Soul Mates 13 [Rahul RK]

Posted by

“ഒന്ന് രണ്ട് തവണ കെവിൻ ൻ്റെ കൂടെ ചില മീറ്റിംഗ്ന് ഒക്കെ പോയിട്ടുണ്ട്..”

 

“ഉം…”

 

“വിനോദ് എനിക്ക് തന്നോട് ഒരു കാര്യം പറയണം..”

 

“എന്താ മെർലിൻ..??”

 

“അന്ന് പാർട്ടിയിൽ വച്ച് ഞാൻ തന്നെ തുറിച്ച് നോക്കിയത് തനിക്ക് കുറച്ച് ഡിസ് കംഫർട്ട് ആയി എന്നെനിക്ക് മനസ്സിലായി.. അയാം സോറി..”

 

“ഏയ്.. അത് കുഴപ്പം ഇല്ല..”

 

“കെവിൻ ആദ്യമായിട്ട് ആണ് ഇവിടെ ഉള്ള ഒരാളെ പറ്റി ഇങ്ങനെ മതിപ്പോടെ സംസാരിക്കുന്നത്.. അതാ ഞാൻ തന്നെ അങ്ങനെ നോക്കിയത്..”

 

“ഞാൻ പറഞ്ഞല്ലോ അത് സാരമില്ല..”

 

ഹൊ പഠിച്ച കള്ളി തന്നെ ആണിവർ..

എങ്ങനെ എങ്കിലും സത്യങ്ങൾ മനസ്സിലാക്കി എടുത്തേ മതിയാകൂ…
പെട്ടന്നാണ് എൻ്റെ കണ്ണ് ചുവട്ടിൽ ഉള്ള ഷേൽഫിലേക്ക് പോയത്…

അതിൽ നോക്കിയാൽ എന്തെങ്കിലും തുമ്പോ വാലോ കിട്ടും.. പക്ഷേ അതിന് ആദ്യം ഇവരെ ഇവിടെ നിന്ന് മാറ്റണം…
അതിനു ഞാൻ ചെറിയ ഒരു നമ്പർ ഇട്ടു..

“മെർലിൻ ഇനിയും ഇരിക്കുന്നില്ല എനിക്ക് ഇറങ്ങണം.. ഏതായാലും വന്നതല്ലേ ഇനി ഞാൻ ഒന്നും കഴിക്കാതെ പോയി എന്ന് കെവിൻ തന്നോട് പരാതി പറയണ്ട.. ഒരു ചായ ഇട്ട് തന്നാൽ അത് കുടിച്ചിട്ട് ഞാൻ അങ്ങ് ഇറങ്ങിയേക്കാം…”

“ഹൊ.. സമ്മതിച്ചല്ലോ.. ഭാഗ്യം.. ചായ ഞാൻ ഇപ്പൊ ഇട്ട് കൊണ്ടുവരാം…”

മെർലിൻ അടുക്കളയിൽ പോയതും ഞാൻ എഴുന്നേറ്റ് ഷേൽഫിൻ്റെ അടുത്തേക്ക് ചെന്നു…
കുറെ ടോയ്സ് ആണ്.. പിന്നെ കുറെ മരുന്നുകളും പേപ്പറുകളും ട്രോഫിയും..

വാടക വീട് ആയതിനാൽ ആവും ഒന്നും ഇല്ലാത്തത്..
ഞാൻ അടുത്ത കള്ളിയിൽ നോക്കി.. അതിൽ കെവിനും മെർലിനും നിൽക്കുന്ന ഫോട്ടോ ആയിരുന്നു… വേഷം കണ്ടപ്പോൾ തന്നെ കല്യാണ ഫോട്ടോ ആയിരിക്കും എന്ന് മനസ്സിലായി…

അടുത്ത ഫോട്ടോ വളരെ വിത്യസ്ഥം ആയിരുന്നു..
അന്ന് പാർട്ടിയിൽ വന്നപ്പോഴും ഇപ്പോഴും മെർലിൻ സാരി ആണ് ഉടുത്തിരുന്നത്.. പക്ഷേ ഈ ഫോട്ടോയിൽ ജീൻസും ഷർട്ടും ആണ്.. കൂടെ നിൽക്കുന്ന ആൾ കെവിൻ അല്ല… ഇനി.. ഇനി ഇയാള് ആണോ ഞാൻ അന്വേഷിക്കുന്ന പ്രതി…

ഒരു ഫോട്ടോ എടുക്കാൻ ഞാൻ ഫോൺ എടുക്കാൻ ഒരുങ്ങിയതും മെർലിൻ അങ്ങോട്ട് വന്നു..

“ദാ ചായ.. മധുരം പ്രോബ്ലം ഇല്ലല്ലോ അല്ലേ..??”

“ഏയ്.. ഇല്ല…”

Leave a Reply

Your email address will not be published. Required fields are marked *