നീതുവിലേക്ക് ഒരു കടൽ ദൂരം 2 [Sathi]

Posted by

നീതുവിലേക്ക് ഒരു കടൽ ദൂരം 2

Neethuvilekku Aoru Kadal Dhooram Part 2 | Author : Sathi

[ Previous Part ]

 

വീട്ടിൽ നിന്നും ബാങ്കിലേക്ക് ഏകദേശം അര മണിക്കൂർ യാത്രയുണ്ട്. ആ യാത്രയിലാണ് പലപ്പോഴും രൂപേഷ് പേഴ്സണൽ സേവിംഗ്സിനെ പറ്റിയും ഷയർ മാർക്കറ്റിൽ ഡെപ്പോസിറ്റ് ചെയ്ത തുകയുടെ കയറ്റ് ഇറക്കങ്ങളെ പറ്റിയും ഒക്കെ ആലോചിക്കുന്നത്.

അങ്ങനെ പല ചിന്തകളിൽ മുഴുകി ഡ്രൈവ് ചെയ്യുമ്പോഴാണ് ഫോൺ റിംഗ് ചെയ്യുന്നത്..

‘ ശരത്ത് കേരള ‘

ഫോണിൽ തെളിഞ്ഞ നമ്പർ രൂപേഷ് കണ്ടു.

ഏറ്റവും ആത്മാർത്ഥ കൂട്ടുകാരൻ്റെ കോൾ റിംങ് ചെയ്യുമ്പോൾ പലരുടെയും മുഖത്ത് വരാറുള്ള ഒരു പുഞ്ചിരി രൂപേഷിൻ്റെ മുഖത്തും തെളിഞ്ഞു.

” പറയെടാ .. ശരത്തെ …”

കാറിൻ്റെ ബ്ലൂടൂത്തിൽ ഫോൺ കണക്ട് ചെയ്യാതെ തന്നെ രൂപേഷ് ഫോൺ അറ്റൻഡ് ചെയ്തു.

” എടാ .. നീ കൊച്ചി എത്തിയോ ..? ”

” ഉവ്വല്ലോ .. ഇന്ന് വെളുപ്പിനെ എത്തി .. ഇപ്പൊ ദേ ബാങ്കിലേക്ക് പോയിക്കൊണ്ടിരിക്കുന്നു ..”

” എടാ .. അളിയാ .. ഞാൻ വിളിച്ചത് ..”
ശരത്ത് എന്തോ പറയാനായി വന്നിട്ട് ഒന്ന് അറച്ചു.

“എന്താടാ .. കാര്യം പറയൂ .. ക്യാഷ് വല്ലതും വേണോ ..?”

Leave a Reply

Your email address will not be published. Required fields are marked *