രാധേച്ചിയും റാബിത്തയും നാട്ടിൽ തന്നെയുള്ള ഒരു കമ്പനിയിൽ പണിക്ക് പോകുന്നതാണ്. അവർക്ക് നടന്ന് പോകാനുള്ള ദൂരമേ ഉള്ളു. ഒരു അര കിലോമീറ്റർ നടന്നാൽ കമ്പനി എത്തും. ആ കമ്പനി ഉള്ളതുകൊണ്ട് നാട്ടിൽ ഉള്ള കുറേ പെണ്ണുങ്ങൾക്ക് ജോലി കിട്ടി.)
രാധ : മോൻ എപ്പോഴാ വന്നത്…. നിത്യ വന്നോ?
ഞാൻ : ഞങ്ങൾ ഇന്നലെ വന്നു രാധേച്ചി. അമ്മായി വീട്ടിൽ ഉണ്ട്.
രാധ : ആഹ്… വരുമെന്ന് ഉഷേച്ചി പറഞ്ഞിരുന്നു.
ഞാൻ : റാബിത്ത എന്താ ഒന്നും മിണ്ടാണ്ട് നിൽകുന്നേ…. നൗഫൽ വിളിക്കലില്ലേ…
റാബി : ഒന്നും ഇല്ലപ്പ… ഓൻ വെള്ളിയാഴ്ച വിളിച്ചിന്. ലീവ് ഉള്ള ദിവസേ വിളിക്കൂ…
ഓന് പെണ്ണ് നോക്കുന്നുണ്ട്.. നിന്നോട് പറഞ്ഞിനോ… നിങ്ങൾ ഇടക്കൊക്കെ വിളിക്കാറുണ്ട് എന്നല്ലേ ഓൻ പറഞ്ഞത്..
ഞാൻ : വിളിക്കലൊന്നും ഇല്ല ഇത്ത…. മെസ്സേജ് അയക്കും. എന്നോട് പറഞ്ഞിരുന്നു…
(ബസ് സ്റ്റോപ്പ് എത്തിയ ഉടനെ ഞാൻ ലീനേച്ചിയെ നോക്കി ചോദിച്ചു..)
: ആഹ് ലീനേച്ചി ഇവിടല്ലേ ഇറങ്ങുന്നെ…
ലീന : എടാ നീ എന്നെ റോഡിന്റെ അപ്പുറത്തെ സൈഡിൽ ആക്കുമോ… എനിക്ക് കണ്ണൂർ ആണ് ഇന്ന് പോകേണ്ടത്.. 2 ദിവസത്തെ ട്രെയിനിങ് ഉണ്ട്.
രാധ : എന്നാ പിന്നെ നീ എന്തിനാ ലീനേ ബസിന് പോകുന്നേ… അമൽ കണ്ണൂർ അല്ലെ പോകുന്നേ… ഒരുമിച്ച് പോയാൽ പോരേ
ലീന : അത് കുഴപ്പമില്ല രാധേച്ചി… ഇപ്പൊ ബസ് ഉണ്ടല്ലോ..
റാബി : നീ ഓന്റെ കൂടെ പൊയ്ക്കോ എന്റെ ടീച്ചർ കുട്ട്യേ… ഈ മഴയത്ത് ഇനി ബസ്സിലൊന്നും കേറാൻ ആക്കണ്ട..
ലീന : നിനക്ക് ബുദ്ധിമുട്ട് ആവുമോ അമലൂട്ടാ….
ഞാൻ : ആഹ് പിന്നേ…. ഭയങ്കര ബുദ്ധിമുട്ടാ… നിങ്ങൾ അവിടെ ഇരിക്ക് ടീച്ചറേ. ഈ സമയത്ത് ബസ്സിൽ ഒക്കെ തിരക്കായിരിക്കും.
____________
( വണ്ടി കമ്പനിയുടെ മുന്നിൽ നിർത്തിയ ശേഷം പുറകിൽ ഇരുന്നവർ രണ്ടുപേരും ഇറങ്ങി. ഞാൻ ലീനയെ ഇരുത്തി ഒന്ന് നോക്കി…ടീച്ചറുടെ മുഖത്ത് ഒരു കള്ള ചിരി ഉണ്ട്…. )
: ബസ്സിന് പോണോ ടീച്ചർക്ക്…..
: ഒന്ന് പോ അമലൂട്ടാ….അവരുടെ മുന്നിൽ നിന്ന് അങ്ങനെ പറഞ്ഞതല്ലേ…
: എന്നാലും ഇങ്ങനെ ഒറ്റയ്ക്ക് കിട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല…
: മഴയോട് നന്ദി പറഞ്ഞോ….. മഴ വന്നില്ലെങ്കിൽ ഇപ്പൊ ഞാൻ ബസ്സിൽ ഉണ്ടാവുമായിരുന്നു…
: ഉം…. ഇന്നലെ എന്താ പെട്ടെന്ന് ഓഫ്‌ലൈനിൽ പോയത്…
: അത് പിന്നെ…. ഒന്നുമില്ല… നീ അത് വിട്
: ഉം… എന്ന വിട്ടു.
പിന്നേ…. സാരി കൊള്ളാം ട്ടോ…
: ആണോ… ഈയിടെ ഒരു കല്യാണം ഉണ്ടായിരുന്നു . അപ്പൊ വാങ്ങിയതാ..
: സാരി മാത്രമല്ല… മൊത്തത്തിൽ കൊള്ളാം…