അരൂപി [ചാണക്യൻ]

Posted by

അവന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകി.

ഹൃദയമിടിപ്പ് ദ്രുതഗതിയിലായി മാറി.

ഒരു നിമിഷം തന്റെ മനസ് കൈവിട്ടു പോയ നിമിഷത്തെ പഴിച്ചു കൊണ്ട് അരുൺ കണ്ട്രോൾ പിടിച്ചിരുന്നു.

“താൻ കടന്നോ… എനിക്കും നല്ല ഉറക്കം വരുന്നുണ്ട് ”

ഇനി അവളുടെ അടുത്തിരിക്കുന്നത് പന്തിയല്ല എന്ന് തിരിച്ചറിഞ്ഞ അരുൺ ബെഡിൽ കയറി കമിഴ്ന്നു കിടന്നു ).

അരുണിന്റെ പെട്ടെന്നുള്ള പ്രവർത്തിയിൽ സ്തബ്ദയായെങ്കിലും സംയമനം വീണ്ടെടുത്ത ശ്രീക്കുട്ടി അൽപം അകലം പാലിച്ച് നീങ്ങിക്കിടന്നു.

ചില സംശയങ്ങൾ അവളുടെ മനസിൽ അണഞ്ഞിരുന്ന കനലിനെ ആളിക്കത്തിച്ചു.

ക്ഷീണിച്ചവശയായെങ്കിലും നിദ്രയ്ക്ക് പിടി ഞാടുക്കാതെ അവൾ ചിന്തയിലാണ്ടുകൊണ്ടിരുന്നു.

നിദ്രാദേവിയുമായുള്ള ഘോര യുദ്ധത്തിന് ശേഷം അവൾ സ്വമേധയാ കീഴടങ്ങി.

നല്ലൊരു മയക്കത്തിലേക്ക് അവൾ വഴുതി വീണു.

കല്യാണ പിറ്റേന്ന് രാവിലെ തന്നെ ശ്രീക്കുട്ടി ഉറക്കം വിട്ടെണീറ്റു.

അടുത്ത് കിടക്കുന്ന അരുണിനെ ഒന്നൂടി പുതപ്പിച്ച ശേഷം അവൾ ബാത്ത് റൂമിലേക്ക് കേറി.

ഒരു കുളി പാസാക്കിയ ശേഷം അവൾ ഒരു ടോപും പാൻറും എടുത്തിട്ട് അടുക്കളയിലേക്ക് പോയി.

മരുമകൾ രാവിലെ തന്നെ അടുക്കളയിൽ വന്നു കേറിയതിൽ അന്തം വിട്ടിരിക്കുകയായിരുന്നു ജാനകിയമ്മ.

ചിന്മയിയും സമാന അവസ്ഥയിലായിരുന്നു.

“മോളെന്തിനാ ഇത്ര നേരത്തെയാക്കെ എണീറ്റേ?  കുറച്ചും കൂടി ഉറങ്ങായിരുന്നില്ലേ? ”

“അത് സാരമില്ലമ്മേ നേരത്തെ എണീറ്റു
പോയി”

“അതെന്തേ ഇന്നലെ ഉറക്കം ശരിയായില്ലേ? ”

ചിന്മയിടെ ചോദ്യം കേട്ട് ജാനകിയമ്മ ഒന്നു ഞെട്ടി.

ചോദിച്ചു കഴിഞ്ഞപ്പോഴാണ് തനിക്ക് പറ്റിയ അബന്ധം ചിന്മയിക്ക് മനസിലായത്.

അമ്മയുടെ രൂക്ഷമായ നോട്ടം കണ്ടതും അവൾ വിളറി വെളുത്തു.

ശ്രീക്കുട്ടി ഒന്നും മനസിലാകാതെ ഇരുവരെയും മിഴിച്ചു നോക്കി.

“ഡീ ആ ചായ എടുത്ത് മോൾക്ക് കൊടുക്ക്.. മോള് കൊണ്ടുപോയി അരുണിന് കൊടുക്കട്ടെ”

അമ്മയുടെ ആജ്ഞ കേട്ടതും ചിന്മയി വേഗം തന്നെ ചൂട് ചായ കപ്പിലേക്ക് പകർന്ന ശേഷം ശ്രീക്കുട്ടിക്ക് കൈമാറി.

ചായക്കപ്പ് സന്തോഷത്തോടെ കൈകളിലേന്തിയ ശ്രീക്കുട്ടി തിരിച്ചു റൂമിലേക്ക് മന്ദം മന്ദം നടന്നു പോയി.

റൂമിലേക്ക് ചെന്നതും മൂടി പുതച്ചു കിടന്നുറങ്ങുന്ന അരുണിനെയാണ് അവൾ കണ്ടത്.

ചായക്കപ്പ് അവിടെ മേശയിൽ വച്ചശേഷം ശ്രീക്കുട്ടി അരുണിനെ വിളിച്ചുണർത്തി.

“ദാ അരുണേട്ടാ ചായ “

Leave a Reply

Your email address will not be published. Required fields are marked *