: അമ്മേ വെറുതേ കളിക്കല്ലേ…. നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായോ…
: എന്ത് പ്രശനം…. ഒന്നുമില്ല
: എന്നോട് കള്ളം പറയല്ലേ…. ഒന്ന്.. പറ അമ്മേ… എനിക്ക് ആണെങ്കിൽ കിടന്നിട്ട് ഒരു സമാദാനവും ഇല്ല…
: ഓഹ്… അവൻ നിന്നെ വിളിച്ചോ…..
എന്നിട്ട് എന്താ പറഞ്ഞേ..
: ഒന്നും പറഞ്ഞില്ല…. പാവത്തിന് എന്തോ സങ്കടം ഉണ്ട്. സംസാരിച്ച് അവസാനം കരയുന്നുണ്ടായിരുന്നു എന്നു തോന്നുന്നു.. അപ്പോഴേക്കും ഫോൺ കട്ട് ചെയ്തു
: അവൻ എന്തിനാ കരയുന്നെ…. അവന്റെ ആരെങ്കിലും ചത്തോ..
: ‘നീ എന്നെ വെറുക്കരുത് ഞാൻ പൊറുക്കാൻ പറ്റാത്ത തെറ്റാ ചെയ്തത് എന്നൊക്കെ പറഞ്ഞു.. അമ്മായി പാവാണ്. ഒരിക്കലും വിഷമിപ്പിക്കരുത് എന്നൊക്കെ പറഞ്ഞിട്ടാ വച്ചത്.. എങ്ങോട്ടോ പോകുകയാണെന്ന് പറഞ്ഞിരുന്നു… എനിക്ക് എന്തോ പേടിയാവുന്നു അമ്മേ… എന്താ ഉണ്ടായേ …. ഒന്ന് പറ എന്നോട്…
: നീ ഒന്നും പേടിക്കണ്ട… പോയി കിടന്ന് ഉറങ്ങാൻ നോക്ക്…
: അമ്മേ…. എന്റെ ഏട്ടന് എന്തെങ്കിലും പറ്റിയാൽ…. പിന്നെ ജീവിതത്തിൽ ഞാൻ നിങ്ങളെ അമ്മേന്ന് വിളിക്കില്ല ഓർത്തോ…
: അവന് എന്തു പറ്റി എന്ന നീ ഈ പറയുന്നേ….. അല്ലേൽ തന്നെ നീ എന്തിനാ അവനെയോർത്ത് ഇത്ര വിഷമിക്കുന്നേ…
: കഴിഞ്ഞ ഒരാഴ്ച അല്ലെ ആയിട്ടുള്ളു ഏട്ടൻ അമ്മയുടെ മനസിൽ കയറിയിട്ട്. എന്ന ഇത് കൂടി കേട്ടോ… വയസറിയിച്ച കാലം തൊട്ട് ഞാൻ എന്റെ മനസിൽ കൊണ്ടുനടക്കുന്നതാ എന്റെ ഏട്ടനെ… എന്നിട്ടും നിങ്ങൾക്ക് വേണ്ടിയാ ഞാൻ എന്റെ ആഗ്രഹങ്ങൾ മനസിൽ ഒതുക്കി നിങ്ങളുടെ ഒക്കെ മുന്നിൽ ചിരിച്ചോണ്ട് നിന്നത്. അന്ന് അമ്മ വന്ന് നിങ്ങൾ തമ്മിലുള്ള ഓരോ കാര്യങ്ങൾ എന്നോട് പറയുമ്പോഴും എന്റെ മനസ് നൊന്തിരുന്നു…
എന്റെ ഇഷ്ടം ഞാൻ ആദ്യമായിട്ട് ഏട്ടനോട് പറഞ്ഞത് നിങ്ങടെ കല്യാണത്തിന്റെ അന്നാ.. വേണമെങ്കിൽ അമ്മയെ ഒഴിവാക്കി ഈ കിളുന്ത് പെണ്ണിനെ സ്വീകരിക്കാമായിരുന്നു എന്റെ ഏട്ടന്.. എന്നിട്ടും അമ്മായിക്ക് വിഷമം ആയാലോ എന്നുകരുതി എന്നെ വേണ്ടെന്ന് വച്ചവനാ ഏട്ടൻ.
: മോളേ…. നീ എന്തൊക്കെയാ ഈ പറയുന്നേ… നിങ്ങൾ തമ്മിൽ…
: ഹും….. ഞങ്ങൾ തമ്മിൽ….
നിങ്ങൾക്ക് വേണ്ടി ഞാൻ അന്നേ മറന്നതാ അതൊക്കെ. എനിക്ക് വേണമെങ്കിൽ കെട്ടാമായിരുന്നു… പക്ഷെ വേണ്ടെന്ന് വച്ചു. അങ്ങനെ ഞാൻ ഏട്ടനെ കെട്ടിയാൽ സ്വന്തം മോളെ ആണല്ലോ ചതിച്ചത് എന്നോർത്ത് എന്റെ അമ്മ കുറേ വിഷമിക്കുമായിരുന്നു. ഇത് എന്റെ ഏട്ടനും മനസിലാക്കിയതുകൊണ്ടാ ഞങ്ങൾ രണ്ടാളും എല്ലാം വേണ്ടെന്ന് വച്ച് പഴയപോലെ നല്ല കൂട്ടുകാരെപോലെ ഇപ്പോഴും ചിരിച്ചുകളിച്ചു നടക്കുന്നത്.
ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഏട്ടൻ എന്നെകുറിച്ച് സ്വപ്നത്തിൽ പോലും അങ്ങനെ ചിന്തിച്ചിട്ടില്ലെന്നാ എന്നോട് പറഞ്ഞത്. അത് കല്ലുവച്ച നുണയാണെന്ന് എനിക്ക് അറിയാം. എന്റെ ഏട്ടന് എന്നെ ഒരുപാട് ഇഷ്ടമാ. പക്ഷെ നിങ്ങളെ ഓർത്ത് ഏട്ടൻ അത് സമ്മതിച്ചുതരില്ല. ആ പാവത്തിനെയാ നിങ്ങൾ കൊലയ്ക്ക് കൊടുക്കാൻ നോക്കുന്നത്.