അനന്തു പോയ ശേഷം എല്ലാവരും അവിടെ നിന്നും പിരിഞ്ഞു പോയി.
.
.
.
.
ഈ സമയം അങ്ങ് മൈലുകൾക്കപ്പുറം വടക്കു കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സാംഭവ വനം.
അതിന്റെ മധ്യത്തിലുള്ള ചുടലക്കാട്ടിലേക്ക് ആകാശത്തു നിന്നും ഒരു ഭീമൻ കഴുകൻ ചിറകടിച്ചു കൊണ്ട് പറന്നു വന്നു.
ചുടലക്കാടിന് സമീപമുള്ള ഉണങ്ങിക്കരിഞ്ഞ മരത്തിന്റെ ശിഖരത്തിൽ അത് പറന്നു വന്ന് ഇരുന്നു.
ആ ശോഷിച്ച ശിഖരത്തിൽ അത് അള്ളിപ്പിടിച്ചിരുന്നു.
സാംഭവമെന്ന ഘോരവനത്തിലേക്ക് മൃതദേഹങ്ങൾ ദഹിപ്പിക്കാൻ മാത്രമായിരുന്നു ആളുകൾ എത്തിയിരുന്നത്.
ആ ചുടലക്കാടിന്റെ ഒരു മൂലയ്ക്ക് ഒരു മണിക്കൂർ മുൻപ് കൊണ്ടുവന്ന മതദേഹം ദഹിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു ആ അഘോരി സന്യാസി.
ആ മഞ്ചൽ പൂർണമായും കത്തിത്തീരാനായതും അഘോരി തന്റെ മടിക്കുത്തിൽ നിന്നും ഒരു പിടി ഭസ്മമെടുത്ത് നെഞ്ചോട് ചേർത്ത് കണ്ണുകൾ പൂട്ടിയ ശേഷം മന്ത്രം ജപിച്ചു.
മന്ത്രം ജപിച്ചു കഴിഞ്ഞതും കണ്ണുകൾ തുറന്ന ആ അഘോരി കത്തി തീരാനായ മഞ്ചലിലേക്ക് ദൃഷ്ടി പതിപ്പിച്ചു.
അതിനുശേഷം ഉള്ളംകൈയ്യിലെ ഭസ്മം ശക്തിയിൽ അങ്ങോട്ടെറിഞ്ഞു.
ഭസ്മം വന്നു വീണതും ആ തീ നാളങ്ങൾ സ്ഫോടന ശബ്ദത്തോടൊപ്പം ആളിക്കത്തി.
അതിന്റെ ജ്വാല അനിയന്ത്രിതമായി മുകളിലേക്കുയർന്നു.
ആളിക്കത്തുന്ന തീ നാമ്പുകൾ കണ്ട് അഘോരിയുടെ കണ്ണുകൾ രൗദ്രഭാത്തിൽ പിടഞ്ഞു കൊണ്ടിരുന്നു.
അഘോരി ആ തീ ആളിക്കത്തിച്ച സമയത്തായിരുന്നു ആലിംഗനബദ്ധരായിരുന്ന രാധയെയും അനന്തുവിനെയും ഞെട്ടിച്ചു കൊണ്ട് അവിടെ അടുക്കളയിലെ അടുപ്പിൽ നിന്നും തീയുയർന്നത്.