: മോളേ… ഞാൻ….
: എനിക്ക് അറിയണം എന്താ ഉണ്ടായതെന്ന്… പറഞ്ഞോ.. അതാ നിങ്ങൾക്ക് നല്ലത്.
: എന്റെ ഷി…. നീ അമ്മയെ വെറുക്കല്ലെടി മോളേ..
അമലൂട്ടന് ഒന്നും പറ്റിയിട്ടില്ല… അവൻ പുറത്ത് കാറിൽ തന്നെ ഉണ്ട്. ഞാൻ ഗേറ്റ് എന്നും പൂട്ടുന്നത് അല്ലെ.. അതുകൊണ്ട് അവന് പുറത്തൊന്നും പോകാൻ പറ്റില്ല..
: എന്താ ഉണ്ടായത് എന്ന് പറ
: അവൻ നേരത്തെ പിള്ളേരുടെ കൂടെ കളിക്കാൻ പോയിരുന്നു. അതുകഴിഞ്ഞ് ചെറിയ എന്തോ പരിപാടിയും ഉണ്ടായിരുന്നു. കുറച്ച് കുടിച്ചിട്ടുണ്ട്. അതിനാ ഞാൻ ചൂടായത്..
: എന്റെ അമ്മേ… എന്നോട് ഈ കളവ് പറയണ്ട. അച്ഛൻ കുടിച്ചിട്ട് അമ്മയുടെ കൂടെ തന്നെ അല്ലേ കിടക്കുന്നത്. പിന്നെ ഇപ്പൊ എന്താ ഒരു പുതുമ. ഞാൻ അമ്മേടെ നല്ല കൂട്ടുകാരി കൂടി ആയിരുന്നില്ലേ. നമ്മൾ സംസാരിക്കാത്ത വിഷയങ്ങൾ ഉണ്ടോ.. എന്നിട്ടാണോ എന്റെ മുന്നിൽ ‘അമ്മ ഇപ്പൊ ഇങ്ങനെ അഭിനയിക്കുന്നത്…. കഷ്ടം
: എടി… അതൊന്നും അല്ല..
അമലൂട്ടനോട് ദേഷ്യം കാണിക്കരുത് എന്ന് കരുതി തന്നാ ഞാനും ഇരുന്നത്. പക്ഷെ അവൻ എന്റെ അടുത്ത് വന്നു കിടന്നപ്പോഴേക്കും എനിക്ക് അത് തന്നെ ഓർമവന്നു അതാ ഞാൻ ചൂടായത്. പിന്നെ അവൻ കിടിച്ചതുകൊണ്ടാണെന്ന് വരുത്തി തീർത്തു.. അത്രയേ ഉള്ളു.
: തലയും വാലും ഇല്ലാതെ സംസാരിക്കല്ലേ അമ്മേ… തെളിച്ചു പറ.
: നേരത്തെ ഓമനേച്ചി വിളിച്ചിരുന്നു… അമലൂട്ടൻ വിഷ്ണുവിനെ കൊണ്ടുവിടാൻ അവിടെ പോയിരുന്നു പോലും. ഞങ്ങൾ ഫോണിൽ സംസാരിച്ചു നിൽക്കുമ്പോൾ ഓമനേച്ചിയാ പറഞ്ഞേ “അമലൂട്ടനും കുടിച്ചിട്ടുണ്ടെന്ന് തോനുന്നു, പുറത്തുനിന്ന് ലീനയോട് കിന്നാരം പറയുന്നുണ്ട് എന്ന്. എന്നിട്ട് അവർ വേറെയും പറഞ്ഞു… ഇനി വൈശാഖിന് വേറെ പെണ്ണ് നോക്കേണ്ടി വരുമോ നിത്യേ…അല്ലെങ്കിൽ രണ്ടും കീരിയും പാമ്പും പോലെ ആയിരുന്നു.. ഇപ്പൊ രണ്ടും ചിരിച്ചും കളിച്ചും ഒക്കെ സംസാരിക്കുന്നുണ്ടല്ലോ എന്ന്”…അവര് അത് തമാശയ്ക്ക് ആണ് പറഞ്ഞതെങ്കിലും എനിക്ക് അറിയാലോ അങ്ങനെ അല്ലെന്ന്…
: വെറുതേ ഓരോന്ന് ചിന്തിച്ചു കൂട്ടല്ലേ അമ്മേ… അവർ തമ്മിൽ കുറച്ചുനേരം സംസാരിച്ചാൽ ഉടനെ മറ്റേത് ആവുമോ… ഓമനേച്ചിക്ക് പോലും തോന്നാത്ത സംശയം ആണല്ലോ അമ്മയ്ക്ക്…
: അതിന് നിന്റെ അമ്മയ്ക്ക് അറിയുന്നത് ഒന്നും ഓമനേച്ചിക്ക് അറിയില്ലല്ലോ….
: എന്ത് അറിയാമെന്ന്…. അപ്പൊ ഞാൻ അറിയാത്ത എന്തോ രഹസ്യം ഉണ്ടല്ലോ…ഇത്രയും ആയില്ലേ ഇനി മുഴുവൻ പറഞ്ഞോ..
: ലീനയും അമലൂട്ടനും തമ്മിൽ ഇപ്പൊ ഡെയിലി വിളിയും മെസ്സേജ് അയക്കലും ഒക്കെ ഉണ്ട്. ഞാൻ നേരത്തെ അവന്റെ ഫോൺ നോക്കിയപ്പോൾ കണ്ടതാ. ഇന്ന് വീട്ടിൽ എത്തിയപ്പോഴും വിളിച്ചിരുന്നു. അവന്റെ whatsapp ഇൽ കുറേ മെസ്സേജും ഫോട്ടോസും ഒക്കെ വന്ന് കിടപ്പുണ്ടായിരുന്നു. ഞാൻ അത് തുറന്നു നോക്കിയില്ല.