അച്ചൂ.. എനിക്ക് സ്ട്രോബറി മതി കേട്ടോ ഞാൻ വിളിച്ചു പറഞ്ഞു എങ്കിലും അവൾ മൈൻഡ് ചെയ്തില്ല. കീർത്തു തിരിഞ്ഞു നിന്ന് തലയാട്ടി കാണിച്ചു.
അഞ്ചുവും കാർത്തിയും തിരയിലേക്ക് ഓടിയും വെള്ളം തെറിപ്പിച്ചും ഒക്കെ കളിക്കുകയാണ്. അവൾ ഇടക്ക് എന്നെ നോക്കുന്നുണ്ട്. ഞാൻ വീണ്ടും അങ്ങേര് പോയ ദിശയിലേക്ക് നോക്കി. കുറച്ചു നേരം കഴിഞ്ഞിട്ടും പുള്ളി വരുന്ന ലക്ഷണമൊന്നും കാണുന്നില്ല. ഐസ്ക്രീം വാങ്ങാൻ പോയ ആളുകളും വന്നില്ല. ഞാൻ കാർത്തിയെയും അഞ്ജുവിനെയും നോക്കി. അവൾ അവിടെ ഉണ്ട് അവനെ കാണാനില്ല. അവൾ തിരയിലേക്ക് നോക്കി നിൽക്കുകയാണ്, അവൾ അവൾ തിരിഞ്ഞു എന്നെ നോക്കി. അവളുടെ മുഖം കണ്ടപ്പോൾ എന്തോ പ്രശ്നം ഉണ്ട് എന്ന് എനിക്ക് തോന്നി. ഞാൻ അവളെ നോക്കിനിൽക്കുകയാണ് എന്ന് കണ്ടപ്പോ അവൾ പെട്ടന്ന് എന്റെ അടുത്തേക്ക് ഓടി വന്നു. അവളുടെ ഓട്ടവും വരവും കണ്ട് എന്തോ പന്തികേട് തോന്നിയത് കൊണ്ട് ഞാൻ വേഗം അവളുടെ അരികിലേക്ക് ചെന്നു.
എന്താ അഞ്ചു, കാർത്തി എന്തിയേ?? ഞാൻ ചോദിച്ചു
ആരതി.. കാർത്തി… ഞങ്ങൾ കളിച്ചോണ്ട് നിൽക്കുകയായിരുന്നു. അവൻ ഒന്ന് വീണു അന്നേരം ഒരു തിര വന്ന് അവനെ… അഞ്ചു കടലിലേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു. കരച്ചിൽ വന്ന് അവളുടെ വാക്കുകൾ മുറിഞ്ഞിരുന്നു. ഞാൻ അത് കേട്ട് ഞെട്ടി. എന്റെ കയ്യും കാലും വിറക്കുന്നത് ഞാൻ അറിഞ്ഞു.
കാർത്തി…. എന്ന് അലറിവിളിച്ചു കൊണ്ട് ഞാൻ തിരയുടെ അടുത്തേക്ക് ഓടി. അഞ്ചുവും എന്റെ പുറകെ വന്നു. കടലിൽ മുങ്ങി തഴുന്ന കാർത്തിയേ ഞാൻ കണ്ടു.
നീ വേഗം ഏട്ടനേം അച്ഛനേം വിളിക്ക് അഞ്ചുവിനോട് അത്രയും പറഞ്ഞു കൊണ്ട്, എവിടെന്നോ കിട്ടിയ ധൈര്യത്തിൽ ഞാൻ കടലിലേക്ക് ഇറങ്ങി. ഞാൻ കാർത്തിയുടെ അടുത്തേക്ക് നീന്തി. ഞാൻ ഒരുവിധം അവന്റെ അടുത്ത് എത്തിയപ്പോഴേക്കും അവൻ വെള്ളത്തിൽ മുങ്ങിയിരുന്നു. ഞാൻ മുങ്ങാംകുഴിയിട്ട് നോക്കി. വെള്ളത്തിൽ കൈകാലിട്ട് അടിക്കുന്ന അവന്റെ അവ്യക്തമായ രൂപം ഞാൻ കണ്ടു. ഞാൻ വേഗം അങ്ങോട്ട് നീന്തി. അവന്റെ മുടിയിൽ പിടിച്ചു പൊക്കി. ഞാനും വെള്ളത്തിൽ മുകളിലേക്ക് നീന്തി, ഭാഗ്യത്തിന് അവന്റെ ബോധം പോയിട്ട് ഇല്ലായിരുന്നു. കാർത്തി