“പോടാ… അങ്ങനെ ഒക്കെ ചെയ്യുമോ?”
“പിന്നെ നീ അങ്ങനെയെ ചെയ്യൂ, അത് വിട് നീ അവൾക്ക് എന്ത് പണിയാ കൊടുത്തത്.”
“അതൊക്കെയുണ്ട് ഞാൻ പറയാം സീക്രറ്റ് ആണ്”
“ഓഹ് അല്ലെങ്കിലും നിനക്ക് അവളെകുറിച്ച് പറയുമ്പോൾ എല്ലാം സീക്രറ്റ് ആണല്ലോ”
“അല്ലടാ ഞാനും അവളും തമ്മിൽ ഉള്ള എല്ലാം നിന്നോട് വന്ന് പറയാം…”
“നീ ചൂടാകല്ലേ ഞാൻ പറഞ്ഞു എന്നെയുള്ളൂ”
“ഡാ വിഷ്ണു, നീ എന്റെ കൂട്ടുകാരനൊക്കെ തന്നെയാണ് പക്ഷെ എനിക്കും അവൾക്കും ഇടയിൽ ഉള്ളതൊക്കെ ഞങ്ങളുടെ സ്വകാര്യതയാണ് അത് കൊണ്ട് തന്നെ എല്ലാം എനിക്ക് നിന്നോട് പറയാൻ പറ്റണമെന്നില്ല.”
“ടാ വിട്ടേ…, ഇനി അതിൽ പിടിച്ച് കേറണ്ട. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ”
“അങ്ങനെ ആണെങ്കിൽ നിനക്ക് കൊള്ളാം”
“എന്നാൽ ശരി നീ ഒന്നും കഴിച്ചില്ലല്ലോ ഞാനും ഒന്നും കഴിച്ചിട്ടില്ല. നമുക്ക് ക്യാന്റീനിൽ പോയി എന്തെങ്കിലും ഞണ്ണാം”
ഞാനും അവനും ക്യാന്റീനിൽ പോയി ഫുഡ് കഴിച്ച് ക്ലാസ്സിലേക്ക് തന്നെ വന്നു. ക്യാന്റീനിൽ സാഗറും കൂട്ടാരുമുണ്ടാകുമെന്ന് പേടിച്ചെങ്കിലും അവർ അവിടെ ഇല്ലായിരുന്നു. ലഞ്ച് ബ്രേക്ക് കഴുയുന്നതിന് മുമ്പ് ഐശുവിന്റെ ഒരു വിസിറ്റ് ഉണ്ടാകും എന്ന് പ്രതീക്ഷിച്ചെങ്കിലും അതുമുണ്ടായില്ല.
അങ്ങനെ ഉച്ചക്ക് ശേഷമുള്ള ബോറൻ ക്ലാസുകൾ തുടങ്ങി. പതിവ് പോലെ പാതി ഉറക്കത്തിൽ ഇരുന്ന് എല്ലാം കേൾക്കുന്നുണ്ട് എന്ന് ഞാൻ അഭിനയിച്ചു. ക്ലാസ്സിലെ പരിഹാസ ഭാവങ്ങൾ ഏകദേശം എല്ലാം കേട്ടടങ്ങിയിരിക്കുന്നു. ഇതിനേക്കാൾ വലുത് വന്നിട്ട് എല്ലാം നിസ്സാരമായി അവസാനിച്ചിരിരിക്കുന്നു. പിന്നെയാണ് കുറച്ച് ഊള ഫോട്ടോസ്.
ഇതിനിടയിൽ പ്രിയ എന്നോട് സംസാരിക്കാൻ വന്നെങ്കിലും ഇപ്പോൾ മൂഡില്ല എന്ന് പറഞ്ഞു ഞാൻ അവളെ ഒഴിവാക്കി. അങ്ങനെ രണ്ട് പീരീഡ് കഴിഞ്ഞ് വീണ്ടും ഇന്റർവെല്ലായി.
ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെ രാവിലത്തെ അതെ ഭാവങ്ങളുമായി അവൾ എന്റെ ക്ലാസ്സിൽ കയറി വന്നു. പക്ഷെ ഇപ്രാവശ്യം ഞാൻ അവളെ മൈന്റ് ആക്കാൻ പോയില്ല. ഏത് വിഷയം എന്ന് പോലും അറിയാത്ത ഒരു ബുക്ക് എടുത്ത് അതിൽ നോക്കിയിരുന്നു.