“”എന്താടാ നീ ഒന്നും മിണ്ടാത്തെ…””
ഞാൻ ഒന്നും മിണ്ടാതെ നടക്കുന്നത് കണ്ടു ചേച്ചി തിരിഞ്ഞു നിന്ന് ചോദിച്ചു.
ചേച്ചി സംസാരിക്കുന്നതു കേക്കുവാരുന്നു ഞാൻ…
“”ചേച്ചി ചേച്ചിക് ബോയ് ഫ്രണ്ട്‌സ് ഒന്നും ഇല്ലേ.. “”
ഹ ഹ.. ചേച്ചി ചിരിക്കാൻ തുടങ്ങി..
എന്തെ ചേച്ചി ചിരിക്കൂന്നേ.. ചിരിക്കുമ്പോൾ കവിളിൽ തെളിയുന്ന നുണക്കുഴികളിലേക്ക് നോക്കി ഞാൻ ചോദിച്ചു.
“”അല്ല ഇത്രനേരം മസിലു പിടിച്ചു നടന്നോണ്ട് ഇതായിരുന്നോ നീ ചിന്തിച്ചത്.. ബുദൂസെ.. “”ചേച്ചി കൈ ചുരുട്ടി എന്റെ വയറിനു ഒരിടിയും തന്നു…
ഹൌ… ഞാൻ വയറു പൊത്തി വേദനിച്ച പോലെ അഭിനയിച്ചു..
എത്ര പെട്ടെന്നാണ് ഞാനും ചേച്ചിയും സൗഹൃദത്തിലായത്… എനിക്കും ലോകം വെട്ടി പിടിച്ച സന്തോഷം ആയിരുന്നു…
“”ആഹഹാ എന്നേ ഇടിക്കുന്നോ… എന്നാൽ ഞാൻ ചേച്ചിക്കിട്ടും തരാട്ടോ…”” ഞാൻ കൈ ചുരുട്ടി ചേച്ചിയുടെ വയറിനു ഇടിക്കും എന്ന് കാണിച്ചതും ചേച്ചി ഓടി ഞാനും ചേച്ചിയുടെ പുറകെ ഓടി..
“”എടാ പ്ലീസ് എന്നേ ഇടിക്കല്ല്.. “”
ഓടി ഒരു നാട്ടു മാവിന്റെ ചുവട്ടിൽ എത്തിയിരുന്നു ഞങ്ങൾ അപ്പോൾ…
എന്റെ കയ്യിൽ നിന്നും ഇടി കിട്ടാതിരിക്കാൻ മാവിന് മറഞ്ഞു നിന്ന് തല നീട്ടി കൊണ്ട് ആയിരുന്നു ചേച്ചി പറഞ്ഞതു…
“”ഇല്ല ഇടിക്കില്ല ഇങ്ങോട്ട് പോര്… “”ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
“”ഉറപ്പല്ലേ.. പറ്റിക്കല്ല്.. “”ചേച്ചിക് വിശ്വാസം ഇല്ലാത്ത പോലെ പറഞ്ഞു…
“”ഇല്ല ചേച്ചി ധൈര്യമായി വന്നോ.. “”
ഞാൻ പറയുന്നത് കേട്ടു ചേച്ചി അടുത്തേക് വന്നു.. എങ്കിലും ആ വരവ് കണ്ടു എനിക്ക് ചിരി വന്നു.. ഇടി കിട്ടിയെങ്കിലോ എന്ന് സംശയിച്ചുള്ള വരവ് പമ്മി പമ്മി..
ഞാൻ ചിരിക്കുന്ന കണ്ടു ചേച്ചി ഒന്ന് സംശയിച്ചു നിന്നു.. എന്നിട്ട് പിന്നെയും ഓടാൻ ഉള്ള ഭാവത്തിൽ പിന്നോട്ട് നടന്നു..
“”എന്റെ ചേച്ചി ഞാൻ ഇടിക്കുവൊന്നും ഇല്ല.. വാ.. “”
“”ങ്ങാ എന്നാൽ നിന്റെ കൈ നീട്ടു..”” ചേച്ചി കൈ നീട്ടി കൊണ്ട് പറഞ്ഞു.. എന്റെ നീട്ടിയ കൈ ചേച്ചി കയ്യിൽ ഒതുക്കി.. ഇനി വാ നടക്കാം..
ചേച്ചിയുടെ കൈ നല്ല സോഫ്റ്റ് ആയിരുന്നു.. നീളൻ വിരലുകൾ എന്റെ കയ്ക്കുള്ളിലൂടെ ഇട്ടു കൊരുത് പിടിച്ചു.. ചേച്ചി അത്രയ്ക്കും ഫ്രണ്ട്‌ലി ആയി കഴിഞ്ഞിരുന്നു കുറച്ചു നിമിഷങ്ങൾ കൊണ്ട് തന്നെ…
“”ഞാൻ ചോദിച്ചതിന് മറുപടി കിട്ടിയില്ല..”” നടക്കുന്നതിനിടയിൽ ഞാൻ വീണ്ടും ചോദിച്ചു…
“”എന്തു ബോയ് ഫ്രണ്ട് ഉണ്ടോന്നു അല്ലെ… “”
“”അതെ “‘
“”ഉണ്ടായിരുന്നു ഇപ്പോളില്ല.. “”
“”എന്തെ.. “”
“”വേറൊരു നല്ല പെണ്ണിനെ കിട്ടിയപ്പോ അവൻ അവളുടെ പുറകെ പോയി… “”
“”ചേച്ചിയെ വിട്ടിട്ടു പോയ അവൻ എന്തൊരു മണ്ടനാ.. ‘”
“”എന്താടാ നീ എന്താ പറഞ്ഞെ.. “”