വല്ലാതെ പേടിച്ചിട്ടുണ്ട്. ഞാൻ അവനെയും കൊണ്ട് തീരത്തേക്ക് നീന്തി. എന്നാൽ അത് അത്ര എളുപ്പം ആയിരുന്നില്ല. തിര അടിക്കുന്നതനുസരിച് ഞങ്ങൾ തീരത്തേക്ക് അടുത്തു എന്നാ തിര വലിയുമ്പോൾ ഞാൻ തിരികെ പോരും. എന്റെ കയ്യും കാലും തളരുന്ന ഞാൻ അറിഞ്ഞു. ഇനിയും അതികനേരം പിടിച്ചു നിൽക്കാൻ ഉള്ള ത്രാണി എനിക്ക് ഇല്ല, ഞാൻ വല്ലാതെ തളർന്നു പോവുന്നു. അന്നേരം ആണ് ദൂരെ മാറി ഒരു ലൈറ്റ്ബോ ഞാൻ കണ്ടത്. രാത്രിയിൽ കടലിൽ പോവുന്നവർക്ക് തീരം അറിയാൻ കടലിൽ ഹാങ്കർ ഇട്ടു നിർത്തിഇരിക്കുന്ന ഡിം ലൈറ്റ് പിടിപ്പിച്ച പൊങ്ങുതടി. ഞാൻ കാർത്തിയേയും കൊണ്ട് അങ്ങോട്ട് നീന്തി. ഞാൻ കാർത്തിയെ അതിന്റ പുറത്ത് ഇരുത്തി. പക്ഷെ പേടി കാരണം അവൻ എന്നെ മുറുകെ പിടിച്ചിരിക്കുവാണ്. അതിൽ ഇരിക്കാൻ അവൻ കൂട്ടക്കുന്നില്ല.
കാർത്തി, പേടിക്കണ്ട ഞാൻ ഇവിടെ ഇല്ലേ. നീ ഇതിൽ ഇരുന്നോ. മുറുകെ പിടിച്ചോണം ഞാൻ അവനെ സമാധാനിപ്പിച്ചു. അവൻ അതിൽ ഇരുന്നു. ഞാൻ അതിൽ പിടിച്ചു വെള്ളത്തിൽ തന്നെ കിടന്നു. തീരത്തേക്ക് നോക്കിയപ്പോൾ അവിടെ ആളുകൾ ഒക്കെ കൂടിയിട്ടുണ്ട്, ആരൊക്കയോ കൊച്ചു ബോട്ടും മറ്റും എടുത്തു ഇറങ്ങിയിട്ടുണ്ട്. അതൊക്കെ കണ്ടപ്പോ എനിക്ക് ആശ്വാസം ആയി. പെട്ടന്നാണ് ഒരു വലിയ തിര അടിച്ചത്. ഷീണം കാരണം എന്റെ കൈക്ക് ബലം ഉണ്ടായിരുന്നില്ല, ലൈറ്റ്ബോ യിൽ ഉള്ള എന്റെ പിടുത്തം വിട്ടുപോയി. ഞാൻ അവിടെ നിന്ന് ദൂരേക്ക് ആഞ്ഞു, വെള്ളത്തിൽ മുങ്ങിപൊങ്ങുന്നതിന് ഇടയിലും ഞാൻ അവനെ ആണ് നോക്കിയത്. ഭാഗ്യതിന് അവന് അതിൽ തന്നെ മുറുകെ പിടിച്ചു കിടക്കുവാണ്. എന്റെ ബാലൻസ് തിരികെ കിട്ടിയപ്പോൾ ഞാൻ അവന്റെ അടുത്തേക്ക് വീണ്ടും നീന്താൻ നോക്കി. പക്ഷെ എനിക്ക് അതിന് ഉള്ള ത്രാണി ഇല്ലായിരുന്നു. ശരീരം ഒക്കെ തളർന്നു, കാലും കയ്യും ഒക്കെ കഴച്ചുവിട്ടു പോവുന്നു. വെള്ളത്തിൽ ബാലൻസ് ചെയ്തു നിൽക്കാൻ പോലും പറ്റുന്നില്ല. പതിയെ ഞാൻ വെള്ളത്തിൽ മുങ്ങുന്നത് ഞാൻ അറിഞ്ഞു. എന്തായാലും ഒരു സമാധാനം ഉണ്ട് ഈ സമയം കൊണ്ട് ആരൊക്കയോ ബോട്ടിൽ കാർത്തിയുടെ അരികിൽ എത്തിയിരുന്നു, അവൻ എങ്കിലും രെക്ഷപെട്ടല്ലോ എന്ന
കടുംകെട്ട് 10 [Arrow]
Posted by