എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു തരം ഹാപ്പിനസ്സ് ഞാൻ അറിഞ്ഞു. ആ ചുണ്ടുകൾ നുണയാൻ അവയുടെ രുചിയറിയാൻ, അവളെ പൂണ്ടടക്കം കെട്ടിപിടിക്കാൻ എന്നോട് ആരോ പറയുന്നപോലെ.
ആ ഒരു നിമിഷം ഞാൻ എന്റെ സെൻസ് വീണ്ടെടുത്തു. വാട്ട് the fuck, ഞാൻ എന്താ ഇപ്പൊ ചെയ്യാൻ പോയെ?? Aju, Are you out of your mind?? ഞാൻ എന്നോട് തന്നെ ചോദിച്ചു. ആഹ് it’s normal, ഒരു പെണ്ണിനെ ഇങ്ങനെ ഒരു സാഹചര്യത്തിൽ കാണുമ്പോൾ ആർക്ക് ആയാലും തോന്നിപ്പോവുന്നത് തന്നെ യാണ് ഇത്. So nothing weird about it. ഞാൻ എന്നെ കംഫർട്ടബിളാക്കാനായി പറഞ്ഞു.
പക്ഷെ… എന്റെ ഫസ്റ്റ് കിസ്സ് ഈ മറുത കൊണ്ട് പോയല്ലോ?? അല്ല ആ സമയത്ത് എങ്ങാനും ഇവൾ ഉണർന്നിരുന്നേൽ ഞാൻ എന്ത് ചെയ്തേനെ?? Oh ഓർക്കാൻ കൂടി വയ്യ. ഇവൾ എന്റെ തൊലി ഉരിച്ചേനെ. അല്ല ഇവൾ എന്നെ ഇങ്ങനെ വരിഞ്ഞു മുറുക്കി പിടിച്ചത് കൊണ്ടല്ലേ ഇങ്ങനെ ഒക്കെ സംഭവിച്ചത് അപ്പൊ പിന്നെ ഇത് ഇവളുടെ തന്നെ തെറ്റാ. എന്തായാലും ഇവൾ അറിയാതിരുന്നത് നന്നായി, so far so good. ഇനിയും എന്തേലും പ്രശ്നം ഉണ്ടാവുന്നതിന് മുന്നേ ഞാൻ വേഗം അവളുടെ പിടുത്തം അഴിക്കാൻ ശ്രമിച്ചു. അവൾക്ക് വിടാൻ ഉദ്ദേശം ഒന്നും ഇല്ലന്ന് തോന്നുന്നു. അവൾ പിടിത്തം മുറുക്കി. അവളെ ഉണർത്താതെ ഞാൻ ഒരുവിധം ആ പിടി വിടുവിച്ചു, എഴുന്നേറ്റു പോവാൻ പോയപ്പോൾ അവൾ എന്റെ കയ്യിൽ പിടുത്തമിട്ടു. ഞാൻ ഒരു ഞെട്ടലോടെ അവളെ നോക്കി. ഭാഗ്യതിന് അവൾ ഇപ്പോഴും ഉറക്കത്തിലാണ്.
എന്നെ ഒറ്റക്കാക്കി വീണ്ടും പോകുവാ???….. പോണ്ടാ, ഞാൻ വിടൂല്ല… ഉറക്കപിച്ചിലാണ്, ഒരു കൊഞ്ചാലോടെ വിട്ടു വിട്ട് അവൾ പറഞ്ഞു, വേറെയും എന്തൊക്കെയോ പറയുന്നുണ്ട് പക്ഷെ ഇത്രയും മാത്രമാണ് എനിക്ക് മനസ്സിലായത്. അവളുടെ മുഖത്ത് അവൾ ക്ക് പ്രീയപ്പെട്ടആരോ അവളെ ഒറ്റക്കാക്കിയിട്ട് പോകുമോ എന്ന ഭയമാണ്. ഒരു പക്ഷെ അവൻ ആ വിജയ് യേ ആവും അവൾ മനസ്സിൽ ഓർക്കുന്നത്. അവളെയും അവനെയും കുറിച്ച് ഓർത്തപ്പോ സാധാരണ യിൽ നിന്ന് വിപരീതമായി ദേഷ്യതിന് പകരം വല്ലാത്ത ഒരു വിഷമമാണ് എനിക്ക് വന്നത്, നെഞ്ചിൽ ആരോ വലിയ ഒരു കല്ല് എടുത്തു വെച്ചത് പോലെ. അതിന് ഉള്ള കാരണം മാത്രം എനിക്ക് മനസ്സിലായില്ല. എങ്കിലും അവളുടെ അരികിൽ ഇരിക്കാൻ ഞാൻ തീരുമാനിച്ചു.
