അരൂപി [ചാണക്യൻ]

Posted by

സ്വയം പഴിച്ചു കൊണ്ടിരുന്നു.

അരുൺ ആകെ തകർന്ന പോലെ ഇരിക്കുന്നത് കണ്ടതും മരുമകനെ ആശ്വസിപ്പിക്കാനായി ജയൻ ഇടപെട്ടു.

അവന്റെ ചുമലിൽ അദ്ദേഹത്തിന്റെ കൈ അമർന്നു.

ആ പിടുത്തം അരുണിന് വല്ലാത്തൊരു കെയറിംഗ് പോലെ ഫീൽ ചെയ്തു.

അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

അരുതെന്ന അർത്ഥത്തിൽ ജയൻ അവനെ നോക്കി.

“ജയൻ ”

ഡോക്ടറുടെ വിളിയാണ് അവരെ ചിന്തകളിൽ നിന്നും ഉണർത്തിയത്.

ജയൻ ഡോക്ടറിനെ ഉറ്റു നോക്കി.

“പറ വിജയ് എങ്ങനുണ്ട് എന്റെ മോൾക്ക്?

വിജയ് ജയന്റെ ഉറ്റ സുഹൃത്ത് ആയിരുന്നു.

“താൻ ഇങ്ങനെ ഡെസ്പ് ആവാതെ ജയാ… മോൾക്ക് ഒന്നൂല്ല… ഇപ്പൊ ok ആണ്. നാളെ രാവിലെ കാണിക്കാം എല്ലാരേയും അതുപോരെ”

“അതുമതി വിജയ് എന്റെ മോൾക്ക് കുഴപ്പം ഒന്നുമില്ലെന്ന് അറിഞ്ഞല്ലോ.അതുമതി. താങ്ക്സ്ടാ എല്ലാത്തിനും”

ജയൻ തൊഴു കൈയോടെ ഡോക്ടറിനെ നോക്കി.

“ഹേയ് ടാ ഇറ്റ്സ് റ്റൂ ക്രുവൽ.നീ ഇങ്ങനെ എന്നോട് പെരുമാറല്ലേ.അവൾ എന്റെയും മോളല്ലേ അപ്പൊ ഞാൻ അതുപോലെയെ ട്രീറ്റ്‌ ചെയ്യൂ.ബി കൂൾ മാൻ ”

വിജയ് എണീറ്റു വന്നു ജയനെ ആശ്വസിപ്പിച്ചു.

“ഹാ എനിക്ക് അറിയാടാ”

“ഗുഡ് ഇത് ശ്രീകുട്ടീടെ ഹസ് അല്ലേ?

അതേ വിജയ്….. ലുക്ക്‌ അരുൺ ഇത് ഡോക്ടർ വിജയ് എന്റെ ഉറ്റ സുഹൃത്താണ്.അതിലുപരി ബാല്യ കാലം മുതലുള്ള ചങ്ങാതിയും”

ജയൻ അരുണിനെ നോക്കി പറഞ്ഞു.

അരുൺ ഡോക്ടറിനെ നോക്കി ചിരിച്ചു.

ആ പുഞ്ചിരിയിൽ ഭാര്യയെ രക്ഷിച്ചതിനുള്ള ഒരു ഭർത്താവിന്റെ നന്ദിയും കടപ്പാടും വിജയ് കണ്ടു.

അദ്ദേഹം അവനെയും ആശ്വസിപ്പിച്ചു.

“Okkdaa കാണാം…. എനിക്ക് വേറെയും കുറച്ചു കേസ് അറ്റൻഡ് ചെയ്യാനുണ്ട്”

“ശരിടാ നിന്റെ ടൈം ഞങ്ങൾ വേസ്റ്റ് ആക്കുന്നില്ല and എഗൈൻ താങ്ക്സ് for എവെരി തിങ്”

Leave a Reply

Your email address will not be published. Required fields are marked *