കേട്ട് അൻഷുലിനെയും ജയരാജിനെയും അല്പം പരിഭ്രാന്തിയോടെ മാറിമാറി നോക്കി…
അൻഷുൽ തുടർന്നു..
അൻഷുൽ: “അല്ല.. രാവിലെ സോണിയമോള് പറഞ്ഞു.. സ്വാതി ഇന്നലെ.. ചൂടുള്ള ഐസ്ക്രീം.. ക്..കഴിച്ചു എന്ന്..”
എന്നാൽ അൻഷുൽ അത് പറഞ്ഞ് തീർക്കും മുന്നേ അൽപ്പം ഗൗരവത്തിൽ ജയരാജിന്റെ പ്രതികരണം എത്തി..
ജയരാജ്: “എന്താ, നിനക്കും വേണോ അത്??..”
സ്വാതിയപ്പോൾ അടുക്കളയിൽ നിന്ന് അതു കേട്ട് കൈ വായിൽ പൊത്തിപ്പിടിച്ച് ആരും കാണാതെ അവളുടെ ചിരിയടക്കാൻ ശ്രമിച്ചു…
അൻഷുൽ: “ങ്ങേ!!.. വേ.. ണ്ട.. വേണ്ട ഏട്ടാ.. ഞാൻ.. വെറുതെ.. ച്..ചോദിച്ചതാ..”
തുടർന്ന് TVയിലെ വാർത്തകൾ കണ്ടുകൊണ്ടിരിക്കുമ്പോൾ ജയരാജിന്റെ ഫോൺ ബെല്ലടിച്ചു.. അയാൾ ഫോണുമെടുത്ത് ആരോടോ സംസാരിച്ചു കൊണ്ട് ഉടനെ പുറത്തേക്കു പോയി.. തന്റെ പ്രയത്നം പാളിപ്പോയതിൽ ഇളിഭ്യനായ അൻഷുൽ ഒന്നും മിണ്ടാതെ തന്റെ ചായയെടുത്ത് ഊതി ഊതി കുടിച്ചുകൊണ്ടിരുന്നു..