ഇല്ല ഞാൻ പോണില്ല ഞാൻ അവളുടെ ചെവിയിൽ പറഞ്ഞിട്ട് അവളുടെ അരികിൽ കിടന്നു, അവൾ എന്റെ കയ്യിൽ ഉള്ള പിടുത്തം മുറുക്കിയിട്ട് എന്നോട് ഒന്നൂടെ ചേർന്ന് കിടന്നു. ഇത് നേരത്തെ എനിക്ക് കൂട്ട് ഇരുന്നതിന്, എന്നോട് സംസാരിചതിന്, എനിക്ക് പറയാൻ ഉള്ളത് കേട്ടതിന്, എന്റെ നെഞ്ചിലെ ഭാരം ഒരല്പം കുറച്ചതിന് ഉള്ള പെ ബാക്ക് മാത്രമാണ് എന്ന് എന്നോട് തന്നെ പലയാവർത്തി പറഞ്ഞ് കൊണ്ട് ഞാൻ റൂമിലെ ലൈറ്റ് ഓഫ് ചെയ്തു.
————————————–
എന്നെ ഒരു പ്രിൻസസിനെ പോലെ കയ്യിൽ കോരി എടുത്തോണ്ട് പോവുന്ന എന്റെ കെട്ടിയോൻ, അങ്ങേരുടെ നെഞ്ചിൽ തലചായ്ച് മുറുകെ പിടിച്ചോണ്ട് ആ കയ്യിൽ കിടക്കുന്ന ഞാൻ. ഉറക്കം ഉണർന്നിട്ടും ഇന്നലെ കണ്ട ആ സ്വപ്നമായിരുന്നു എന്റെ ഉള്ളിൽ നിറയെ. ‘ഏട്ടാ….I love you’സ്വപ്നത്തിൽ ആണെകിലും ഞാൻ കംഫസ്സ് ചെയ്തു,അതോർത്തപ്പോഴേ നാണം കൊണ്ട് എന്റെ മുഖം വിടർന്നു. നാണത്തോടെ തിരിഞ്ഞു കിടന്നപ്പോ ഞാൻ ഒന്ന് ഞെട്ടി, അങ്ങേര് എന്റെ തൊട്ട്പറ്റെ കിടക്കുന്നു. അതപ്പോ സ്വപ്നം അല്ലായിരുന്നോ?? ഞാൻ അത്ഭുതത്തോടെ എന്റെ അരികിൽ കിടക്കുന്ന അങ്ങേരെ നോക്കി. ഇന്നലെ എന്നെ പൊക്കി എടുത്തപ്പോ സത്യത്തിൽ ഉറക്കപ്പിച്ചിൽ സ്വപ്നം ആണെന്നാ ഞാൻ ഓർത്തെ. അല്ലേലും ഈ മനുഷ്യൻ എന്നെ സ്നേഹത്തോടെ പൊക്കി എടുക്കും എന്നൊക്കെ സ്വപ്നത്തിൽ അല്ലാതെ നേരിൽ നടക്കുന്ന കാര്യം വല്ലോം ആണോ. അതോണ്ടാ അന്നേരം അങ്ങനെ പറയാൻ തോന്നിയെ… എന്നാലും ഞാൻ അങ്ങനെ പറഞ്ഞിട്ടും എന്നെ എടുത്തു പൂളിലേക്ക് ഇടാതെ ഇവിടെ കൊണ്ട് വന്ന് കിടത്തിയത് എന്താ?? വിശ്വാമിത്രന്റെ തപസ് ഇളകി തുടങ്ങിയോ. ഞാൻ ബെഡിൽ എഴുന്നേറ്റ് ഇരുന്നു.
കടുംകെട്ട് 10 [Arrow]
Posted by