അരൂപി [ചാണക്യൻ]

Posted by

ശ്രീക്കുട്ടിയും ജയനെ കെട്ടി വരിഞ്ഞു.

“എന്റെ പൊന്നു മോളെ”

ജയൻ പുലമ്പിക്കൊണ്ട് അവളുടെ നെറുകയിലും കവിളുകളിലും ചുംബനപ്പൂക്കൾ ഉതിർത്തുകൊണ്ടിരുന്നു.

അദ്ദേഹത്തിന്റെ സ്നേഹപ്രകടനം അവളെ കോൾമയിർ കൊള്ളിച്ചു.

“ഇനി എനിക്ക് ചത്താലും കുഴപ്പമില്ല…എന്റെ മോള് എന്നെ അച്ഛയിന്ന് വിളിച്ചില്ലേ.. ഒത്തിരി സന്തോഷായി ”

ജയൻ ആഹ്ലാദത്തോടെ പറഞ്ഞു.

“എനിക്ക് മനസിലാകും അച്ചായി..നിങ്ങളെ രണ്ടു പേരെയും എനിക്ക് വേണം. എനിക്കും നിങ്ങളെ ഒത്തിരി ഇഷ്ട്ടവാ ”

ശ്രീക്കുട്ടി വീണയെയും ജയനെയും ഒരുമിച്ചു കെട്ടിപിടിച്ചുകൊണ്ടു പറഞ്ഞു.

അവർ മതി മറന്നു സ്നേഹം പ്രകടിപ്പിക്കുമ്പോഴായിരുന്നു വാതിലിൽ ഒരു മുട്ടൽ കേട്ടത്.

ജയൻ ആരാണെന്നറിയാനായി അവരെ തന്നിൽ നിന്നും വേർപെടുത്തികൊണ്ടു എണീറ്റു പോയി റൂമിന്റെ വാതിൽ തുറന്നു.

രാമനാഥനും ചിന്മയിയും ജാനകിയമ്മയും കയ്യിൽ കുറേ സാധങ്ങളുമായി ഉള്ളിലേക്ക് കടന്നു വന്നു.

അവരെ കണ്ടതും ശ്രീക്കുട്ടിയുടെ കണ്ണുകൾ വിടർന്നു.

എന്നാൽ അവർ മൂന്നു പേരെ വന്നുള്ളൂ എന്ന് കണ്ടതും നാലാമത്തെ ആൾക്കായി വാതിലിലേക്ക് പ്രതീക്ഷയോടെ അവൾ എത്തി നോക്കി.

പക്ഷെ ആരും വരാത്തതിനാൽ അവളുടെ മുഖം മങ്ങി.

ശ്രീക്കുട്ടിയുടെ ഭാവ മാറ്റം ചിന്മയി നന്നായി ശ്രദ്ധിച്ചിരുന്നു.

“മോള് ആരെയാ നോക്കുന്നെ? ”

ചിന്മയിടെ ചോദ്യമാണ് അവളെ ചിന്തകളിൽ നിന്നും ഉണർത്തിയത്.

പെട്ടെന്ന് അവൾ സംഭ്രമത്തോടെ ചിന്മയിയെ  നോക്കി.

എന്ത് മറുപടി പറയണമെന്ന് അറിയാതെ അവൾ വിക്കി.

“അരുണിനെയാണോ അവൻ വന്നില്ല മോളെ… നാളെ വരും കേട്ടോ ”

ശ്രീക്കുട്ടിയുടെ മുഖത്തു വിരിഞ്ഞ പരവേശം കണ്ട് ചിന്മയി ചിരിയോടെ പറഞ്ഞു.

അപ്പോഴായിരുന്നു ആ വെള്ളാരം കണ്ണുള്ളവന്റെ പേര് അരുൺ എന്നാണെന്നു അവൾ മനസിലാക്കിയത്.

ഹ്മ്മ്മ് അരുൺ കൊള്ളാം നല്ല പേര്… ആത്മഗതം പറഞ്ഞുകൊണ്ടു ശ്രീക്കുട്ടി ചിരിയോടെ അവരെ നോക്കി.

അന്ന് മുഴുവൻ ശ്രീക്കുട്ടി ചിന്മയിക്കൊപ്പം ചിലവഴിച്ചു.

അതിനോടകം അവൾ ശ്രീയുടെ അടുത്ത കൂട്ടുകാരിയായി മാറിയിരുന്നു.

ഒരുപാട് നേരം അവർ അവൾക്കൊപ്പം ചിലവഴിച്ച ശേഷം തിരിച്ചു വീട്ടിലേക്ക് പോയി.

രാത്രി ആയപ്പോഴായിരുന്നു നാളത്തേക്ക് ഡിസ്ചാർജ് ചെയ്യുകയാണെന്നും വീട്ടിലേക്ക് പോകുകയാണെന്നും ജയൻ അവരോട് പറഞ്ഞത്.

ആദ്യമായി തന്റെ വീട് കാണുന്നതിലുള്ള ആവേശം അവളുടെ മുഖത്ത് ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *