: മതിയായിരുന്നു… പക്ഷെ അപ്പൊ എന്റെ പൊട്ടബുദ്ധിയിൽ അതൊന്നും വന്നില്ല.. നീ ഫോൺ വയ്ക്ക്.. ഞാൻ പോയി അവനെ വിളിച്ചിട്ട് വരട്ടെ.
ഫോൺ കട്ട് ചെയ്തശേഷം അമ്മായി വിഷമിച്ച മുഖവുമായി അമലൂട്ടനെ ലക്ഷ്യമാക്കി നടന്നു. ഉമ്മറത്തെ ലൈറ്റ് ഇട്ടശേഷം വാതിൽ തുറന്ന് പുറത്തുവന്ന അമ്മായി ഒന്ന് ഞെട്ടി. അമലൂട്ടാ എന്ന് നിലവിളിച്ചുകൊണ്ട് അമ്മായി സോഫയിൽ കമഴ്ന്ന് കിടക്കുന്ന എന്റെ അടുത്തേക്ക് ഓടിവന്ന് തറയിൽ ഇരുന്നു. സോഫയിൽ നിന്നും താഴേക്ക് ഇട്ടിരിക്കുന്ന എന്റെ കൈയ്യിൽ പിടിച്ചു പൊക്കി.
എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഞാൻ ഉടനെ എഴുന്നേറ്റ് ഇരുന്നു. എന്റെ കാൽച്ചുവട്ടിൽ ഇരുന്നുകൊണ്ട് തുടയിൽ തലവച്ച് കണ്ണുനീർ പൊഴിക്കുകയാണ് എന്റെ നിത്യ. ഇടറിയ ശബ്ദത്തിൽ അമലൂട്ടാ എന്നും വിളിച്ചുകൊണ്ട് തലയുയർത്തി നോക്കി..
: അമലൂട്ടാ….. എന്തിനാ മോനെ ഇങ്ങനെ ചെയ്തേ…
: അമ്മായി എന്ത് തേങ്ങയാ ഈ പറയുന്നേ… എന്തിനാ ഇപ്പൊ കരയുന്നേ
: ഇത് നീ കാണുന്നില്ലേ… ചോര അല്ലെ ഈ കിടക്കുന്നത്… ഇത്രയ്ക്ക് മനകട്ടി ഇല്ലാത്തവൻ ആണോ എന്റെ അമലൂട്ടൻ… വാ ഹോസ്പിറ്റലിൽ പോകാം…
( അപ്പോഴാണ് ഞാനും തറയിലേക്ക് നോക്കുന്നത്. നടന്നു വന്ന വഴിയിൽ തുള്ളികളായി ഇറ്റിറ്റു വീണിരിക്കുന്ന ചോര തുള്ളികൾ കാണാം. കൈ താഴ്ത്തി വച്ചിരിക്കുന്നതിനാൽ അവിടെയും അല്പം ചോര വീണുകിടപ്പുണ്ട്. )
: ഓഹ് ഇതാണോ കാര്യം…….
: എന്നാലും എന്തിനാ എന്റെ മുത്ത് ഇങ്ങനെ ചെയ്തേ… അമ്മായിയോട് ക്ഷമിക്കെടാ അമലൂട്ടാ…
: ഹലോ…. അമ്മായി എന്താ വിചാരിച്ചേ.. ഞാൻ ഞരവ് മുറിച്ച് ചാവാൻ കിടന്നതാണെന്നോ…..എന്ത് ദുരന്തം ആണ് നിങ്ങൾ..
: പിന്നെ കരക്ട് ഇവിടെ തന്നെ എങ്ങനാ മുറിഞ്ഞത്…
: എന്റെ ബുദ്ധൂ…. ഇത് ആ ഗേറ്റിൽ കൈകൊണ്ട് കുത്തിയതാ. സംഭവം പാളിപ്പോയി. ലോക്ക് ഇടുന്ന ആ കമ്പിയിൽ കൊണ്ടു. അങ്ങനെ മുറിഞ്ഞതാ.
: എന്തേ മുത്തപ്പാ…. ഞാൻ അങ്ങ് ഉരുകി ഇല്ലാണ്ടായിപ്പോയി…
: ചോര നിലത്ത് ആയതൊന്നും ഞാൻ കണ്ടിരുന്നില്ല.. ഞാൻ ലൈറ്റ് ഒന്നും ഇടാതെയാ വന്ന് കിടന്നത്
: മതി … അകത്തേക്ക് പോകാം വാ
: അതൊക്കെ പോകാം… എന്താ ഇപ്പൊ പെട്ടെന്ന് ഒരു സ്നേഹം തോന്നാൻ കാരണം. നേരത്തെ ഞാൻ ഇറങ്ങി പോയപ്പോൾ തിരിഞ്ഞുനോക്കാത്ത ആളല്ലേ..
: എന്റെ അമലൂട്ടാൻ വാ…. അകത്ത് പോയിട്ട് പറയാം.
എന്റെ കൈയ്യിൽ പിച്ചുകൊണ്ട് അമ്മായി അകത്തേക്ക് കടന്നു. കതക് അടച്ച് എന്നെയുംകൊണ്ട് നേരെ മുറിയിലേക്ക് വിട്ടു. കൈ കഴുകി വൃത്തിയാക്കിയശേഷം ഒരു ബാൻഡേജ് എടുത്ത് മുറിവിൽ ഒട്ടിച്ചുതന്നു. ഷിൽന നഴ്‌സ് ആയതുകൊണ്ട് ഈ വക സാധനങ്ങൾ ഒക്കെ സ്റ്റോക്ക് ഉണ്ടാവും.
: ഇപ്പൊ എന്താ സ്നേഹം… നേരത്തെ എന്തായിരുന്നു
: എന്റെ അമലൂട്ടാ അമ്മായിക്ക് ഒരു തെറ്റ് പറ്റിപ്പോയി… നീ എന്നോട് ക്ഷമിക്ക്.