അൻഷുൽ: “മ്മ്മ് അതെ സ്വാതീ.. പ്..പക്ഷെ അവർ നമ്മളോട് രണ്ട് പേരോടും അതിലേക്ക് ചെല്ലാൻ പറഞ്ഞിരിക്കുവാ..”
സ്വാതി: “ഏയ്, അത് സാരമില്ല അൻഷു.. ഞാൻ തന്നെ മോളെയും കൊണ്ട് പോയ്‌ക്കോളാം..”
അൻഷുൽ: “അത്.. നീ തനിച്ച് പോകണ്ട സ്വാതി.. കാരണം ചിലപ്പൊ ഒരു രാത്രി അവിടെ തങ്ങേണ്ടി വരും എന്നാണ് അവർ പറയുന്നത്.. അപ്പോ എന്തു ചെയ്യും..”
സ്വാതി എന്തെങ്കിലും പറയുന്നതിനു മുന്നേ ജയരാജാണ് അതിനു മറുപടി പറഞ്ഞത്…
ജയരാജ്: “ഹഹ.. അതിനെന്താ.. ഞാനും ഈ ആഴ്ച ഫ്രീ ആണ്.. ഞാനും സ്വാതിയും കൂടി കൊണ്ടു പോവാം മോളെ..”
അൻഷുലതു കേട്ട് ഒന്ന് ഞെട്ടിക്കൊണ്ട് വിശ്വാസം വരാതെ അയാളെ നോക്കി.. അവനിൽ വീണ്ടും നേരത്തെയുള്ള ആ പേടി കടന്നു വന്നു…
സ്വാതി: “അയ്യോ അത്.. ഏട്ടന് ബുദ്ധിമുട്ടാവില്ലേ?..”
ജയരാജ്: “ഹഹ.. എന്തിന്?! നമ്മുടെ സോണിയമോൾക്ക് വേണ്ടിയല്ലേ.. എനിക്കൊരു ബുദ്ധിമുട്ടും ഇല്ല.. നീ വേഗം ചെന്ന് മോളോട് കാര്യം പറ സ്വാതീ..”
സ്വാതി: “ഉം.. എങ്കിൽ പിന്നെ അങ്ങനെയാവട്ടെ.. പക്ഷേ, അൻഷുൽ മാത്രം എങ്ങനെയാ ഇവിടെ ഒറ്റയ്ക്ക്?..
ജയരാജ്: “ആ, അതിനു വഴിയുണ്ട്.. സലീമിനെ അന്നത്തേക്ക് നമുക്ക് ഇവിടെ നിർത്താം.. എന്റെ ശിങ്കിടികളിൽ എനിക്ക് ഏറ്റവും വിശ്വാസമുള്ളതും അവനെ തന്നെയാ.. അവന് നോക്കിക്കോളും അന്നത്തേക്ക് അൻഷുലിന്റെ കാര്യങ്ങൾ.. കുഞ്ഞുമോളെയും കൂടി നമുക്ക് കൊണ്ടു പോകാം..”
അൻഷുലിന് എന്തെങ്കിലും അഭിപ്രായം പറയാൻ കഴിയുന്നതിനു മുന്നേ തന്നെ ഞൊടിയിടയിൽ അവരെല്ലാ കാര്യങ്ങളും പ്ലാൻ ചെയ്ത് ഉറപ്പിച്ചു.. കാര്യമറിഞ്ഞപ്പോൾ സോണിയമോൾക്കും അതീവ സന്തോഷമായിരുന്നു..
അങ്ങനെ ആ ദിവസം രാവിലെ തന്നെ സലീമിനെ അൻഷുലിന്റെ കൂടെ നിർത്തിയിട്ട അവർ യാത്ര തിരിച്ചു.. അൻഷുൽ അൽപ്പം സന്തോഷത്തോടെയും എങ്കിലും അതിലുപരി സങ്കടത്തോടെയും അവർ പോകുന്നത് നോക്കികൊണ്ടിരുന്നു…
പോകുന്ന വഴിയിൽ സ്വാതി സോണിയമോൾ കേൾക്കെ ജയരാജിനോട് ചോദിച്ചു..
സ്വാതി: “സ്കൂളിൽ ചെല്ലുമ്പോൾ അൻഷുൽ എവിടെ എന്ന് ചോദിചാൽ നമ്മളെന്ത് പറയും?..”
ജയരാജ്: “വന്നില്ലാ എന്ന് പറഞ്ഞാൽ പോരെ?..”
സ്വാതി: “അയ്യോ അത് വേണ്ട.. എങ്കിൽ പിന്നെ അവർ ചിലപ്പൊ മോളെ ടൂറിന് കൊണ്ടുപോയില്ലെങ്കിലോ?..”
ജയരാജ്: “അയ്യോ.. അത് ശെരിയാണല്ലോ.. അതെ സ്വാതീ.. ചിലപ്പൊ അവർ കൊണ്ടുപോകില്ല..”
സ്വാതി: “അപ്പോൾ പിന്നെ ഇനി എന്ത് ചെയ്യും?!..”