അരൂപി [ചാണക്യൻ]

Posted by

ഇഷ്ട്ടപെട്ട ആളിൽ നിന്നുമുള്ള ഈ വിവേചനം എത്രത്തോളം വേദനാജനകമാണെന്ന് അത് അനുഭവിച്ചറിഞ്ഞവർക്കേ മനസ്സിലാവൂ.

അന്ന് രാത്രി മുതൽ നേരം പുലരുന്ന വരെ ശ്രീ എങ്ങനൊക്കെയോ സമയം കഴിച്ചു കൂട്ടി.

അരുണിന്റെ തറവാട്ടിലേക്കായിരുന്നു അവരുടെ വിരുന്നിനു പോക്കിനുള്ള ആദ്യ തുടക്കം.

ശ്രീക്കുട്ടി രാവിലെ തന്നെ കുളിയൊക്കെ കഴിഞ്ഞു ഒരു നീല സാരി ഉടുത്തുകൊണ്ടു കണ്ണാടിക്ക് മുൻപിൽ ചിലവഴിച്ചുകൊണ്ടിരുന്നു.

അവൾ ഉടുത്തിരുന്ന സാരിക്ക് മാച്ചായ ഒരു നീല ഷർട്ടും വെള്ള മുണ്ടുമാണ് അവൾ അയൺ ചെയ്തു വച്ചിരുന്നത്.

ബാത്‌റൂമിൽ നിന്നും കുളി കഴിഞ്ഞിറങ്ങിയ അരുൺ കാണുന്നത് കണ്ണാടിക്ക് മുൻപിൽ നിന്ന് തിരിഞ്ഞും മറിഞ്ഞും നോക്കി സൗന്ദര്യം ആസ്വദിക്കുന്ന ശ്രീയെയായിരുന്നു.

കണ്ണാടിയിലെ പ്രതിബിംബത്തിലൂടെ കാണുന്ന അവളുടെ ആകാരവടിവുകളും കരി മഷി കണ്ണുകളും കണ്ടതും ഇമ ചിമ്മാതെ തെല്ലൊന്ന് നോക്കി നിന്ന അരുൺ പൊടുന്നനെ സംയമനം വീണ്ടെടുത്ത് അവൾക്ക് സമീപം നടന്നടുത്തു.

അരുൺ തൊട്ട് പുറകിൽ എത്തിയപ്പോഴാണ് കണ്ണാടിയിൽ കൂടി ശ്രീ അത് ശ്രദ്ധിച്ചത്.

അവൾക്ക് പിറകിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ എത്തിയതും അരുൺ അവളുടെ ഇടുപ്പിനരികിലൂടെ കൈ നീട്ടി.

അവന്റെ സ്പര്ശനം തിരിച്ചറിഞ്ഞതും ശ്രീക്കുട്ടിക്ക് കറന്റ്‌ അടിച്ചത് പോലെയായി.

അവൾ നാണംകൊണ്ടു കണ്ണുകൾ ചിമ്മി തുറന്നു.

അരുണിന്റെ ദേഹത്തു നിന്നും വമിക്കുന്ന ചൂട് തന്നെ കാന്തം പോലെ ആകര്ഷിക്കുന്നതായി അവൾക്ക് തോന്നി.

തന്റെ വയറിലൂടെ കൈകൾ പിണച്ചു ഇപ്പൊ കോരിയെടുക്കുമെന്ന് ശ്രീ മനസ് കൊണ്ടു കൊതിച്ചു.

പക്ഷെ അവളുടെ ഇടുപ്പിനരികിലൂടെ കൈയിട്ട അരുൺ മേശയ്ക്ക് മുകളിൽ ഉള്ള ചീർപ് എടുത്ത ശേഷം പുറം തിരിഞ്ഞു മുടി ചീകുവാൻ തുടങ്ങി.

ഇത് കണ്ടതും ഈർഷ്യയോടെ അവൾ മുഖം വെട്ടിച്ചു.

മുടി ചീകി ചീർപ് അവിടെ വച്ച ശേഷം അരുൺ റൂമിന് വെളിയിലേക്കിറങ്ങി.

അരുണിന്റെ പ്രവൃത്തിയിൽ മനോവിഷമം അനുഭവപ്പെട്ട ശ്രീ നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് പോകുവാനായി തയാറായി.

ഇന്ന് എവിടേലും വച്ചു അരുണേട്ടനെ ഒറ്റക്ക് കിട്ടുമെന്ന് അവൾ സ്വയം സമാധാനിച്ചു.

എല്ലാവരോടും യാത്ര പറഞ്ഞ ശേഷം അരുണും ശ്രീയും കാറിൽ തറവാട്ടിലേക്ക് യാത്രയായി.

വഴിയിലുടനീളം ശ്രീ നിശ്ശബ്ദയായിരുന്നത് അരുൺ ശ്രദ്ധിച്ചെങ്കിലും അത് കാര്യമായി എടുത്തില്ല.

ഒരു നീണ്ട യാത്രക്ക് ശേഷം അവർ തറവാട്ടിലേക്ക് എത്തിച്ചേർന്നു.

എല്ലാവരെയും പരിചയപെട്ടു കഴിഞ്ഞപ്പോഴേക്കും ശ്രീക്കുട്ടിക്ക് വല്ലാത്ത വീർപ്പുമുട്ടൽ തോന്നി.

പരിചയമില്ലാത്ത കുറേ ആൾക്കാർക്ക് നടുവിൽ ഒരു അപരിചിതയെ പോലെ അവളിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *