അരൂപി [ചാണക്യൻ]

Posted by

കാത്തിരിപ്പിലായിരുന്നു.

6 മാസം ആയിരുന്നു തന്റെ പൊന്നുമോൾ അബോധാവസ്ഥയിൽ കിടന്നത്.

ഒരുപാട് പ്രാർത്ഥനയ്ക്കും വഴിപാടിനും ഫലമായി ഡോക്ടർമാരുടെ കാരുണ്യത്തോടെ ഞങ്ങടെ കുഞ്ഞിനെ ഞങ്ങക്ക് തന്നെ തിരിച്ചു കിട്ടിയത്.

ഓരോന്ന് ഓർത്തു കൊണ്ടിരുന്നതും ജാനകിയമ്മയുടെ നെഞ്ചു വിങ്ങി.

അവർ ശ്രീക്കുട്ടിയെ സമാധാനിപ്പിക്കുവാൻ വല്ലാതെ പാട് പെട്ടു.

ഒരു വിധത്തിൽ അവളെ സമാധാനിപ്പിച്ച ശേഷം ഒന്ന് ഉഷാറാവാൻ വേണ്ടി കുളിമുറിയിലേക്ക് അവർ  ഉന്തി തള്ളി വിട്ടു.

ശ്രീക്കുട്ടി കുളിക്കാൻ കേറിയ ശേഷം ജാനകിയമ്മയും ചിന്മയിയും പരസ്പരം ഒന്നും മിണ്ടാതെ അവൾക്ക് കാവലിരുന്നു.

അവളെ ഒറ്റക്കാക്കിയിട്ട് പോകാൻ അവർക്ക് തോന്നിയില്ല.

ബാത്‌റൂമിൽ കേറി ടാപ് ഓപ്പൺ ചെയ്ത് ശ്രീക്കുട്ടി പിന്നെയും മുഖം പൊത്തി കരഞ്ഞുകൊണ്ടിരുന്നു.

വരുണിന്റെ ഓർമകൾ ഒന്നൊന്നായി അവളുടെ മനസിലേക്ക് ഓടിയെത്തിക്കൊണ്ടിരുന്നു.

അവനുമായി ഒരുപാട് തല്ലു കൂടിയതും പിണങ്ങിയതും ഇണങ്ങിയതും ആരും അറിയാതെ ബൈക്കിൽ ലോങ്ങ്‌ ഡ്രൈവ് പോയതും ഇരുളിന്റെ മറവിൽ ചേർത്തു പിടിച്ചു തരുന്ന ചുടു ചുംബനങ്ങളും ഒക്കെ അവളുടെ മനസിനെ നോവായുണർത്തി.

വരുണിന്റെ ചുടു നിശ്വാസവും വെള്ളാരം കണ്ണുകളും ശ്രീക്കുട്ടിയെ വല്ലാതെ വേദനിപ്പിച്ചുകൊണ്ടിരുന്നു.

ഏട്ടന്റെ മാത്രം ഭാര്യയായിരിക്കുമെന്നും ഈ ശരീരം ഏട്ടന് മാത്രം ഉള്ളതായിരിക്കുമെന്നു വരുണിന് സത്യം ചെയ്തു നൽകിയത് ലംഘിക്കപ്പെട്ടതിന്റെ കടുത്ത നിരാശയിലും വേദനയിലുമായിരുന്നു അവൾ.

അതിലുപരി അവളെ കൂടാതെ മറ്റൊരു  ലോകത്തേക്ക് ഒറ്റക്ക് പോയതിന്റെ പരിഭവവും.

എല്ലാം കൂടി ആലോചിച്ചു മുഴുത്ത ഭ്രാന്ത്‌ പിടിക്കുമെന്നു ശ്രീയ്ക്ക് തോന്നി.

എല്ലാവരും വരുണേട്ടന്റെ രൂപമുള്ള മറ്റൊരാളെ   തന്ന് പറ്റിച്ചു

ഇന്ന് എനിക്ക് ആരുമില്ല.

ഞാൻ അനാഥയാണ് മറ്റൊരു തരത്തിൽ പറഞ്ഞാൽ വിധവ.

ഏട്ടൻ ഇല്ലാത്ത ഈ ലോകത്ത് ഇനി ഞാനും വേണ്ടെന്ന നിശ്ചയത്തോടെ അവൾ അവിടെ ഉണ്ടായിരുന്ന ബ്ലേഡ് വിറയ്ക്കുന്ന കൈകളോടെ എടുത്തു.

വരുൺ ഇപ്പൊ തന്റെ കൂടെയില്ല എന്നുള്ള ചിന്ത മനസിലേക്ക് ഓടിയെത്തും തോറും അവൾക്ക് വല്ലാതെ ശ്വാസം മുട്ടി.

Leave a Reply

Your email address will not be published. Required fields are marked *