അരൂപി [ചാണക്യൻ]

Posted by

അന്ന് നിന്നെ റൂമിലേക്ക് മാറ്റിയപ്പോൾ ഞങ്ങളെല്ലാവരും കാണാൻ വന്നിട്ടുണ്ടായിരുന്നു.

അപ്പോഴായിരുന്നു ഡോക്ടർ ഒരു കാര്യം പറഞ്ഞത്.”

“എന്ത് കാര്യം ”

ശ്രീക്കുട്ടി അരുണിനെ ഭാവഭേദമന്യേ നോക്കി.

ഇനി പറയാൻ പോകുന്ന കാര്യങ്ങൾ ശ്രീക്കുട്ടി ഏത് വിധത്തിൽ എടുക്കുമെന്ന് ഓർത്തു അവന്റെ ഹൃദയം പട പടാന്ന് മിടിച്ചുകൊണ്ടിരുന്നു.

എങ്കിലും ഒന്നും മറച്ചു വയ്ക്കാൻ കഴിയില്ലെന്നുള്ള ബോധം അവനിൽ ഉണ്ടായിരുന്നു.

എല്ലാം ഒരിക്കൽ അവൾ തിരിച്ചറിയേണ്ട സത്യങ്ങളായിരുന്നു.അവളെയും തന്നെയും സംബന്ധിച്ചുള്ള വസ്തുതകൾ.

പയ്യെ അരുണിന്റെ മനസ് 6 മാസം പിറകിലേക്ക് സഞ്ചരിച്ച.

ഭൂതകാലത്തിലേക്ക് ഒരു ഗതകാല സഞ്ചാരം എന്നപോലെ.

ഹോസ്പിറ്റലിലെ ഏറ്റവും മികച്ച റൂമിലെ കട്ടിലിൽ കിടക്കുകയായിരുന്നു ശ്രീക്കുട്ടി.

സെഡേഷനുള്ള മരുന്ന് നൽകിയതിനാൽ  അവൾ ശാന്തമായ മയക്കത്തിലായിരുന്നു.

അവൾക്ക് ചുറ്റും ഒരു കാവൽ പോലെ വീണയും ജയനും ചിന്മയിയും രാമനാഥനും ജാനകിയമ്മയും എല്ലാവരും ഇരിപ്പുണ്ടായിരുന്നു.

മരണത്തെ പോലും തോൽപ്പിച്ചുകൊണ്ടുള്ള അവളുടെ മടങ്ങി വരവിൽ എല്ലാവരും ഒരുപോലെ തൃപ്തരായിരുന്നു.

വീണ തന്റെ മകളുടെ നെറുകയിലൂടെ വാത്സല്യപൂർവ്വം തലോടിക്കൊണ്ടിരുന്നു.

അപ്പോഴും അവളുടെ മനസ് ഒരു യുദ്ധസമാനമായിരുന്നു.

ഉറക്കത്തിൽ നിന്നും എണീറ്റു വരുമ്പോൾ വരുൺ എവിടെന്ന് മോള് ചോദിക്കുമ്പോൾ എന്ത് പറയുമെന്നോർത്തു അവരുടെ മനസ് ഉഴറി.

എല്ലാവരും ഇതേ ചിന്തകളിലൂടെയായിരുന്നു സഞ്ചരിച്ചുകൊണ്ടിരുന്നത്.

ശ്രീയ്ക്കായി ഒരു ഉത്തരം കണ്ടെത്തി വക്കാൻ അവർക്ക് കഴിഞ്ഞില്ല.

റൗണ്ട്സിനു പോകുന്നതിനു മുൻപായി ഡോക്ടർ ജയനെ അടുത്തേക്ക് വിളിപ്പിച്ചു.

റൂമിനു വെളിയിൽ ഇറങ്ങിയതും ജയൻ ഡോക്ടറുടെ കൈകളിൽ പിടിച്ചു തൊഴുകൈയോടെ പറഞ്ഞു.

“ഒരുപാട് നന്ദിയുണ്ട് ഡോക്ടർ എന്റെ മകളെ എനിക്ക് തിരിച്ചു തന്നതിന്’

“ഹേയ് ജയാ നീ എന്തൊക്കെയാ പറയണേ?  ഇട്സ് മൈ ഡ്യൂട്ടി ദാറ്റ്‌സ് ഓൾ.ഈ കമ്മിറ്റ്മെന്റ് ഒന്നും വേണ്ടാന്നെ ഈ കാര്യത്തിൽ ”

ഡോക്ടർ അയാളെ സമാധാനിപ്പിച്ചു.

എങ്കിലും ജയന് ഡോക്ടർ ഒരു ദൈവ ദൂതനെ പോലെ ആയിരുന്നു.

തന്റെ പൊന്നു മകളെ രക്ഷിച്ച കൺകണ്ട ദൈവം.

“ഒരു കാര്യം കൂടി പറയാനുണ്ട് ജയാ.. ഇട്സ് ഇമ്പോര്ടന്റ്റ്‌ ”

ഡോക്ടർ പറഞ്ഞത് കേട്ട് എന്താന്നെന്ന് അറിയാനുള്ള ആകാംക്ഷയിൽ ജയൻ തന്റെ ചെവികൾ കൂർപ്പിച്ചു.

“പറയൂ ഡോക്ടർ”

വേറൊന്നുമല്ല.. മോള് ഇപ്പൊ പെർഫെക്റ്റ്ലി ആൾറൈറ്റ് ആണ്. പക്ഷെ ചെറിയൊരു പ്രോബ്ലം എന്തെന്നാൽ ടെംപോററി ആയി അവൾക്ക് മെമ്മറി ലോസ് സംഭവിച്ചിട്ടുണ്ട്. സോ…”

Leave a Reply

Your email address will not be published. Required fields are marked *