“പിന്നെ നോക്കാതെ.. എനിക്ക് നല്ല ഉറപ്പാണ് വിനു അത് അവള് തന്നെ ആണ് സോണിയ”
“ശരി.. പക്ഷേ അവളുടെ ഭർത്താവ് കെവിൻ അത്..??”
“അതല്ല യഥാർത്ഥ കെവിൻ..”
“ഓകെ..ഓകെ.. ഇത് ആകെ മൊത്തം കൺഫ്യൂഷൻ ആയല്ലോ…”
“വിനു നമുക്കറിയാത്ത എന്തൊക്കെയോ നടക്കുന്നുണ്ട്..”
“അതെ.. എന്തായാലും ഞാൻ ഓഫീസിൽ പോയിട്ട് വൈകുന്നേരം വരാം.. താൻ ടെൻഷൻ ആവാതെ ഇരിക്ക്..”
“ഉം.. ശരി..”
അങ്ങനെ ഞാൻ അതിഥിയുടെ അടുത്ത് നിന്ന് ഓഫീസിലേക്ക് പുറപ്പെട്ടു..
എങ്ങനെ എങ്കിലും ഈ രഹസ്യത്തിൻ്റെ ചുരുൾ അഴിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു..
ഓഫീസിൽ എത്തിയതും തലേ ദിവസത്തെ പാർട്ടിയെ പറ്റിയും മറ്റും ആയിരുന്നു എല്ലാവരുടെയും സംസാരം…
ഞാൻ കാബിനിൽ ഇരുന്നപ്പോൾ ഓഫീസ് സിസ്റ്റത്തിൽ മെയില് വന്ന് കിടക്കുന്നത് കണ്ടു…
വരാൻ പോകുന്ന ഒരു പ്രധാന പ്രോജക്ടിൻ്റെ സുരക്ഷയുടെ ഭാഗമായി ഓഫീസ് സേർവറിലെക്ക് ലോഗ് ഇന് ചെയ്യാൻ പാസ്‌വേഡ് സെറ്റ് ചെയ്യേണ്ടത് ആവശ്യമാണ്..
പ്രോടോകോൾ പ്രകാരം അടുത്ത കുടുംബത്തിൽ ഉള്ളവരുടെ പേരോ പേഴ്സണൽ വിവരങ്ങളോ പാസ്‌വേഡ് ആയി വെക്കരുത്..
കാരണം ആ വിവരങ്ങൾ ഡാറ്റാ ബേസ് നോക്കിയാൽ ആർക്ക് വേണമെങ്കിലും കിട്ടും…
നാല് അക്ഷരം ആണ് പാസ്‌വേഡ് ആയി വെക്കേണ്ടത്… എന്ത് വെക്കണം
ഇത് മറന്നാൽ പണിയാണ്.. യാതൊരു വിധ റികവറി ഓപ്ഷനും ഉണ്ടാവില്ല.. ചെയ്തത് എല്ലാം ആദ്യം മുതലേ ചെയ്യേണ്ടി വരും..
എന്ത് വക്കണം എന്ന് ആലോചിച്ചപ്പോൾ ആദ്യം തന്നെ മനസ്സിലേക്ക് വന്നത് ആതിരയുടെ മുഖം ആണ്..