കടുംകെട്ട് 10 [Arrow]

Posted by

മാംസഗോളങ്ങളെ ഉടച്ചു പൊക്കി നിർത്തും, അന്നേരം തെളിയുന്ന ക്‌ളീവേജ്…..
അജു….   ഞാൻ എന്റെ തല നന്നായി ഒന്ന് ഷേക്ക് ചെയ്തു.  പിന്നെ ശ്വാസം നല്ലത് പോലെ വലിച് വിട്ടു.  വേണ്ടാത്ത ചിന്ത കളിൽ നിന്ന് ഒക്കെ മനസ്സിനെ സ്വാതന്ത്ര്യമാക്കി.
സ്റ്റുപ്പിഡ് ഞാൻ എന്നെ തന്നെ വിളിച്ചിട്ട് അലമാര അടക്കാൻ പോയപ്പോഴാണ് അതിൽ ഇരിക്കുന്ന ഒന്ന് രണ്ടു ബുക്സ് ഞാൻ കണ്ടത്. കൗതുകം മൂലം മുകളിൽ ഇരുന്ന ബുക്ക്‌ ഞാൻ എടുത്തു. ഒരു ഡയറിയാണ്. കഴിഞ്ഞ കൊല്ലത്തെ ഡയറി, ആരതിയുടെ ഡയറി. ഒരാളുടെ അനുവാദം ഇല്ലാതെ അയാളുടെ ഡയറി നോക്കുന്നത് മോശം പരുപാടി ആണെന്ന് അറിഞ്ഞിട്ടും ഞാൻ അത് തുറന്നു നോക്കി.
ഒരാളുടെ കൈയക്ഷരം നോക്കി അയാളുടെ character മനസിലാക്കാം എന്നാണ് പറയുന്നത്, ബട്ട് ഇവളുടെ സ്വഭാവം അഴുക്ക ആണെകിലും കയ്യക്ഷരം കൊള്ളാം. നന്നായിട്ടുണ്ട്. നല്ല ഭംഗി ഉള്ള, അടുക്കും ചിട്ടയുമുള്ള അക്ഷരങ്ങൾ. ഒരു അര്ടിസ്റ്റ് ആയിട്ട് പോലും എന്റെ കയ്യക്ഷരം അവളുടെ വാലിൽ കെട്ടാൻ കൊള്ളില്ല. ഞാൻ പേജുകൾ ഓരോന്നായി മറിച്ചു നോക്കി. പകുതി വരെയേ എഴുതിയിട്ടുള്ളു, അവൾ കോളേജിൽ ജോയിൻ ചെയ്യുന്ന ദിവസം വരെ. അതിന് അപ്പുറത്തേക്ക് ഉള്ള അഞ്ചാറു പേജുകൾ വലിച് കീറി കളഞ്ഞതിന്റെ അവശേഷിപ്പുകൾ അവിടെ ഉണ്ട്. പിന്നീട് ഉള്ള പേജുകൾ ഒക്കെ ബ്ലാങ്ക് ആണ്, ഞാൻ ആ പേജുകൾ ചുമ്മാ വീണ്ടും ഓടിച്ചു മറിച്ചു വിട്ടു. കുറച്ചു പേജുകൾ കഴിഞ്ഞപ്പോൾ വീണ്ടും എഴുത്തുകൾ കണ്ടു. ആ ഡേറ്റ് എനിക്ക് ഓർമ്മയുണ്ട്, അന്ന് ക്യാമ്പിൽ വെച്ച് പ്രശ്നം ഉണ്ടായ ദിവസം, സുധിയുമായി ഞാൻ അടി ഉണ്ടാക്കിയ ദിവസം. അത് കണ്ടപ്പോ, ഇത്രയും നാൾ എഴുതാതെ ആ ദിവസം അവൾ ഡയറി എഴുതാൻ എന്താണ് കാരണം എന്ന് അറിയാൻ ഒരു ആകാംഷ തോന്നി. ഞാൻ അത് വായിക്കാൻ തീരുമാനിച്ചു.
***
നാളുകൾക്ക് ശേഷം ഇന്ന് ഞാൻ സന്തോഷിച്ച, മനസ്സ് അറിഞ്ഞു ചിരിച്ച ദിവസമാണ്. അയാൾ എന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം സങ്കടം അല്ലാതെ ഒന്നും എന്റെ ജീവിതത്തിലേക്ക് വന്നിട്ടില്ല. പക്ഷെ ഇന്ന്…. ഒന്നോർത്താൽ എന്റെ സന്തോഷത്തിന് കാരണം അയാൾ തന്നെയാണ് ആ അർജുൻ.  അയാൾ  അങ്ങനെ ഒക്കെ ചെയ്തത് കൊണ്ട് അല്ലേ എനിക്ക് ദേവേട്ടനെ പരിചയപ്പെടാൻ പറ്റിയത്..
ദേവേട്ടൻ…..
*// author’s note :- ഇവിടെ നിന്ന് അങ്ങോട്ട് ആരതിയുടെ ഭാഗത്ത്‌ നിന്ന് പറയുന്നപോലെ അന്ന് നടന്ന സംഭവങ്ങൾ അജു വായിക്കുകയാണ്. തുടക്കത്തിലേ കുറച്ച് ഭാഗം ആരതി ദേവനെ പരിചയപ്പെടുന്നതും അവന്റെ വീട്ടിൽ പോവുന്ന സീൻസ് ആണ് അത് part 6 പേജ് 15 to പേജ് 22 ൽ ഉണ്ട്, ഇത്രയും ലാഗ് വന്നത് മൂലം ആ സീൻസ് മറന്നു പോയി എങ്കിൽ so സോറി, ആ ഭാഗം ഒന്നൂടെ നോക്കാൻ അപേക്ഷിക്കുന്നു 😇 \*
കോളേജിൽ നിന്ന് മറ്റൊരു കോളേജിലേക്ക് ഞങ്ങൾ ഒരു നാടക ക്യാംബിനു വന്നതാണ്.ഞാൻ സഞ്ജനയുടേം ധന്യേച്ചിയുടേം കൂടെ ഇരുന്നു സംസാരിക്കുകയായിരുന്നു. അന്നേരം ആണ് ദൂരെ നിന്ന് അയാൾ വരുന്നത് കണ്ടത്.
” ധന്യേച്ചി ഞാൻ ഇപ്പൊ വരാം കേട്ടോ ” അയാൾ എന്റെ അടുത്തേക്ക് തന്നെ ആണ് വരുന്നത് എന്ന് കണ്ടപ്പോ ചേച്ചിയോട് പറഞ്ഞിട്ട് ഞാൻ എഴുന്നേറ്റു.
” ആരതി, പോവരുത് എനിക്ക് സംസാരിക്കാൻ ഉണ്ട് ” ഞാൻ പോവാണ് എന്ന് കണ്ടപ്പോൾ എന്റെ അടുത്ത് വന്ന് അയാൾ പറഞ്ഞു.
” എനിക്ക് ഒന്നും കേൾക്കണ്ട ” എന്നും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു.
.
.
.
.
( Part 6, page 15 to 22)
.
.

Leave a Reply

Your email address will not be published. Required fields are marked *