വിരുന്നു വന്ന ഭാഗ്യം 1
Virunnu Vanna Bhagyam Part 1 | Author : Devanandan
“”മോനെ ദേവാ.. മോനെ.. ”
വാതിലിൽ ശക്തിയായി മുട്ടുന്നത് കേട്ടാണ് ഞാൻ രാവിലെ ഞെട്ടി പിടഞ്ഞെഴുന്നേറ്റത്..
പതിവില്ലാതെ അച്ഛൻ ആണല്ലോ വിളിക്കുന്നതെന്നു ആലോചിച്ചാണ് കണ്ണ് തിരുമ്മി കൊണ്ട് വാതിൽ തുറന്നത്…
“”മോനെ നീയൊന്നു റെയിൽവേ സ്റ്റേഷൻ വരെ ഒന്ന് പോയിട്ട് വാ “”
എന്റെ പഴയ ഒരു കൂട്ടുകാരനും അവന്റെ മകളും കൂടെ വരുന്നു..ഇപ്പോള അവൻ വിളിച്ചു പറയുന്നത്..
“”അതേതു കൂട്ടുകാരൻ ആണച്ചാ.. “”
“എടാ മോഹൻ അങ്കിൾ നിനക്ക് ഓർമയുണ്ടാവില്ല.. നമ്മൾ കോട്ടയത്ത് ആയിരുന്നപ്പോൾ അവിടെ വീടിനടുത് ഉണ്ടായിരുന്നതാ. ”
“അച്ഛനും അങ്കിളും ഭയങ്കര ദോസ്തുക്കൾ ആയിരുന്നു.. “അച്ഛന്റെ പുറകിൽ തന്നെ ഉണ്ടായിരുന്ന അമ്മ പറഞ്ഞു.
“”ങാ മനസ്സിലായി മനസ്സിലായി എന്റെ അമ്മേ തട്ടി കൊണ്ട് വരാൻ സഹായിച്ച ആളല്ലേ കക്ഷി… “” അമ്മയുടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് ഞാൻ അച്ഛനെ നോക്കി പറഞ്ഞു..
“”ഒന്ന് പോടാ…”” അമ്മയുടെ കയ്യിൽ നിന്ന് ചന്തിക്കു തന്നെ കിട്ടി ഒരെണ്ണം..
പഴയ ഓർമയിൽ ആവണം അമ്മയും അച്ഛനും ഒന്ന് നോക്കി പരസ്പരം ചിരിച്ചു..
“”ഹ്മ്മ് ബാക്കി ആ ത്രില്ലിംഗ് സ്റ്റോറി ഒക്കെ ഞാൻ ആ വരുന്ന അങ്കിളിനോട് ചോദിച്ചു നോക്കിക്കോളാം കേട്ടോ..””
ഞങ്ങൾ സംസാരിച്ചു കൊണ്ട് ഇരിക്കുന്നതിനിടയിൽ അച്ഛന്റെ ഫോൺ ശബ്ധിച്ചു…
“”ങ്ങാ നിങ്ങൾ എത്തിയോ.. ശെരി.. ഒരു പത്തു മിനിറ്റു..ഞാൻ മോനെ അങ്ങോട്ട് വിടാം “”അച്ഛന്റെ മൊബൈലിലേക് വന്ന കോൾ അറ്റൻഡ് ചെയ്തു കൊണ്ട് അച്ഛൻ പറഞ്ഞു..
“എടാ അവരെത്തിയെന്നു..”ഫോൺ കട്ട് ചെയ്തു കൊണ്ട് അച്ഛൻ എന്റെ നേരെ നോക്കി.
“”ഞാൻ പെട്ടെന്ന് ഫ്രഷ് ആയിട്ടു പോവാം അച്ഛാ.. “”
“”എന്നാ പെട്ടെന്ന് പോവാൻ നോക്ക്..ഡ്രസ്സ് ഒന്നും മാറാൻ നിക്കണ്ട ഒരു പതിനഞ്ചു മിനിറ്റു ഡ്രൈവ് അല്ലെ ഉള്ളു.. “”
“”ഞാൻ എന്റെ ഡ്രസ്സിലേക് നോക്കി.. ങ്ങാ കുഴപ്പമില്ല ലൂസായ ബെർമൂഢയും ടി ഷർട്ടും ആണ്.. “”
വാഷ് റൂമിൽ പോയി പെട്ടെന്ന് പല്ല് തേച്ചു..കാറിന്റെ താക്കോലും എടുത്തു പുറത്തേക് നടന്നു…
ആഹാ പറഞ്ഞു പോയ കൂട്ടത്തിൽ എന്നേ കുറിച്ച് പറഞ്ഞില്ല അല്ലെ… ഞാൻ അജയ്ദേവ് എല്ലാവരും ദേവൻ എന്നു വിളിക്കും അധ്യാപക ദമ്പദികൾ ആയ ജഗന്നാഥ വർമ്മയുടെയും പാർവതിയുടെയും ഒരേ ഒരു സന്തതി ഇപ്പൊ എഞ്ചിനീയറിംഗ് മൂന്നാം വർഷം പഠിച്ചു കൊണ്ടിരിക്കുന്നു…