അരൂപി [ചാണക്യൻ]

Posted by

വെറുതെ ഉള്ള വില കൂടി കളയാൻ.

അവൻ ആത്മഗതം പറഞ്ഞു.

പെട്ടെന്ന് അരുണിന് എന്തോ വല്ലായ്മ പോലെ തോന്നി.

വയറിൽ നിന്നും നെഞ്ചിലൂടെ തിരമാല കണക്കെ ഉരുണ്ടു പിരണ്ടു വരുന്ന പോലെ.

അവൻ നെഞ്ചു തടവിക്കൊണ്ട് ജാനകിയമ്മയെ തോണ്ടി.

അരുണിന്റെ വെപ്രാളം കണ്ടതും ജാനകിയമ്മ ഒരു പാത്രം വേഗം കയ്യിൽ പിടിച്ചു അവന്റെ വായയ്ക്ക് സമീപം കൊണ്ട് വച്ചു.

പാത്രം വന്ന് നിമിഷങ്ങൾക്കകം തൊണ്ടക്കുഴിയിൽ അനക്കം അറിഞ്ഞതും അരുൺ അതിലേക്ക് കനത്തിൽ ഛർദിച്ചുകൊണ്ടിരുന്നു.

ശ്രീക്കുട്ടി സംഭ്രമത്തോടെ ചാടിയെണീറ്റ് അരുണിന്റെ മുതുകിൽ തടവാൻ തുടങ്ങി.

ഒരു 2, 3 റൗണ്ട് കഴിഞ്ഞതും അരുൺ അവശതയോടെ ബെഡിലേക്ക് അമർന്നു കിടന്നു.

തന്റെ കുടൽമാല മൊത്തം അതിലൂടെ പുറത്തേക്ക് പോയോ എന്ന് അരുണിന് സംശയമായി.

അപ്പോഴും ശ്രീ അവന്റെ മുതുകിൽ തലോടിക്കൊണ്ടിരിക്കുവായിരുന്നു.

ജാനകിയമ്മ പാത്രം കഴുകാനായി പുറത്തേക്ക് എണീറ്റുപോയി.

അരുൺ ക്ഷീണത്തോടെ ബെഡിൽ കിടന്നു.

അവന് തീരെ പറ്റുന്നില്ലായിരുന്നു.

അപ്പോഴാണ് ശ്രീക്കുട്ടി ഷാളിന്റെ അറ്റം കൊണ്ടു അരുണിന്റെ ചുണ്ടിൽ പറ്റിയ ഛർദിലിന്റെ അവശിഷ്ടം തുടച്ചു മാറ്റിയത്.

അതോടൊപ്പം അതിന്റെ ആഫ്റ്റർ എഫക്ട് എന്നോണം അരുണിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

അതും ശ്രീക്കുട്ടി സ്നേഹത്തോടെ കൈകൾ കൊണ്ടു ഒപ്പിയെടുത്തു.

ശ്രീയുടെ കെയറിങ്ങും സ്നേഹവും അരുണിൻറെ കണ്ണ് തുറപ്പിച്ചു.

അവളുടെ സ്നേഹവും പരിചരണവും ഒരു മകനെ പോലെ അവൻ ആസ്വദിച്ചു.

ശ്രീക്കുട്ടിയുടെ കണ്ണുകളിൽ നോക്കികൊണ്ടാണ്  അരുൺ കിടന്നത്.

അവന് ആദ്യമായി ശ്രീക്കുട്ടിയോട് കുണ്ഠിതം തോന്നി.

താലി കെട്ടിയ പെണ്ണിനെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ വെറുപ്പിച്ചതിന് അവന് സ്വയം പുച്ഛം തോന്നി.

വരുണിന്റെ പെണ്ണാണെന്ന് അറിഞ്ഞിട്ടും വരുൺ ആണെന്ന് തെറ്റിദ്ധരിച്ചു തന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ശ്രീയോട്  വല്ലാത്തൊരു ഇമ്പ്രെഷൻ തോന്നി തുടങ്ങിയെന്നു അരുൺ  തിരിച്ചറിഞ്ഞു.

ആദ്യമായി മനസൊക്കെ പിടയുന്ന പോലെ.

വരുണിന്റെ പെണ്ണാണെന്ന് പറഞ്ഞിട്ടും മനസ് കേൾക്കാത്തപോലെ.

ആദ്യമായി ഒരു വിറയലും ചമ്മലും നാണവും ഒക്കെ ശ്രീകുട്ടിയെ കാണുമ്പോൾ അരുണിന് തോന്നി തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *