ഞാൻ ഒരു സിപ് ചായ കുടിച്ചു.. ദോഷം പറയരുതല്ലോ നല്ല രുചി ഉണ്ടായിരുന്നു…
ഞാൻ രണ്ടാമത് കണ്ട ഫോട്ടോ ചൂണ്ടി വളരെ കാഷ്വൽ ആയി അവളോട് ചോദിച്ചു..
“ഈ ഫോട്ടോയിൽ തൻ്റെ കൂടെ നിൽകുന്നത് ആരാ.. ബ്രദർ ആണോ..??”
“അയ്യോ അല്ല.. അതെൻ്റെ ബ്രദർ ഇൻ ലോ ആണ്.. ശരിക്കും ആ ഫോട്ടോയിൽ ഉള്ളത് ഞാൻ അല്ല എൻ്റെ ട്വിൻ സിസ്റ്റർ ആണ് മെറീന വിക്ടർ… അതവളുടെ ഹസ്ബൻഡ് വിക്ടർ എബ്രഹാം…”
വലിയ ഒരു നടുക്കത്തോടെ ആണ് ഞാൻ അത് കേട്ടത്…
“ട്വിൻ സിസ്റ്റർ..??!!!!!”
“അതെ…”
പെട്ടന്ന് വാതിൽ തുറന്ന് കൊണ്ട് ആരോ അകത്തേയ്ക്ക് വന്നു…
ഞങ്ങൾ രണ്ട് പേരും ഒരുമിച്ച് തിരിഞ്ഞ് നോക്കി.. കെവിൻ ആയിരുന്നു അത്.. എന്നെ കണ്ടതും അമ്പരന്നു പോയ കെവിൻ ചോദിച്ചു..
“വിനു.. താൻ ഇവിടെ..??”
മെർലിനിൽ നിന്ന് കേട്ട വാർത്തയും മുന്നിൽ നിൽക്കുന്ന കെവിനിൻ്റേ ചോദ്യവും എൻ്റെ തലക്കുള്ളിൽ മുഴങ്ങി കൊണ്ടിരുന്നു….
(തുടരും….)