അരൂപി [ചാണക്യൻ]

Posted by

“അങ്ങനെ ഞാൻ എറണാകുളത്തുള്ള നളിനി ചിറ്റയുടെ വീട്ടിലേക്ക് മാറി.

പിന്നെ എല്ലാവരിൽ നിന്നും ഒരു അകലം പാലിച്ചു ഞാൻ അവിടെ എന്റേതായ പുതിയൊരു ലോകം തീർക്കുകയായിരുന്നു.

എങ്കിലും എപ്പോഴും ഫോൺ വിളികളിലൂടെ വരുണുമായി ബന്ധം സ്ഥാപിച്ചുകൊണ്ടിരുന്നു.

അങ്ങനെ അവിടെ ഡിഗ്രി പഠിത്തം കഴിഞ്ഞ് ഒരു ചെറിയ ജോലിക്ക് ഞാൻ കേറിയപ്പോഴേക്കും വരുൺ അവന്റെ ആഗ്രഹം പോലെ ബാംഗ്ലൂരിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി നല്ലൊരു നിലയിലേക്ക് എത്തിയിരുന്നു.”

അരുൺ പറയുന്നത് ശ്രീക്കുട്ടി സാകൂതം കേട്ടുകൊണ്ടിരുന്നു.

അരുൺ പറഞ്ഞ ഓരോ കാര്യങ്ങളും അക്ഷരംപ്രതി ശരിയാണെന്നു അവൾ ഓർത്തെടുത്തു.

പ്ലസ്ടു കഴിഞ്ഞ ശേഷം ഇന്നലെ ആദ്യമായി ആയിരുന്നു ശ്രീക്കുട്ടി അരുണിനെ കാണുന്നത്. എപ്പോഴും അവർ രണ്ടു പേരെയും എല്ലാവർക്കും മാറി പോകുമായിരുന്നു.

ഒരിക്കൽ വരുണേട്ടൻ ആണെന്ന് വിചാരിച്ചു കെട്ടിപിടിച്ചു മുത്തം കൊടുത്തത് അരുണിനാണെന്ന് ചമ്മലോടെ അവൾ ഓർത്തു.

ആ സംഭവം പറഞ്ഞു എപ്പോഴും വരുണേട്ടൻ കളിയാക്കി ചിരിക്കുമായിരുന്നു.

ആ ചിരിയുടെ മനോഹാരിതയും ആകർഷണവും ഒക്കെ തന്നെ വല്ലാതെ മത്തു പിടിപ്പിച്ചിട്ടുണ്ട്.

ആ ചിരി തനിക്ക് എന്നന്നേക്കുമായി നഷ്ട്ടമായല്ലോ എന്നോർത്തപ്പോൾ ശ്രീക്കുട്ടിയുടെ മനസ് നീറി.

“അങ്ങനെ ജോലിക്ക് കേറി കുറച്ചു നാൾ മുന്നോട്ട് പോയപ്പോഴായിരുന്നു ഞാൻ ഒരു പെൺകുട്ടിയെ പരിചയപ്പെടുന്നത്.

നീലിമ എന്നായിരുന്നു പേര്.

ഒരു പക്കാ മോഡേൺ ആയിട്ടുള്ള പെണ്ണായിരുന്നു അവൾ.

ഒരുപാട് നാളത്തെ സൗഹൃദത്തിന് ശേഷം പതിയെ അത് പ്രണയത്തിലേക്ക് വഴി മാറിയിരുന്നു.

അങ്ങനെ ഞങ്ങൾ തകർത്തു പ്രണയിച്ചു മുന്നോട്ട് പൊക്കോണ്ടിരിക്കെ കുറേ അസ്വാരസ്യങ്ങൾ ഞങ്ങൾക്കിടയിൽ വില്ലനായി എത്തിത്തുടങ്ങി.

എപ്പോഴും അടിയും പിടിയും മാത്രമായി കലാശക്കൊട്ട്.

അങ്ങനെ ഒരു ദിവസം അവളൊരു ഗുഡ്ബൈ പറഞ്ഞു എന്നെ വിട്ടു പോയി.

അങ്ങനെ കിട്ടിയ തേപ്പിൽ ആകെ തകർന്നിരിക്കുമ്പോഴായിരുന്നു നിങ്ങളുടെ കല്യാണം ഉറപ്പിച്ചുവെന്ന് പറഞ്ഞുകൊണ്ടുള്ള വരുണിന്റെ ഫോൺ കാൾ എന്നെ തേടിയെത്തിയത്.

അവന്റെയും നിന്റെയും കല്യാണ  നിശ്ചയത്തിന് വരണമെന്ന് ഒരുപാട് ആഗ്രഹിച്ചെങ്കിലും മനസ് അത്രത്തോളം പാകപെട്ടില്ലായിരുന്നു.

അത് കൊണ്ട് തന്നെ വരുണിനെ നേരിടാൻ എനിക്ക് അല്പം ബുദ്ധിമുട്ട് തോന്നി.

അതായിരുന്നു ഞാൻ മാറി നിന്നത്.

പക്ഷെ വിധി മറ്റൊന്നായിരുന്നുവെന്ന് വൈകിട്ട് വന്ന ഫോൺ കോളിലൂടെയാ ഞാൻ മനസിലാക്കിയത്.

അത് കേട്ടതും ശ്രീക്കുട്ടിയുടെ കണ്ണുകൾ പതിയെ നിറഞ്ഞൊഴുകി.

അരുൺ ഇനി പറയാൻ പോകുന്നതെന്താണെന്നുള്ള ഗ്രാഹ്യം അവൾക്ക് നന്നേ ഉണ്ടായിരുന്നു.

ഈ സമയം ശ്രീക്കുട്ടി കിടക്കുന്ന റൂമിനുള്ളിൽ ഒരു മൂലയ്ക് പതിയെ ഒരു ബിന്ദു പോലെ  പ്രകാശം സൃഷ്ടിക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *