വശീകരണ മന്ത്രം 9
Vasheekarana Manthram Part 9 | Author : Chankyan | Previous Part
(കഥ ഇതുവരെ)
ഒരു മോഡേൺ തന്റേടി ആയിട്ടുള്ള താൻ ഇപ്പൊ തനി നാണക്കാരി നാട്ടിൻ പുറത്തുകാരിയിലേക്ക് പരകായ പ്രവേശനം ചെയ്തുകൊണ്ടിരിക്കുവാണെന്നു ദക്ഷിണയ്ക്ക് തോന്നി.
ഒരുപക്ഷെ തന്റെ ഉള്ളിൽ കിടക്കുന്ന അച്ഛൻ പറഞ്ഞു തന്നിട്ടുള്ള കഥകളും നാടോടി കഥകളും മുത്തശ്ശി കഥകളും പുരാണങ്ങളുമൊക്കെ ചെലുത്തുന്ന സ്വാധീനം കൊണ്ടാകാം താൻ ഇങ്ങനെ പെരുമാറുന്നതെന്ന് അവൾ തിരിച്ചറിഞ്ഞു.
അനന്തുവിന്റെ ഒപ്പമുള്ള ആ യാത്ര തീരാതിരുന്നെങ്കിൽ എന്നവൾക്ക് തോന്നി.
പെട്ടെന്നുള്ള തോന്നലിൽ ദക്ഷിണ അവന്റെ ചുമലിലേക്ക് തല ചായ്ക്കാൻ ശ്രമിച്ചതും അവർക്ക് വിലങ്ങനെ ഒരു ജീപ്പ് ഇരമ്പിയാർത്തു വന്നു സഡൻ ബ്രേക്ക് ഇട്ടതും ഒരുമിച്ചായിരുന്നു.
ടയർ റോഡിലുരഞ്ഞ് ഉണ്ടായ ശബ്ദത്തോടൊപ്പം അവിടകമാനം പൊടി പറത്തിക്കൊണ്ട് ജീപ്പ് പൊടുന്നനെ നിന്നു.
അതിൽ നിന്നു ചാടിയിറങ്ങിയ കുറേ കിങ്കരന്മാർ ബുള്ളറ്റിൽ ഇരിക്കുന്ന അനന്തുവിന് നേരെ ആയുധങ്ങൾ ചൂണ്ടി ആക്ക്രോശിച്ചുകൊണ്ട് നടന്നടുത്തു.
(തുടരുന്നു)
ചീറിപ്പാഞ്ഞ് വന്ന മഹീന്ദ്രയുടെ ജീപ്പ് റോഡിൽ വിലങ്ങനെ സഡൻ ബ്രേക്കിട്ട് നിന്നു.
ബ്രേക്ക് ചെയ്തപ്പോൾ ഘർഷണം മൂലം ടയറുകൾ ഉരഞ്ഞപ്പോഴുണ്ടായ ശബ്ദം അവിടെ പ്രകമ്പനം കൊണ്ടു.
അവിടെ സൃഷ്ടിക്കപ്പെട്ട കാറ്റ് റോഡിൽ പറ്റിപ്പിടിച്ചിരുന്ന കരിയിലകളെയും പൊടിപടലങ്ങളെയും പറത്തിക്കളഞ്ഞു.