അരൂപി [ചാണക്യൻ]

Posted by

ഒരു കുഞ്ഞിനെ പോലെ അവളുടെ ചൂടും പറ്റി കിടന്നുറങ്ങുന്ന അരുണിന്റെ നെറ്റിയിൽ അധരങ്ങൾ അമർത്തി വയ്ക്കാൻ അവൾ കൊതിച്ചു.

അവന് നേരെ ശ്രീ മുഖം പയ്യെ അടുപ്പിച്ചു.

അപ്പോഴാണ് പുറകിൽ നിന്നുള്ള ശബ്ദം കേട്ട് ശ്രീക്കുട്ടി ഞെട്ടിത്തിരിഞ്ഞു നോക്കിയത്.

“മോളെ സാധങ്ങളൊക്കെ കിട്ടി.. ഇതൊക്കെ അങ്ങോട്ട് വച്ചോ ”

ജാനകിയമ്മ നീട്ടിയ കവർ ശ്രീക്കുട്ടി വാങ്ങി വച്ചു.

“ഞാൻ പോയി ക്യാന്റീനിൽ നിന്നും എന്തേലും വാങ്ങിച്ചിട്ട് വരാം.. അവനൊന്നും ഇതുവരെ കഴിച്ചില്ലല്ലോ? ”

“അതേമ്മേ.

“മോൾക്ക് വിശക്കുന്നുണ്ടോ?  വാ നമുക്ക് അവിടുന്ന് കഴിക്കാം”

“ഇല്ലമ്മേ എനിക്ക് വിശക്കുന്നില്ല.. ഞാൻ അരുണേട്ടന്റെ അടുത്ത് ഇരുന്നോളാം അമ്മ പോയിട്ട് വാ ”

“ശരി മോളെ”

ജാനകിയമ്മ ഒരു കവറും എടുത്തുകൊണ്ടു ക്യാന്റീനിലേക്ക് പോയി.

ശ്രീക്കുട്ടി അരുണിന് സമീപം തന്നെ ഇരുന്നു.

അവൾ ചുറ്റും തല ചരിച്ചു നോക്കി.

രോഗികളുടെ ബാഹുല്യം ആ വാർഡിൽ കാണാമായിരുന്നു.

അപ്പോഴാണ് ഫോണിൽ വന്ന ചിന്മയി ചേച്ചിടെ മിസ്സ്ഡ് കാൾ അവൾ ശ്രദ്ധിച്ചത്.

ചേച്ചിയെ വിളിച്ചു അരുണിന്റെ വിവരങ്ങൾ കൈമാറിയ ശേഷം അവൾ ഫോൺ വച്ചു.

അപ്പോഴും അരുൺ നല്ല മയക്കത്തിലായിരുന്നു.

മൂളി പറക്കുന്ന കൊതുകിനെ ആട്ടിപ്പായിച്ചും കൊന്നൊടുക്കിയും ഇരിക്കുമ്പോഴാണ് ജാനകിയമ്മ അങ്ങോട്ട് വന്നത്.

കയ്യിലിരുന്ന ഫുഡ് അവിടെ വച്ച ശേഷം അവരും ആ ബെഡിൽ വന്നിരുന്നു.

അരുൺ ഉണരുന്ന വരെ അവർ കാത്തിരുന്നു.

ഒരു മണിക്കൂറിനു ശേഷം അരുൺ ഉണർന്നതും ജാനകിയമ്മ മകന് നിർബന്ധിച്ചു ഫുഡ് കൊടുത്തു.

അതിനു ശേഷം നഴ്സുമാർ നൽകിയ മരുന്ന് കഴിപ്പിച്ച ശേഷം അരുണിനെ കട്ടിലിൽ കിടത്തി.

അരുണിന് ആ സമയത്ത് നേരിയ സ്വബോധം ഉണ്ടായിരുന്നു.

അപ്പോഴാണ് അവന് വാർഡിൽ ആണിപ്പോ കിടക്കുന്നതെന്ന ബോധം വന്നത്.

ഡോക്ടർ മിക്കവാറും തന്നെ ഇവിടെ അഡ്മിറ്റ്‌ അക്കി കാണുമെന്നു അരുണിന് മനസിലായി.

അവൻ തല ചരിച്ചു നോക്കുമ്പോഴാണ് തനിക്ക് സമീപം ഇരുന്ന് സൊറ പറയുന്ന അമ്മയെയും ശ്രീയെയും കണ്ടത്.

ഇവളെന്തിനാ ഇവിടെ നിക്കുന്നെ.? വീട്ടിൽ പൊക്കൂടായിരുന്നോ?

അരുണിന് ആകെ ഒരു വല്ലായ്മ തോന്നി.

പൊതുവെ അവന് ആരെയും ബുദ്ധിമുട്ടിക്കുന്നത് തീരെ ഇഷ്ടമില്ലാത്ത കൂട്ടത്തിൽ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *