അരൂപി [ചാണക്യൻ]

Posted by

ഉറക്കപിച്ചിൽ തന്നെ അവൻ ആ കാൾ കണക്ട് ചെയ്തു.

“ഹലോ”

“ഹലോ ടാ മോനെ അച്ഛനാ”

“പറയ്‌ അച്‌ഛാ”

“മോളെ റൂമിലേക്ക് മാറ്റിയിട്ടുണ്ട് നീ കാണാൻ വരുന്നുണ്ടോ അവളെ? ”

അച്ഛന്റെ ചോദ്യം കേട്ടതും അരുൺ ചാടിയെണീറ്റു.

അപ്പോഴേക്കും അവന്റെ ഉറക്കമൊക്കെ ആവിയായിപോയിരുന്നു.

“ഞാൻ വരുവാ അച്ഛാ ഒരു 15 മിനിറ്റ്”

“ശരി മോനെ”

രാമനാഥൻ ഫോൺ കാൾ കട്ട്‌ ചെയ്തു.

അരുൺ വേഗം കുളിച്ചു ഡ്രസ്സ്‌ മാറി ബൈക്കുമെടുത്ത് ഓടി പിടഞ്ഞു ഹോസ്പിറ്റലിലേക്ക് എത്തി.

രാമനാഥൻ പറഞ്ഞതനുസരിച്ചു റൂം നമ്പർ 15 ന് മുൻപിൽ എത്തിയതും അരുണിന്റെ നെഞ്ചോന്ന് പിടച്ചു.

തന്നെ കണ്ടാലുള്ള ശ്രീക്കുട്ടിയുടെ പ്രതികരണം ഓർത്ത് അവൻ ഭയന്നു.

എന്തായാലും വരുന്നിടത്തു വച്ചു കാണാമെന്ന മുൻവിധിയോടെ അവൻ റൂമിന്റെ ഡോർ തുറന്ന് ഉള്ളിലേക്ക് കയറി.

ഈ സമയം മുറിയിൽ വീണ നാരങ്ങയുടെ അല്ലികൾ ഓരോന്നായി ശ്രീയെ കഴിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു.

അവളുടെ ശിരസ്സ് ജയന്റെ നെഞ്ചോട് ചേർത്തു വച്ചിരിക്കുകയായിരുന്നു.

പൊടുന്നനെ റൂമിലേക്ക് കേറി വന്ന അരുണിനെ കണ്ടതും എല്ലാരും സ്തബ്ധരായി

ശ്രീക്കുട്ടി അരുണിന്റെ മുഖം കണ്ടതും പെട്ടെന്ന് വരുണേട്ടൻ ആണെന്ന ഓർമയിൽ ഉള്ളിൽ നിറഞ്ഞ സന്തോഷത്തോടെ ഓടി പോയി അവന്റെ നെഞ്ചിൽ പറ്റിച്ചേരാൻ വെമ്പി.

അവളുടെ മുഖം വിടർന്നു.

ചുണ്ടിൽ ഒരു പുഞ്ചിരി ഉടലെടുത്തതും അപ്പോഴാണ് ഇത് തന്റെ വരുണേട്ടൻ അല്ലെന്നും ആൾടെ ഇരട്ട സഹോദരൻ ആണെന്നുമുള്ള ഓർമ അവളിൽ ഉടലെടുത്തത്.

അപ്പോഴേക്കും അവളുടെ ചുണ്ടിൽ തത്തി കളിച്ചിരുന്ന നനുത്ത പുഞ്ചിരി എങ്ങോട്ടോ പോയി മറഞ്ഞു.

മുഖമൊക്കെ വലിഞ്ഞു മുറുകി രൗദ്ര ഭാവത്തിൽ അവൾ അവനെ തുറിച്ചു നോക്കി.

ശ്രീക്കുട്ടിയുടെ കത്തുന്ന നോട്ടം താങ്ങാനാവാതെ അരുൺ തല താഴ്ത്തി.

ജാനകിയമ്മ ഇത് കണ്ട് എന്തോ പറയുവാൻ തുനിഞ്ഞതും ശ്രീക്കുട്ടിയുടെ ശബ്ദം ആ മുറിയിലാകെ മാറ്റൊലി കൊണ്ടു.

“എനിക്ക് ഇയാളോട് ഒന്നൊറ്റയ്ക്ക് സംസാരിക്കണം”

Leave a Reply

Your email address will not be published. Required fields are marked *