അരൂപി [ചാണക്യൻ]

Posted by

“സാരമില്ല അമ്മ ഇവിടുണ്ടല്ലോ”

“ഞാനും കൂടി നിന്നോട്ടെ അല്ലെങ്കിൽ എനിക്കൊരു സമാധാനം കിട്ടൂല ”

ശ്രീക്കുട്ടി പ്രതീക്ഷാനിർഭരമായ മുഖത്തോടെ അരുണിനെ നോക്കി.

അരുൺ പറഞ്ഞു വിടുമോന്ന് അവളിൽ ഒരു  പേടിയുണ്ടായിരുന്നു.

അതുകൊണ്ട് അവളുടെ ഹൃദയം ശക്തിയിൽ മിടിച്ചുകൊണ്ടിരുന്നു.

“എങ്കിൽ ഇവിടെ നിന്നോ ”

അരുൺ സമ്മതമറിയിച്ചതും ശ്രീയ്ക്ക് തുള്ളി ചാടാൻ തോന്നി.

അവളുടെ മുഖം സന്തോഷം കൊണ്ടു ചുവന്നു തുടുത്തു.

തന്റെ ഭാര്യയുടെ സന്തോഷം കണ്ട് അരുണിന്റെ മനസും നിറഞ്ഞു.

ജാനകിയമ്മ വന്നതും അവൻ സംസാരം മതിയാക്കികൊണ്ട് മിഴികൾ പൂട്ടി വച്ചു കിടന്നു.

അപ്പോഴും അരുണിന്റെ മനസ് ഒരു തുലാസിന് തുല്യമായിരുന്നു.

ഒരു തട്ടിൽ തന്നെ ജീവന് തുല്യം സ്നേഹിച്ച തന്റെ ഇരട്ട സഹോദരൻ മറ്റൊന്ന് താൻ താലി ചാർത്തിയ അവന്റെ പെണ്ണ്.

രണ്ടു പേരുടെ സ്നേഹവും അരുണിനെ വല്ലാതെ വീർപ്പുമുട്ടിച്ചു.

എന്ത് ചെയ്യണമെന്നറിയാതെ ആ മനസ് ഉഴറികൊണ്ടിരുന്നു.

ഉത്തരമില്ലാത്ത ചോദ്യങ്ങൾക്ക് വേണ്ടി തലയ്ക്കു ചൂട് പിടിച്ചു തുടങ്ങിയതും ഒരാശ്വാസത്തിനായി അവൻ കണ്ണുകൾ പൂട്ടി കിടന്നു.

അപ്പോഴും ശ്രീയുടെ സുന്ദരമായ മുഖവും പാൽ പുഞ്ചിരിയുമാണ് അവന് ഓർമ വന്നത്.

അവളുടെ സാമീപ്യം പയ്യെ ഒരു മയക്കത്തിലേക്ക് അവനെ തള്ളി വിട്ടു.

2 ദിവസത്തെ ആശുപത്രി വാസം പെട്ടെന്ന് തീർന്നു പോയത് അവനറിഞ്ഞില്ല.

ഇതിനിടക്ക് ശ്രീക്കുട്ടിയുമായി അവൻ കൂടുതൽ ഇടപഴകി.

ഒരുപാട് സംസാരിച്ചു.

അവൾക്കും ഇതൊക്കെ ഒരുപാട് സന്തോഷമുളവാക്കുന്ന കാര്യങ്ങളായിരുന്നു.

അപ്പോഴേക്കും അരുണിൻറെ പനിയ്ക്കും ക്ഷീണത്തിനും ഒരു വിധം ശമനം വന്നിരുന്നു.

വൈകുന്നേരം ആയപ്പോൾ തന്നെ അവർ
ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് പോന്നു.

ശ്രീയുടെ കയ്യും പിടിച്ചു റൂമിലേക്ക് പോകുന്ന അരുണിനെ കണ്ട് ചിന്മയിടെ കണ്ണുകൾ വിടർന്നു.

റൂമിലെത്തിയ ശേഷം ശ്രീക്കുട്ടി 2 ദിവസത്തെ ആശുപത്രി വാസത്തിന്റെ ക്ഷീണം ഒഴിവാക്കാൻ കുളിക്കുവാനായി കയറി.

അരുൺ ചടപ്പോടെ ബെഡിൽ ഇരിക്കുകയായിരുന്നു.

ചുറ്റും തല തിരിച്ചപ്പോഴാണ് മേശയുടെ മുകളിലുള്ള കല്യാണ ആൽബം അവന്റെ ശ്രദ്ധയിൽ പെട്ടത്.

അരുൺ ഏന്തി വലിഞ്ഞു അത് കൈക്കലാക്കി.

അതിന്റെ പുറം ചട്ടയിലുള്ള തങ്ങളുടെ കല്യാണ ഫോട്ടോ കണ്ട് അരുണിന് കോരിത്തരിച്ചു.

മുൻപ് ഒരിക്കൽ ആൽബം കിട്ടിയ സന്തോഷത്തിൽ തന്റടുക്കലേക്ക് ഓടി വന്ന ശ്രീയെ അവജ്ഞയോടെ ഒഴിവാക്കിയത് അരുൺ വേദനയോടെ ഓർത്തു.

ഒരിക്കൽ പോലും ആ ആൽബം തുറന്നു നോക്കാൻ അവന് തോന്നിയിരുന്നില്ല.

ഒരുതരം വെറുപ്പും മരവിപ്പും ആയിരുന്നു എപ്പോഴും.

Leave a Reply

Your email address will not be published. Required fields are marked *