എന്റെ നെഞ്ചിനെ ചുട്ടു പൊള്ളിച്ചു കൊണ്ടുള്ള അവളുടെ കണ്ണുനീർ പക്ഷെ എന്നെ ഒന്നും ചെയ്യാൻ അനുവദിക്കാതെ ഒരു ശില കണക്കെ നിർത്തി. അച്ഛൻ അവളെ ഒന്ന് ഇരുത്തി നോക്കിയിട്ട് അകത്തേക്ക് പോയി പുറകെ അമ്മയും.
“ഡീ നീ എന്തൊക്കെയാ ഈ കാണിച്ചത്” അവളുടെ കരച്ചിൽ ഒന്ന് അടങ്ങിയപ്പോൾ ഞാൻ അവളോട് ചോദിച്ചു.
“അത്…” അവൾ മുഖം ഉയർത്തി എന്റെ മുഖത്ത് നോക്കി വാക്കുകൾക്ക് വേണ്ടി പരതി.
“ഡി നീ എന്തിനാ അച്ഛനെ പിടിച്ചു തള്ളിയത്”
“അത് പിന്നെ അച്ഛൻ നിന്നെ തല്ലുന്നത് കണ്ടപ്പോൾ എന്റെ സകല ബോധവും പോയടാ. ഞാൻ എന്താ ചെയ്യുന്നതെന്നും പറയുന്നതെന്നും ഒരു ബോധവും ഉണ്ടായിരുന്നില്ല.”
“നീ ബോധമില്ലാതെ ഓരോന്ന് വിളിച്ച് പറഞ്ഞിട്ട് ഇനി അച്ഛനെയും അമ്മയയെയും എങ്ങനെ ഫേസ് ചെയ്യും”
“അത്…” ഐഷുവിന് പറ്റിയ അബദ്ധം ഇപ്പോഴാണ് മനസ്സിലായത്.
“ഡീ നി ഒരു കാര്യം ചെയ്യ് അച്ഛനോട് പോയി ഒരു സോറി പറയ്. വേണമെങ്കിൽ ഞാനും വരാം.”
“അതൊന്നും വേണ്ട, നിന്നെ അച്ഛൻ തല്ലിയിട്ടല്ലേ ഞാൻ ഇങ്ങനെയൊക്കെ ചെയ്തത്. ആദ്യം അച്ഛൻ നിന്നോട് മാപ്പ് പറയട്ടെ എന്നിട്ട് ഞാൻ പറയാം”
“നീ എന്ത് വട്ടൊക്കെയാ പെണ്ണെ ഈ പറയുന്നത്. അച്ഛൻ എന്നോട് മാപ്പ് പറയാനോ”
“ആഹ്… അത് തന്നെയാ പറഞ്ഞെ. ആരും നിന്നെ വേദനിപ്പിക്കുന്നത് എനിക്കിഷ്ടമല്ല”
“ഡി ഒരുമാതിരി കോപ്പിലെ വർത്താനം പറയരുത്, അത് നിന്റെ അച്ഛനാണ്. അച്ഛനെ പിടിച്ച് തള്ളിയിട്ട് അവൾ നിന്ന് പ്രസംഗിക്കുന്നു. അച്ഛൻ എന്നെ തല്ലിയെങ്കിൽ ഞാൻ അതങ്ങ് ക്ഷമിച്ചു. അച്ഛനോട് മാപ്പ് പറയാതെ നീ എന്നോട് മിണ്ടാൻ വരണ്ട” ഞാൻ തീർത്തു പറഞ്ഞ് അവളെ എന്നിൽ നിന്നും അടർത്തി മാറ്റി.
“വേണ്ട മോനെ, തെറ്റുക്കരൻ ഞാൻ തന്നെയാണ്. എന്താണ് കാര്യം എന്ന് ചോദിക്കാതെ ഞാൻ മോനെ തല്ലാൻ പാടില്ലായിരുന്നു.” അച്ഛന്റെ ശബ്ദം കേട്ട ഞാൻ അങ്ങോട്ട് നോക്കി. അച്ഛൻ ഞങ്ങളുടെ സംസാരമെല്ലാം കേട്ടെന്ന് തോന്നുന്നു.
“അച്ഛൻ എന്തൊക്കെയാ ഈ പറയുന്നേ! അച്ഛന്റെ വികാരം എനിക്ക് മനസ്സിലാകും തെറ്റ് എന്റെ ഭാഗത്താണ്. ഞാൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റാണ് ചെയ്തത്.” ഞാൻ അച്ഛനെ സമദനിപ്പിക്കാൻ ശ്രമിച്ചു. അഛന്റെ ഈ ഡയലോഗൊന്നും എന്നെ ആശ്വസിപ്പിക്കാൻ വേണ്ടിയല്ലെന്നും, ഐഷുവിന് വേണ്ടിയാണെന്നും എനിക്ക് നന്നായി അറിയാം. എന്തൊക്കെ പറഞ്ഞാലും മോളെന്നു പറഞ്ഞാൽ ചാകുന്ന ഐറ്റം ആണ്. അതിന്റെ തെളിവാണ് എനിക്ക് നേരത്തെ കിട്ടിയ അടി പോലും.
“അല്ല മോനെ ഞാൻ തന്നെയാണ് തെറ്റുകാരൻ സോറി അച്ഛനോട് ക്ഷമിക്കണം” അത് കേൾക്കുമ്പോൾ എന്റെ നെഞ്ചിൽ എന്തോ ഒരു കല്ല് എടുത്ത് വെച്ചത് പോലെയാണ് എനിക്ക് തോന്നിയത്.
“സോറി അച്ഛാ… അച്ചൻ സാമിനെ തല്ലിയപ്പോൾ ഞാൻ അറിയാണ്ട് എന്നോട് ക്ഷമിക്കണം അച്ഛാ!” എന്നും പറഞ്ഞു ഐഷു നേരെ അച്ഛന്റെ നെഞ്ചിലേക്ക് വീണു. അത് കണ്ടപ്പോൾ എനിക്കും ആശ്വാസമായി.
“അയ്യേ അച്ഛന്റെ മോളു കരയുവാണോ. അതൊക്കെ അച്ഛൻ അപ്പോഴേ മറന്നില്ലേ. മോളു ആ കണ്ണൊക്കെ തുടച്ചേ എന്നിട്ട് വന്ന് അമ്മയെ ഒന്ന് ആശ്വസിപ്പിക്ക്. ഓള് നിന്നോട് പിണങ്ങി ഇരിക്കുവാ”